Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
കുപ്പിവെള്ളത്തിന്റെ അടപ്പിന്റെ നിറം നീലയോ, പച്ചയോ, കറുപ്പോ? ഈ സൂചനകള്‍ അറിഞ്ഞിരിക്കാം
പലപ്പോഴും നമുക്ക് ദാഹിക്കുമ്പോള്‍ പുറത്താണെങ്കില്‍ ഉടന്‍ തന്നെ കടയില്‍ നിന്ന് അല്പം വെള്ളം വാങ്ങിക്കുന്നു. എന്നാല്‍ വാങ്ങിക്കുന്ന കുപ്പിയുടെ നിറം പലരും തിരക്കാറില്ല. കാരണം അത് പച്ചയോ, കറുപ്പോ നീലയോ വെള്ളയോ എന്താണെങ്കിലും അത് നോക്കാതെ എല്ലാവരും വെള്ളം വാങ്ങി കുടിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പല നിറങ്ങള്‍ക്ക് പിന്നില്‍ ചില കാര്യങ്ങളുണ്ട്. പലപ്പോഴും പലരും ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ബ്രാന്‍ഡ് നോക്കി വെള്ളം വാങ്ങുന്നവരും ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആരോഗ്യകരമെന്ന ധാരണയില്‍ നാം കുടിക്കുന്ന അല്ലെങ്കില്‍ കുടിക്കാനായി വാങ്ങുന്ന വെള്ളം പല ഘടകങ്ങളും ചേര്‍ന്നതാണ്. അതിനെക്കുറിച്ചും ഓരോ നിറത്തെക്കുറിച്ചും കുപ്പിവെള്ള കമ്പനികള്‍ നമുക്ക് നല്കുന്ന സൂചനകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കാം.

എന്താണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്
കുപ്പി വെള്ളത്തിന്റെ അടപ്പിന്റെ നിറം സൂചിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഇവയാണ്. അതില്‍ ആ വെള്ളം ഫ്ളേവറുകള്‍ ചേര്‍ന്നതാണോ, സ്പ്രിംങ് വാട്ടര്‍ ആണോ ആല്‍ക്കലൈന്‍ ആണോ അല്ലെങ്കില്‍ RO ആണോ അതോ ഇലക്ട്രോലൈറ്റ് വെള്ളമാണോ എന്നിങ്ങനെയെല്ലാം മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്. ബ്രാന്‍ഡ് മാത്രമല്ല ഇത് വഴി മനസ്സിലാക്കാന്‍ സാധിക്കുന്നത്. പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
പച്ച അടപ്പുള്ള കുപ്പിവെള്ളം
നിങ്ങള്‍ സ്ഥിരമായി കാണുന്ന ഒരു നിറമാണ് പച്ച നിറമുള്ള കുപ്പികള്‍. എന്നാല്‍ ഇത് സൂചിപ്പിക്കുന്നത് ഇതില്‍ ഫ്ളേവറുകള്‍ അല്പം ചേര്‍ത്തിട്ടുണ്ട് എന്നതാണ്. അത് മാത്രമല്ല സാധാരണ കുടിവെള്ളത്തിനു പകരം രുചി വര്‍ധിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ പച്ച നിറത്തില്‍ അടപ്പുള്ള വെള്ളം നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്.
കറുത്ത അടപ്പുള്ള കുപ്പിവെള്ളം
കറുത്ത അടപ്പുള്ള കുപ്പികളിലെ വെള്ളം ആല്‍ക്കലൈന്‍ സ്വഭാവമുള്ളതാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇതില്‍ പിഎച്ച് നില 8 നും 9.5 നും ഇടയിലായിരിക്കും. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ആല്‍ക്കലൈന്‍ വെള്ളം ശരീരത്തിന് ഗുണകരമാണെന്നതിനാല്‍ കറുത്ത നിറത്തില്‍ അടപ്പുള്ള വെള്ളം ഉപയോഗിക്കാവുന്നതാണ്.

വെളുത്ത അടപ്പുള്ള കുപ്പിവെള്ളം
വെളുത്ത നിറത്തിലുള്ള അടപ്പുള്ള വെള്ളം സൂചിപ്പിക്കുന്നത് ഇത് RO അടങ്ങിയതാണ് എന്നതാണ്. അതിനര്‍ത്ഥം ഇത് വെള്ളത്തിലെ ധാതുക്കളെ സന്തുലിതമാക്കുന്നതിന് വേണ്ടി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ദൈനംദിന ജീവിതത്തില്‍ സാധാരണയായി ഉപയോഗിക്കാന്‍ സാധിക്കുന്ന വെള്ളമാണ് ഇത്. ഇത് ആരോഗ്യത്തിന് ദോഷകരമല്ല. എന്നാല്‍ സാധാരണയായി മറ്റ് വെള്ളത്തെ അപേക്ഷിച്ച് ഇതില്‍ ധാതുക്കളുടെ അളവ് വളരെ കുറവായിരിക്കും.
നീല അടപ്പുള്ള കുപ്പിവെള്ളം
നിങ്ങള്‍ വാങ്ങുന്നത് നീല നിറത്തില്‍ അടപ്പുള്ള വെള്ളമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇത് പ്രകൃതിദത്തമായ വെള്ളമാണ് എന്നതാണ്. പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്ന് ഇത് നേരിട്ട് ഫില്‍ട്ടര്‍ ചെയ്ത് എടുക്കുന്നതായിരിക്കും എന്നതാണ്. അത് മാത്രമല്ല ഈ വെള്ളത്തിന് പ്രകൃതിദത്തമായ രുചിയും ധാതുക്കളും ഉണ്ടെന്നാണ് പറയുന്നത്. അത് മാത്രമല്ല ആരോഗ്യത്തിന് വളരെ നല്ലതാണെന്നും വിലയിരുത്തപ്പെടുന്നു.
ചുവന്ന അടപ്പുള്ള കുപ്പിവെള്ളം
ചുവന്ന അടപ്പുള്ള കുപ്പി വെള്ളം വാങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഇത് അല്പം കാര്‍ബോണേറ്റഡ് ആണ് എന്നതാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇത് കുടിക്കുന്നത് വഴി ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. എന്നാല്‍ ഈ വെള്ളം തുറക്കുമ്പോള്‍ അവയില്‍ നേരിയ എളവില് കുമിളകള്‍ ഉണ്ടായേക്കാം. ഇത് പക്ഷേ ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല.
മറ്റ് നിറങ്ങളിലുള്ള അടപ്പുകള്‍
മഞ്ഞ നിറത്തിലുള്ള അടപ്പുകള്‍ സൂചിപ്പിക്കുന്നത് ഇതില്‍ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും കൊണ്ട് സമ്പന്നമാണ് എന്നതാണ്. ചില ഇടങ്ങളില്‍ സ്തനാര്‍ബുദ അവബോധവുമായി ബന്ധപ്പെട്ട് പിങ്ക് നിറത്തിലുള്ള അടപ്പുകളും ശ്രദ്ധേയമാണ്. എന്നാല്‍ ഇത് മാത്രമല്ല ചില ബ്രാന്‍ഡുകളും വെള്ളത്തിന്റെ കുപ്പിയുടെ അടപ്പില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ അടുത്ത തവണ വെള്ളം കുടിക്കാന്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മയില്‍ വെക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications