Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശരീരത്തില്‍ വിറ്റമിന്‍ ഡി കുറവാണോ? സൂര്യപ്രകാശം മാത്രമല്ല, ഈ പച്ചക്കറികള്‍ കഴിച്ചാല്‍ മതി!
ശരീരത്തില്‍ ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റമിന്‍ ഡി നമ്മുടെ ശരീരത്തിലേയ്ക്ക് എത്തുന്നത്. എന്നാല്‍, സൂര്യപ്രകാശം മാത്രമല്ല, ചില ആഹാരങ്ങള്‍ പതിവാക്കിയാല്‍ ശരീരത്തില്‍ വിറ്റമിന്‍ ഡി ലഭിക്കുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

വിറ്റമിന്‍ ഡി യുടെ പ്രാധാന്യം
ഹൃദയത്തിന്റെ ആരോഗ്യം നിലനില്ക്കണമെങ്കില് ശരീരത്തില്‍ ശരിയായ അളവില്‍ വിറ്റമിന്‍ ഡി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാനും, അതുവഴി ഹൃദ്രോഗങ്ങള്‍ വരാതിരിക്കാനും വിറ്റമിന്‍ ഡി സഹായിക്കുന്നു. അതുപോലെ ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വിറ്റമിന്‍ ഡി അനിവാര്യമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതും, ശരീരത്തില്‍ കാല്‍സ്യം കൃത്യമായി ആഗിരണം ചെയ്യപ്പെടുന്നതിനും വിറ്റമിന്‍ ഡി അനിവാര്യം തന്നെ.
വിറ്റമിന്‍ ഡി ലഭിക്കാന്‍
സാധാരണഗതിയില്‍ സൂര്യപ്രകാശത്തില്‍ നിന്നുമാണ് ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി എത്തുന്നത്. എന്നാല്‍, സൂര്യപ്രകാശത്തില്‍ നിന്നും മാത്രമല്ല, അല്ലാതെയും ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി എത്തുന്നതാണ്. പ്രത്യകേച്ച് സസ്യാഹാരങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റമിന്‍ ഡി ലഭിക്കും. ഇത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
പച്ചക്കറികള്‍
വിറ്റമിന്‍ ഡി ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് കൂണ്. കൂണില്‍ വിറ്റമിന്‍ ഡി2 അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് വേണ്ട വിറ്റമിന്‍ ഡി നല്കുന്നു. രോഗപപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും വിറ്റമിന്‍ ഡി അനിവാര്യമാണ്.
യോഗര്‍ട്
തൈരും യോഗര്‍ടും രണ്ടും രണ്ടാണ്. ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുതല്‍ സാധാ കടകളില്‍ വളരെ യോഗര്‍ട്ടുകള്‍ ലഭ്യമാണ്. ഒത്തിരി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന യോഗര്‍ട് പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി എത്തുന്നു. കൂടാതെ, യോഗര്ടില് പ്രോബയോടിക് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാനും യോഗര്‍ട് നല്ലതാണ്. യോഗര്ടി തിരഞ്ഞെടുക്കുമ്പോള്‍ മധുരം ചേര്‍ക്കാത്ത യോഗര്‍ട് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ഓറഞ്ച്
ഇന്ന് വളരെ സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് അടിച്ച് കുടിക്കുന്നതും വെറുതേ കഴിക്കുന്നതും ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ എത്തിക്കുന്നു. വിറ്റമിന്‍ ഡി ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
