Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ നേരത്ത് പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം പെട്ടെന്ന് വര്‍ദ്ധിക്കും
ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവുമധികം ആളുകളില്‍ കണ്ടുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. ഒരിക്കല്‍ വന്നാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കാത്ത ഒരു അസുഖം കൂടിയാണ് പ്രമേഹം. അതിനാല്‍, പ്രമേഹം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
ജീവിതശൈലി മൂലവും, പാരമ്പര്യമായും പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതുപോലെ, അമിത വണ്ണം ഉള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. ശരിയായ വിധത്തില്‍ വ്യായാമം ചെയ്തും ഡയറ്റ് പിന്തുടര്ന്നാലും മാത്രമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുക.

നിലവില്‍ പ്രമേഹം ഉള്ളവരാണെങ്കില്‍ ആരോഗ്യകരമായ ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, പഴങ്ങള്‍ കഴിക്കുന്നവരാണെങ്കില്‍ ചില സമയത്ത് പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം വര്‍ദ്ധിക്കാം. ഈ നേരങ്ങള്‍ ഏതെല്ലാമെന്നും, പഴങ്ങള്‍ കഴിക്കേണ്ട ശരിയായ സമയം ഏതെന്നും നോക്കാം.
ആഹാരത്തിന് ശേഷം
ആഹാരം കഴിച്ച് കഴിയുമ്പോള്‍ ഒരു ചെറുപഴം അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പഴങ്ങള്‍ കഴിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. എന്നാല്‍, ആഹാരം കഴിച്ച് കഴിയുമ്പോള്‍ പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കാരണം, പഴങ്ങള്‍ കഴിക്കുമ്പോള്‍ ആഹാരം വളരെ വേഗത്തില്‍ ദഹിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ ആഹാരങ്ങള്‍ വേഗത്തില്‍ ദഹിക്കുന്നത് രക്തത്തില്‍ പഞ്ചസ്സാര വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
ആഹാരത്തിന്റെ കൂടെ പഴങ്ങള്‍
ചിലര്‍ അരി ആഹാരം കഴിക്കുമ്പോള്‍, പ്രത്യേകിച്ച്, പുട്ട് അതുപോലെ, അരി ഉപയോഗിച്ച് തയ്യാറാക്കിയ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ കൂടെ പഴം ചേര്‍ക്കാറുണ്ട്. ചിലര്‍ പലതരം പഴങ്ങള്‍ സാലഡ് രൂപത്തിലാക്കി കഴിക്കും. എന്നാല്‍, ആഹാരത്തിന്റെ കൂടെ പഴങ്ങള്‍ കഴിക്കുന്നത് രക്തത്തില്‍ ഗ്ലൂക്കോസ് ലെവര്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹം പെട്ടെന്ന് കൂടുന്നതിന് കാരണമാണ്.
കിടക്കുന്നതിന് മുന്‍പ്
ചിലര്‍ കിടക്കുന്നതിന് മുന്‍പ് പഴങ്ങള്‍ കഴിക്കാറുണ്ട്. ആരോഗ്യത്തിന് ഗുണങ്ങള്‍ ലഭിക്കും എന്ന ധാരണയിലാണ് പഴങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത്. പ്രത്യേകിച്ച്, കിടക്കുന്നതിന് മുന്‍പ് വിശന്നാല്‍ ചെറുപഴം അല്ലെങ്കില്‍ മറ്റു പഴവര്‍ഗ്ഗങ്ങള്‍ കഴിക്കും. ഇത്തരത്തില്‍ കിടക്കുന്നതിന് മുന്‍പ് പഴങ്ങള്‍ കഴിക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാണ്. പ്രമേഹം വര്‍ദ്ധിക്കാനും ഇവ കാരണമാകുന്നു.
രാവിലെ വെറും വയറ്റില്‍
രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ദീര്‍ഘനേരം ആഹാരം കഴിക്കാതെ രാവിലെ പഴങ്ങള്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിക്കുന്നതിന് ഇതൊരു കാരണമാകുന്നു. അതിനാല്‍, രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ജ്യൂസ്
ചിലര്‍ പഴങ്ങള്‍ മുഴുവനോടെ കഴിക്കുന്നതിന് പകരം ജ്യൂസ് അടിച്ച് കുടിക്കും. എന്നാല്‍ ഇത്തരത്തില്‍ ജ്യൂസ് കുടിക്കുന്നത് പഴങ്ങളിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. പഴങ്ങളില്‍ നിന്നും നാരുകള്‍ ഇല്ലാതാകുന്നതിന് ഇത് കാരണമാണ്. കൂടാതെ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കാനും വഴിയൊരുക്കുന്നു. ഇത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
