Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
വ്യായാമവും ഹൃദയാഘാതത്തിന് കാരണമാകാം, ആരാണ് പേടിക്കേണ്ടത്, എന്താണ് ലക്ഷണം?
പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മരണത്തിന്റെ ഷോക്കില്‍ നിന്നും കന്നഡ സിനിമാലോകം ഇപ്പോഴും മുക്തമായിട്ടില്ല. പുനീതിന്റെ ഫിറ്റ്നെസ്സ് സ്റ്റൈലിന് തന്നെ ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. ആയോധനകലകളും യോഗയും ജിമ്മും ഒക്കെ സമന്വയിപ്പിച്ചുള്ള ഫിറ്റ്നെസ്സ് രീതി പിന്തുടര്ന്നിരുന്ന അദ്ദേഹം വ്യായാമത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന വാര്‍ത്ത ഫിറ്റ്നെസ്സ്പ്രേമികള് ഉള്‍പ്പെടെ ഞെട്ടലോടെയാണ് കേട്ടത്. ജിമ്മിലും വ്യായാമത്തിനിടെയിലും ഹൃദയാഘാതം വന്ന് മരണപ്പെട്ടവരുടെ വാര്‍ത്തകള്‍ പിന്നീടും നമ്മള് കേട്ടു. സിനിമാതാരങ്ങളും ഫിറ്റ്നെസ്റ്റ് ട്രെയിനര്‍മാരും യുവാക്കളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
വ്യായാമമില്ലെങ്കില്‍ ഹൃദ്രോഗസാധ്യത കൂടുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റ പങ്ക് വളരെ വലുതുമാണ്. എങ്കിലും വ്യായാമം ചെയ്താല്‍ ഹൃദയാരോഗ്യം ഭദ്രമായിരിക്കുമെന്ന് ഉറപ്പുപറയാന്‍ സാധിക്കില്ല. ചിലപ്പോഴെങ്കിലും വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകാറുമുണ്ട്, പ്രത്യേകിച്ച് ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരില്‍. വ്യായാമത്തിലൂടെ അമിതമായി ശരീരത്തിന് ആയാസം നല്‍കുന്നതും ശാരീരിക വയ്യായ്കകളെ വകവെക്കാതെ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും കാലാന്തരത്തില്‍ ഹൃദയത്തെ തളര്‍ത്തിയേക്കാം. പുനീത് രാജ്കുമാറിനെ പോലെ വ്യായാമത്തിനിടെ ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതില്‍ ഏറിയ പങ്കും യുവാക്കളാണെന്നുള്ളതും എടുത്തുപറയേണ്ടേതാണ്.

മുന്‍കരുതലുകള്‍ വേണം
ഭൂരിഭാഗം ആളുകള്‍ക്കും വ്യായാമം ചെയ്യുന്നത് സുരക്ഷിതമായ കാര്യം തന്നൈയാണ്. എങ്കിലും ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ ഉള്ളവര്‍ വ്യായാമം ചെയ്യുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.
ഒന്നോ അതിലധികമോ ഹൃദ്രോഗങ്ങള്‍ ഉള്ളവര്‍.
അടുത്തിടെ ഹൃദയസ്തംഭനമോ മറ്റെന്തെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളോ ഉണ്ടായിട്ടുള്ളവര്.
ആക്ടീവ് അല്ലാത്ത ജീവിതശൈലി പിന്തുടരുന്നവര്.
ഹൃദ്രോഗം ഉള്ള എല്ലാവര്ക്കും വ്യായാമം അഭികാമ്യമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളവര്‍ വ്യായാമം ചെയ്യുന്നതിന് മുമ്പായി ഡോക്ടര്‍മാരുടെ അഭിപ്രായം ചോദിക്കുക.
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ എപ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല. അതുകൊണ്ട് നേരത്തെ ഹൃദയസ്തംഭനമുണ്ടായിട്ടുള്ളവര് മറ്റ് ലക്ഷണങ്ങള്‍ കാണുമ്പോള്‍ നിസ്സാരമായി കരുതരുത്. വ്യായാമത്തിനിടെ ഹൃദയം അപകടാവസ്ഥയിലാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അവ അവഗണിക്കാതെ എത്രയും പെട്ടെന്ന് ചികിത്സ തേടുക.
നെഞ്ചില്‍ അസ്വസ്ഥത
ഹൃദയാഘാതമുണ്ടാകുമ്പോള്‍ മിക്കവര്‍ക്കും പെട്ടെന്ന് അതികഠിനമായ നെഞ്ചുവേദന ഉണ്ടാകും. അതേസമയം ചെറിയ അസ്വസ്ഥത, സമ്മര്‍ദ്ദം, പിരിമുറുക്കം എന്നിവ തോന്നിയാല്‍ വ്യായാമം ഉടന്‍ നിര്‍ത്തി വൈദ്യസഹായം തേടുക.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്
വ്യായാമത്തിനിടെ അസാധാരണമായി ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. നെഞ്ചുവേദന തോന്നുന്നതിന് മുമ്പ് തന്നെ ഈ ലക്ഷണം പ്രകടമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
തലകറക്കം
വ്യായാമത്തിനിടെ തലകറക്കം തോന്നിയാല്‍ വ്യായാമം അവസാനിപ്പിച്ച് വൈദ്യസഹായം തേടുക. അത് ഒരുപക്ഷേ ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാം.
അസാധാരണ ഹൃദയമിടിപ്പ്
ഹൃദയമിടിപ്പില്‍ അസാധാരണമായ താളവ്യത്യാസം തോന്നിയാല്‍ ഹൃദ്രോഗികള്‍ വ്യായാമം നിര്‍ത്തി ഡോക്ടറെ കാണേണ്ടതാണ്.
അസാധാരണമായ വിയര്‍ക്കല്‍
വ്യായാമം ചെയ്യുമ്പോള്‍ നല്ലതുപോലെ വിയര്‍ക്കുക സ്വാഭാവികമാണ്. എന്നാല്‍ ഓക്കാനിക്കാന് വരികയും തണുത്ത് വിയര്‍ക്കുകയും ചെയ്താല്‍ അത് ഹൃദയസ്തംഭന ലക്ഷണമാകാം.
അടിയന്തരഘട്ടങ്ങളില്‍ എന്തുചെയ്യണം
ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കാര്യത്തില്‍ സമയം വളരെ നിര്‍ണ്ണായകമാണ്. ഹൃദയം അപകടത്തിലാണെന്ന് തോന്നിയാല്‍ എത്രയുംവേഗത്തില്‍ വൈദ്യസഹായം തേടുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications