Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
കണ്ടാല്‍ തലച്ചോറിന്റെ ആകൃതി; വില ഇത്തിരി കൂടുതലെങ്കിലും ഒരിക്കലെങ്കിലും വാങ്ങി കഴിച്ചിരിക്കേണ്ട സൂപ്പര്‍ ഫുഡ്
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ ഒരൊറ്റ ആഹാരത്തിന് സാധിച്ചാല്‍ എങ്ങനെയിരിക്കും? ദിവസേന കുറച്ചളവില്‍ പതിവാക്കിയാല്‍, നല്ല ഓര്‍മ്മശക്തി, ശരീരഭാരം വര്‍ദ്ധിക്കുകയില്ല, ശരീരത്തിലേയ്ക്ക് നല്ല ഹെല്‍ത്തി ഫാറ്റ് എത്തും, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും, എന്നിങ്ങനെ നിരവധി ഗുണങ്ങളാണ് ഈ ഒരൊറ്റ ആഹാരത്തിന് ഉള്ളത്. അത് ഏതാണെന്നും, കഴിക്കേണ്ട ശരിയായ വിധം എങ്ങനെയെന്നും, കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

വാള്നട്
അധികം ആരും വാങ്ങിക്കഴിക്കാത്ത ഒരു ആഹാര പദാർത്ഥമാണ് വാള്നട്. കണ്ടാല്‍ നമ്മുടെ തലച്ചോറിന്റെ ആകൃതിയില്‍ ഇരിക്കുന്ന ഈ നട്, രൂപം പോലെ തന്നെ, കഴിച്ചാല്‍ തലച്ചോറിന്റെ ആരോഗ്യത്തിന് സൂപ്പറാണ്. ഒമേഗ-3 ഫാറ്റി ആസിഡ്, ഫൈബര്‍, വിറ്റമിന്‍സ്, മിനറല്‍സ് എന്നിവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്ന വാള്‍നട്സ് കഴിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത് അവ എന്തെല്ലാമെന്ന് നോക്കാം.
ആന്റിഓക്സിഡന്റ്സ്
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും, മുടിയുടെ ആരോഗ്യത്തിനും എന്തിന് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനില്ക്കണമെങ്കില് ആന്റിഓക്സിഡന്റ്സ് അനിവാര്യമാണ്. വാള്‍നട്ടില്‍ ആന്റിഓക്സിഡന്റ്സ്, പോളിഫെനോള്‍സ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ ഇത് വളരെ നല്ലതാണ്.
ഒമേഗ-3 ഫാറ്റി ആസിഡ്സ്
ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്ന ഒരു ആഹാര പദാര്‍ത്ഥമാണ് വാള് നട്. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെ, കാര്‍ഡിയോ വസ്കുലര്‍ രോഗങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
വീക്കം കുറയ്ക്കും
ശരീര വീക്കം കുറയ്ക്കാന്‍ വാള്നട് വഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാന്‍ വാള്നട് സഹായിക്കുന്നു. ഇത് ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, അല്‍ഷിമേഴ്സ്, കാന്‍സര്‍ എന്നീ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
ദഹനം
ദഹനത്തിന് സഹായിക്കുന്ന ഹെല്‍ത്തി ബാക്ടീരിയ വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ വാള്‍നട്ട് വളരെ നല്ലതാണ്. കൂടാതെ, ദഹനം കൃത്യമാകുമ്പോള്‍, ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ, മിതമായി കഴിച്ചാല്‍ വളരെ കുറച്ച് കാലറി മാത്രമാണ് വാള്‍നട്ട് കഴിക്കുന്നതിലൂടെ ശരീരത്തില്‍ എത്തുക. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
മറ്റു ഗുണങ്ങള്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വാള്നട് വളരെ നല്ലതാണ്. അതുപോലെ, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും, പുരുഷ ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും, രക്തത്തില്‍ കൊഴുപ്പിന്റെ ഹെല്‍ത്തി ഫാറ്റ് വര്‍ദ്ധിപ്പിക്കാനും, വാള്നട് സഹായിക്കുന്നുണ്ട്.
കഴിക്കേണ്ട വിധം
ഒരു ദിവസം 5 മുതല്‍ 7 വാള്നട് വരെ കഴിക്കാവുന്നതാണ്. ഇതില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സാലഡില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അതുപോലെ, ദിവസേന ഇടവേളകളില്‍ സ്നാക്സ് പോലെ കഴിക്കാവുന്നതാണ്. വാള്നട് സ്മൂത്തിയില്‍ ചേര്‍ത്ത് കഴിക്കാവുന്നതും ആണ്. ശ്രദ്ധിക്കുക, എല്ലാം മിതമായി കഴിക്കുമ്പോഴാണ് ശരീരത്തിലേയ്ക്ക് അതിന്റെ ഗുണങ്ങളും കൃത്യമായി ലഭിക്കുന്നത്. അമിതമായി കഴിച്ചാല്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
