Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദീര്‍ഘ ദൂരം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ഒരു പ്രായം കഴിഞ്ഞാല്‍, പലരും വ്യായാമമായി ചെയ്യാന്‍ താല്പര്യപ്പെടുന്നത് നടത്തമാണ്. രാവിലെ, അല്ലെങ്കില്‍ വൈകീട്ട് നല്ലപോലെ കയ്യും വീശി നടക്കും. ചിലര്‍ ഒരു മണിക്കൂര്‍ നടക്കും. എന്നാല്‍, മറ്റു ചിലരാകട്ടെ, ദീര്‍ഘനേരം നടക്കുന്നവരും ഉണ്ട്. ഏറ്റവും കൂടുതല്‍ ദൂരം നടന്നാല്‍, ആരോഗ്യത്തിന് അത്രയും ഗുണങ്ങളാണ് ലഭിക്കുക എന്ന ചിന്തയാണ് പലരേയും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ആരോഗ്യം നിലനിര്‍ത്താന്‍ നടത്തം അത്ര ഗുണകരമാണോ? പ്രത്യേകിച്ച് പ്രായമായവര്‍ക്ക്? നോക്കാം.

നടന്നാലുള്ള ഗുണങ്ങള്‍
പതിവായി ഒരു നിശ്ചിത ദൂരം നടക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. പതിവായി നടക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്ട്രെസ്സ് കുറയ്ക്കാന്‍ കുറച്ച് ദൂരം നടക്കുന്നത് വളരെ ഗുണകരമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനും നടത്തം സഹായിക്കുന്നു.
ദീര്‍ഘ ദൂരം നടന്നാല്‍
പതിവായി കുറച്ച് നേരം നടക്കുന്നത് മൂലം നിരവധി ഗുണങ്ങള്‍ ആരോഗ്യത്തിന് ലഭിക്കുന്നതായി നിങ്ങള്‍ മനസ്സിലാക്കിയിരിക്കും. എന്നാല്‍, ദീര്‍ഘദൂരം നടക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ച്, എല്ലുതേയ്മാനം പോലെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ദീര്‍ഘദൂരം നടക്കുന്നത് തേയ്മാനം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുപോലെ, എല്ലു തേയ്മാനം ഇല്ലാത്തവരില്‍, ഭാവിയില്‍ എല്ലുതേയ്മാനം വരുന്നതിനും അമിതമായിട്ടുള്ള നടത്തം കാരണമാകുന്നുണ്ട്.
പ്രായമാകുമ്പോള്‍ പേശികളുടെ ആരോഗ്യം നശിക്കും. പേശികള്‍ക്ക് ബലം വെയ്ക്കണമെങ്കില്‍ വെയ്റ്റ് ട്രെയ്നിംഗ് അനിവാര്യമാണ്. ഇതിന് നടത്തം ഉചിതമല്ല. അമിതമായി നടക്കുന്നത് പേശികളുടെ ആരോഗ്യം നശിക്കുന്നതിന് കാരണാകുന്നു. ഇത് എല്ലുകളുടെ ആരോഗ്യവും നശിപ്പിക്കുന്നു. അതിനാല്‍, നല്ല ആരോഗ്യമുള്ള ശരീരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍, തീര്‍ച്ചയായും നടത്തം പോലെയുള്ള കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ മാത്രം ചെയ്യുന്നതിന് പകരം, മസില് സ്ട്രെംഗ്ത്തന്‍ ചെയ്യുന്ന വര്‍ക്കൗട്ടുകളും ചെയ്യാന്‍ ശ്രദ്ധിക്കുക.
നടക്കേണ്ടത് എത്ര സമയം
ഓരോ പ്രായത്തിനനുസരിച്ചാണ് സമയം നിശ്ചയിക്കേണ്ടത്. പതിവായി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മറ്റു വ്യായാമങ്ങളുടെ കൂടെ ഒരു 15 മിനിറ്റ് നടക്കാവുന്നതാണ്. ഇത് ശരീരം വാം അപ്പ് ചെയ്യാന്‍ സഹായിക്കും. നിങ്ങളുടെ പ്രായം 18-നും 30-നും ഇടയിലാണെങ്കില്‍ പരമാവധി 30 മിനിറ്റ് വരെ നടക്കാവുന്നതാണ്. അതുപോലെ, പ്രായം കൂടുന്നതിനനുസരിച്ച് നടക്കുന്ന സമയത്തിന്റെ അളവും കുറയ്ക്കുക. പകരം മറ്റു വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണണ്ട്, ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം എത്ര ദൂരം, എത്ര നേരം നടക്കണം എന്ന് നിശ്ചയിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
