Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബലമുള്ള എല്ലുകള്‍ക്ക് കാല്‍സ്യം മാത്രം പോര! ഈ വിറ്റമിന്‍ അനിവാര്യം
എല്ലുകള്‍ക്ക് ആരോഗ്യം കുറഞ്ഞാല്‍ ശരീരഘടന തന്നെ മാറും. നടക്കാന്‍ പോലും സാാധിക്കാത്ത അവസ്ഥയായിരിക്കും പിന്നീട്. എല്ലു തേയ്മാനം മുതല്‍ നിരവധി അസുഖങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. എല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ കാല്‍സ്യം അനിവാര്യമാണ്. എന്നാല്‍ കാല്‍സ്യം മാത്രം പോര! വിറ്റമിന്‍ കെയും ശരീരത്തില്‍ കൃത്യമായ അളവില്‍ ഉണ്ടായിരിക്കണം. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിന്‍ കെ എങ്ങനെ ഉപകാരപ്പെടുന്നു എന്നും, വിറ്റമിന്‍ കെയുടെ മറ്റു ഗുണങ്ങള്‍ എന്തെല്ലാമെന്നും, വിറ്റമിന്‍ കെ ലഭിക്കാന്‍ എന്തെല്ലാം ആഹാരങ്ങള്‍ പതിവായി കഴിക്കണമെന്നും നോക്കാം.

വിറ്റമിന്‍ കെ
കൊഴുപ്പില്‍ അലിഞ്ഞു ചേരുന്ന ഒരു പോഷകമാണ് വിറ്റമിന്‍ കെ. പൊതുവില്‍ കൊഴുപ്പ് പാളികളിലും, കരളിലുമായാണ് വിറ്റമിന്‍ കെ സൂക്ഷിക്കപ്പെടുന്നത്. ശരീരത്തില്‍ അമിതമായി രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ വിറ്റമിന്‍ കെ സഹായിക്കുന്നുണ്ട്. രക്തം വളരെ വേഗത്തില്‍ കട്ടപ്പിടിക്കാന്‍ വിറ്റമിന്‍ കെ അനിവാര്യമാണ്. കൂടാതെ, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും വിറ്റമിന്‍ കെ അനിവാര്യം തന്നെ. മുറിവുകള്‍ വളരെ വേഗത്തില്‍ ഉണങ്ങുന്നതിനും വിറ്റമിന്‍ കെ സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യവും വിറ്റമിന്‍ കെയും
എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വിറ്റമിന്‍ കെ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. പ്രത്യേകിച്ച്, എല്ലുതേയ്മാനം പോലെയുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ വിറ്റമിന്‍ കെ അനിവാര്യമാണ്. വിറ്റമിന്‍ കെയില്‍ ഓയ്സ്റ്റിയോകാസിന് എന്ന പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളിലെ ടിഷ്യൂ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് എല്ലുതേയ്മാനം തടയാന്‍ സഹായിക്കുന്നു. എല്ലുകളിലെ കാല്‍സ്യത്തിന്റെ അളവ് ബാലന്‍സ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. എല്ലുകള്‍ക്ക് ഒടിവും ചതവും വേഗത്തില്‍ വരാതെ സംരക്ഷിക്കാനും സഹായിക്കുന്നു.
കഴിക്കേണ്ട ആഹാരങ്ങള്‍
വിറ്റമിന്‍ കെ ശരീരത്തില്‍ ലഭിക്കുന്നതിനായി പതിവാക്കാവുന്ന ചില ആഹാരങ്ങളുണ്ട്. അതില്‍ ഒന്നാണ് കാബേജ്. കാബേജില്‍ വിറ്റമിന്‍ കെ അടങ്ങിയിരിക്കുന്നു. കൂടാതെ, പ്രോട്ടീന്‍, നാരുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്.
കാബേജ് പോലെ തന്നെ സോയാബിന്‍, അവക്കാഡോ, ബ്ലൂബെറി, ബ്രോക്കോളി, എന്നിവയിലെല്ലാം തന്നെ വിറ്റമിന്‍ കെ അടങ്ങിയിരിക്കുന്നു. കൂടാതെ, ഈ പച്ചക്കറികളും പഴങ്ങളിലുമെല്ലാം ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാല്‍, ഈ ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കിയാല്‍ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗര്‍ഭിണികള്‍, അതുപോലെ, മുലയൂട്ടുന്ന അമ്മമാര്‍ വിറ്റമിന്‍ കെ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അനിവാര്യമാണ്. അതുപോലെ, രോഗപ്രതിരോധശേഷി കുറവുള്ളവര്‍, വൃക്കരോഗങ്ങള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഈ ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
