Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
കണ്ണിലെ അണുബാധ പടരുന്ന കാലം; മഴക്കാലത്തും വേണം പ്രത്യേക കരുതൽ
ചുട്ടുപൊള്ളുന്ന ചൂടിന് മഴ ഏറെ ശമനം നൽകുന്നു. എന്നാൽ പല രോഗങ്ങളും ഇതിനൊപ്പം വന്നു ചേരാറുണ്ട്. സാധാരണയായി വേനലിൽ കാണുന്ന നേത്രരോഗമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ . എന്നാല്‍ മഴക്കാലത്തും ചെങ്കണ്ണ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഴക്കാലത്ത്, നനഞ്ഞ കാലാവസ്ഥയിൽ ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം കൂടുന്നതാണ് ഇതിനുള്ള കാരണം. അണുബാധ കണ്ണുകൾക്ക് ആയതിനാൽ തന്നെ ഇത് നമ്മുടെ ദൈനം ദിന ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്.
തുടർച്ചയായ മഴ കാരണം അന്തരീക്ഷത്തിൽ പൊടി, അഴുക്ക് എന്നിവയെല്ലാം അടിഞ്ഞുകൂടാൻ കാരണമാകുന്നു.നനഞ്ഞ കാലാവസ്ഥയിൽ ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം കൂടുന്നതിനും കൺജങ്ക്റ്റിവിറ്റിസിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ചെങ്കണ്ണിന്റെ അസ്വസ്ഥതകൾ കാണുന്നുവെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്. അതിനൊപ്പം നിങ്ങൾക്ക് ചെയ്യാവുന്ന ചില നുറുങ്ങുകൾ ചുവടെ കൊടുക്കുന്നു.

വ്യക്തിശുചിത്വം പാലിക്കുക
ചെങ്കണ്ണ് വളരെവേഗം പടരാൻ സാധ്യതയുള്ള രോഗമാണ്. അതിനാല്‍ വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് കണ്ണിൽ സ്പർശിക്കാതിരിക്കുക, ദിവസവും കുളിക്കുക എന്നിവ അണുബാധ കുറയ്ക്കാൻ സഹായിക്കുന്നവയാണ്.
കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക
കണ്ണുകളിൽ അണുബാധ കാരണം അസ്വസ്ഥതയും, ഡിസ്ചാർജു൦ ഉണ്ടാകും. നിങ്ങൾ കണ്ണുകൾ തിരുമ്മിയാൽ അണുബാധ കൂടുതൽ വഷളാകും. അതിനാൽ വൃത്തിയുള്ള ടിഷ്യു അല്ലെങ്കിൽ തൂവാല ഉപയോഗിച്ചു മാത്രം കണ്ണുകൾ വൃത്തിയാക്കുക.

ചൂട് കൊടുക്കുക
അസ്വസ്ഥത കുറയ്ക്കുന്നതിനും വേഗം ഭേദമാകുന്നതിനും വൃത്തിയുള്ളതും ചെറു ചൂടുള്ളതുമായ കംപ്രസ് ദിവസത്തിൽ പല തവണ നിങ്ങളുടെ കണ്ണുകളിൽ പ്രയോഗിക്കുക.
മേക്കപ്പ് ഒഴിവാക്കുക
കണ്ണിൽ അണുബാധയായതിനാൽ മേക്കപ്പ് ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. മേക്കപ്പ് ഉപയോഗിക്കുന്നത് അണുബാധ വർദ്ധിക്കുന്നതിനും രോഗം ഭേദമാകാൻ താമസവും ഉണ്ടാക്കും. നിങ്ങൾ മേക്കപ്പ് ഉപയോഗിക്കുന്നുവെങ്കിൽ ബ്രഷുകളും മറ്റു വസ്തുക്കളും കൃത്യമായി വൃത്തിയാക്കുക.
കൃത്രിമ കണ്ണുനീർ ഉപയോഗിക്കുക
ചെങ്കണ്ണുമായി ബന്ധപ്പെട്ട വരൾച്ചയും അസ്വസ്ഥതയും ഒഴിവാക്കാൻ ഇടയ്ക്കിടെ കൃത്രിമ കണ്ണുനീർ പുരട്ടുന്നത് സഹായിക്കുന്നു.
വൃത്തിയുള്ള കിടക്കകളും തൂവാലകളും ഉപയോഗിക്കുക
ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ നിങ്ങളുടെ കിടക്കകളും തൂവാലകളും ഇടയ്ക്കിടെ മാറ്റുക. അണുക്കളെ നശിപ്പിക്കാനായി ചൂടുവെള്ളത്തിലും ഡിറ്റർജന്റിലും തുണികൾ കഴുകുക.

വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കുക
രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലൂടെയും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗി ഉപയോഗിക്കുന്ന തൂവാല, ടവ്വല്‍, വസ്ത്രങ്ങള്‍, കിടക്കവിരി മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് അണുബാധ പകരാതിരിക്കാൻ നല്ലത്.
ഐ ഡ്രോപ്പുകൾ ഉപയോഗിക്കുക
കൺജങ്ക്റ്റിവിറ്റിസ് ഗുരുതരമാണെങ്കിൽ, നിങ്ങളുടെ ഡോക്ടർ ആൻറിബയോട്ടിക് അല്ലെങ്കിൽ ആൻറിവൈറൽ ഐ ഡ്രോപ്പുകൾ നിർദ്ദേശിച്ചേക്കാം. അതിനാൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഐ ഡ്രോപ്പുകൾ നിശ്ചിത അളവിൽ ഉപയോഗിക്കുക.
നീന്തൽ ഒഴിവാക്കുക
മൺസൂൺ കാലത്ത് നീന്തൽ ഒഴിവാക്കുക. കാരണം ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണുക്കളും നിങ്ങളുടെ കണ്ണിലെ അണുബാധയെ കൂടുതൽ വഷളാക്കും.
ഡോക്ടറെ സമീപിക്കുക
വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ചിട്ടും നിങ്ങളുടെ രോഗാവസ്ഥ വഷളാകുകയോ തുടരുകയോ ചെയ്യുകയാണെങ്കിൽ, ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക.
ചെങ്കണ്ണ് ഫലപ്രദമായി നേരിടുന്നതിനായി ഈ നുറുങ്ങുകൾ പിന്തുടരുക. ഒപ്പം വ്യക്തി ശുചിത്വത്തിന് മുൻഗണന കൊടുക്കുക. അതിനായി കൈകൾ വൃത്തിയായി കഴുകുകയും , കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുകയും ചെയ്യുക. ഇടയ്ക്കിടെ കിടക്കയും തൂവാലകളും മാറ്റുകയും ,മേക്കപ്പ് കഴിവതും ഒഴിവാക്കുകയും ചെയ്യുക. ജാഗ്രതയോടെ മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ മഴക്കാലത്തെ ചെങ്കണ്ണിനെ നമുക്ക അകറ്റാനാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












