Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
നാല്പ്പതുകള് സ്ത്രീകളെ തളര്‍ത്തും: 3 വിറ്റാമിനുകള്‍ ഈ പ്രായത്തില്‍ അനിവാര്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രായം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം പ്രായം കൂടുന്നതിന് അനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും അതിന് തക്കതായ പരിഹാരം കാണുകയും വേണ്ടി വരും. സ്ത്രീകളെ നാല്‍പ്പതുകള്‍ക്ക് ശേഷം അലട്ടുന്ന പ്രധാനപ്രശ്നങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ കുറവുകള്‍. അതില്‍ തന്നെ പ്രധാനമായും മൂന്ന് വിറ്റാമിനുകളുടെ കുറവാണ് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തുിക്കുന്നത്. ഇതെല്ലാം പലപ്പോഴും പല രോഗാവസ്ഥകളുടെ കൂടെ തുടക്കമാവും എന്നതില്‍ സംശയം വേണ്ട.
പ്രധാനമായും ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോഴും ആര്‍ത്തവ വിരാമത്തിന് ശേഷവുമാണ് ഇത്തരം അവസ്ഥകള്‍ കൂടുതലാവുന്നത്. ഇത് പലപ്പോഴും സ്ത്രീകളുടെ ആരോഗ്യം പെട്ടെന്ന് ക്ഷയിക്കുന്നതിന് കാരണമാകുന്നു. എല്ലുകളുടെ ബലഹീനത, ക്ഷീണം, മാനസികാരോഗ്യം, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും ഇതിന്റെ ഫലമായി സംഭവിക്കുന്നതാണ്. ഏതൊക്കെയാണ് ഇത്തരത്തില്‍ സ്ത്രീ ശരീരത്തില്‍ കുറവുള്ള വിറ്റാമിനുകള്‍ എന്ന് നോക്കാം.

വിറ്റാമിന്‍ ഡി
ആരോഗ്യത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ ഡി ഏത് പ്രായത്തിലും അനിവാര്യമായ ഒന്നാണ്. ഇത് പലപ്പോഴും എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ശരീരം മൊത്തത്തില്‍ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്ന വിറ്റാമിനാണ്. എല്ലുകളുടെ പ്രശ്നങ്ങള്‍ നാല്പ്പതിന് ശേഷം സ്ത്രീകളില്‍ സ്ഥിരമായി കാണുകയാണെങ്കില്‍ അതിന് പിന്നില്‍ വിറ്റാമിന്‍ ഡി കുറവുണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്. ഭക്ഷണത്തിലൂടെ കാല്‍സ്യം എല്ലുകളിലേക്ക് ആവശ്യമായ തോതില്‍ എത്തിക്കുക എന്നതാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ധര്‍മ്മം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
വിറ്റാമിന്‍ ഡി കുറവെങ്കില്‍ അപകടം
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവെങ്കില്‍ സ്ത്രീകളില്‍ ചില ലക്ഷണങ്ങള്‍ കാണുന്നു. അതില്‍ തന്നെ എല്ലുകളെ ദുര്‍ബലപ്പെടുത്തുന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ഇത് റിക്കറ്റ്സ്, എല്ല് എളുപ്പത്തില്‍ ഒടിയുന്നത്, അമിതമായ മുടി കൊഴിച്ചില്‍ എന്നിവയെല്ലാം തന്നെ രോഗാവസ്ഥയായി കാണപ്പെടുന്നു. ചിലരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. പരിഹാരത്തിനായി ദിനവും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. കൂടാതെ 15-20 മിനിറ്റ് വരെ സൂര്യ പ്രകാശം കൊള്ളുകയും വേണം.
വിറ്റാമിന്‍ ബി 12
സ്ത്രീകളില്‍ അനിവാര്യമായി വേണ്ട ഒന്നാണ് വിറ്റാമിന്‍ ബി 12. എന്നാല്‍ പലപ്പോഴും നാല്‍പ്പതുകള്‍ക്ക് ശേഷം ഇവയുടെ അളവ് ക്രമാതീതമായ രീതിയില്‍ കുറയാന്‍ തുടങ്ങുന്നു. ഇത് സസ്യാഹാരികളിലാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. അതിന്റെ ഫലമായി പലപ്പോഴും ക്ഷീണം, ബലഹീനത, നാഡീ വേദന, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ ഉണ്ടാവുന്നു. ഇതെല്ലാം വളരെയധികം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്.

പാര്‍ശ്വഫലങ്ങള്‍
പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവാണ് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കൂടി കാണിക്കും. വയറിന്റെ അസ്വസ്ഥതയാണ് അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. മലബന്ധം, വയറിളക്കം, വിശപ്പില്ലായ്മ, ഗ്യാസ്ട്രിക് എന്നിവ ഇതിന്റെ ഫലമായി ഉണ്ടാവുന്നുയ കൂടാതെ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യകരമായ ജീവിത ശൈലിക്കും വേണ്ടി ഭക്ഷണത്തില്‍ ആണ് ആദ്യം മാറ്റം വരുത്തേണ്ടത്. കൂടാതെ ട്യൂണ മത്സ്യം, ധാന്യങ്ങള്‍, കടല, പച്ചക്കറികള്‍, ഇലക്കറികള്‍, ഓറഞ്ച്, വാഴപ്പഴം, പപ്പായ, തണ്ണിമത്തന് എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം സപ്ലിമെന്റുകള്‍ കഴിക്കുകയും ചെയ്യുക.
വിറ്റാമിന്‍ ബി 6
സ്ത്രീകള്‍ക്ക് വിറ്റാമിന്‍ ബി എന്നത് അവരുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. പലപ്പോഴും ഇതിന്റെ കുറവാ നിങ്ങളുടെ ചര്‍മ്മത്തില്‍ ആണ് പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നത്. അതില്‍ തന്നെ ചര്‍മ്മത്തില്‍ വീക്കവും ചുവന്ന നിറവും കാണപ്പെടുന്നു. അത് കൂടാതെ ചര്‍മ്മത്തില്‍ തിണര്‍പ്പുകളും കാണപ്പെടും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യമായ സപ്ലിമെന്റുകള്‍ കഴിക്കാന്‍ ആരംഭിക്കുകയും വേണം.
ലക്ഷണങ്ങള്‍ പരിഹാരം
വിറ്റാമിന്‍ ബി 6-ന്റെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി ആദ്യം ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും കൈകാലുകളില്‍ മരവിപ്പ് വര്‍ദ്ധിക്കുന്നു. കുത്തുന്നതുപോലെയുള്ള വേദനയും നിങ്ങളിലുണ്ടാവും. അത് കൂടാതെ സ്ത്രീകളില്‍ അസ്വസ്ഥത, ആശയക്കുഴപ്പം, പല്ലുകള്‍ പുളിക്കുന്നത് എന്നിവയെല്ലാം സംഭവിക്കാം. എന്നാല്‍ വിറ്റാമിന്‍ ബി6-ന്റെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി ചീര, കടല, അവോക്കാഡോ, സാല്‍മണ്‍, ക്യാരറ്റ് എന്നിവ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും ആരോഗ്യകരമായ രീതിയില്‍ ശരീരത്തിന് വിറ്റാമിന്‍ ബി 6 നല്‍കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
