Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പുരുഷന്മാരില് മുടി കൊഴിച്ചില്‍ കൂടുതലോ? കുറവുള്ളത് ഈ വിറ്റാമിന്‍ ആണ്, അപകടം നിസ്സാരമല്ല
പുരുഷന്മാരിലാണ് പലപ്പോഴും മുടി കൊഴിച്ചിലും കഷണ്ടിയും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പോലും പ്രശ്നത്തിലേക്ക് എത്തിക്കുന്ന അവസ്ഥകളാണ് വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം സംഭവിക്കുന്നത്. ഇതിന്റെ അഭാവം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. പുരുഷന്മാരില് പലപ്പോഴും വിറ്റാമിന്‍ ഡി കുറവ് തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലം അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു.
വിറ്റാമിന്‍ ഡിയുടെ അഭാവം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. പലപ്പോഴും വിറ്റാമിന്റെ കുറവ് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും ഇത് പുരുഷന്മാരില് മുടി കൊഴിച്ചിലിനും അതുപോലെ തന്നെ കഷണ്ടിക്കും കാരണമാകുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

എപ്രകാരം മുടി കൊഴിയുന്നു?
വിറ്റാമിന്‍ ഡിയുടെ കുറവ് എപ്രകാരം മുടി കൊഴിയുന്നു എന്നതാണ് മനസ്സിലാക്കേണ്ടത്. ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും അതുപോലെ തന്നെ മുടി വളര്‍ച്ചയെ സഹായിക്കുന്നതിനും വിറ്റാമിന്‍ ഡി സഹായിക്കും. മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് വിറ്റാമിന്‍ ഡി കുറവാണെന്നത് കൂടി ഓര്‍മ്മ വെക്കേണ്ടതാണ്. പലപ്പോഴും ഇതിന്റെ കുറവ് നിങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. അത് മാത്രമല്ല മുടി നേര്ത്തതാകുന്നതിനും അമിതമായി കൊഴിയുന്നതിനും ചിലപ്പോള്‍ കഷണ്ടിക്കും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.
കഷണ്ടിയും നിസ്സാരമല്ല
പ്രായത്തിന്റേയോ കാലാവസ്ഥയുടേയോ ജീവിത ശൈലിയുടെ ഭാഗമായി മാത്രമാണ് മുടി കൊഴിയുന്നത് എന്ന് വിചാരിക്കുന്നത് അത്ര ശരിയായ ഒരു കാര്യമല്ല. പലപ്പോഴും ഇത് കഷണ്ടിയുണ്ടാക്കുന്നതിന് വിറ്റാമിന്‍ ഡി കുറവുണ്ട് എന്നതിന്റെ കൂടെ സൂചനയുണ്ട്. സൂര്യപ്രകാശത്തിന്റെ അഭാവം നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. അതിന്റെ ഫലമായി കഷണ്ടിയിലേക്കും അതി ഭീകരമായ മുടി കൊഴിച്ചിലിലേക്കും നിങ്ങളെത്തുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. പലപ്പോഴും ഇത് വലിയ രീതിയില്‍ പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശ്രദ്ധ വേണം.

മുടിയെ സ്വാധീനിക്കുന്നത്
മുടി വളര്‍ച്ചയെ സ്വാധീനിക്കുന്ന ചില വിറ്റാമിനുകള്‍ ഉണ്ട്. അതില്‍ വരുന്നതാണ് ബയോട്ടിന്‍ (വിറ്റാമിന്‍ ബി 7) , കാരണം ഇത് മുടിക്ക് ബലം നല്‍കുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ ബി 12 ഫോളിക് ആസിഡും കുറയുന്നത് പലപ്പോഴും അനീമിയ പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കും. അത് മാത്രമല്ല മുടിയിഴകളിലേക്ക് ഓക്സിജന്‍ എത്തുന്നതിനെ തടയുകയും അത് വഴി മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും.
വിറ്റാമിന്‍ കുറവ്
പലപ്പോഴും വിറ്റാമിന്‍ സി, ഇ എന്നിവ മുടിയുടെ ആരോഗ്യത്തിന് അനിവാര്യമാണ്. ഇവയുടെ കുറവ് മുടി വരണ്ടതാക്കുന്നതിന് കാരണമാകുന്നു. അത് കൂടാതെ വിറ്റാമിന്‍ ഡിയുടെ കുറവ് മുടിക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പെട്ടെന്ന് തിരിച്ചറിയണം. അത് മാത്രമല്ല ഇത് പലപ്പോഴും തലയോട്ടിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിനും ദിവസവും നൂറില്‍ കൂടുതല്‍ മുടിയിഴകള്‍ കൊഴിയുന്നതിനും കാരണമാകുന്നു. അത് കൂടാതെ മുടി ജീവനില്ലാതേയും അതുപോലെ തന്നെ നേര്‍ത്തതുമായി മാറുന്നു.
മറ്റ് ശാരീരിക ലക്ഷണങ്ങള്‍
പലപ്പോഴും ഇത്തരം ലക്ഷണങ്ങളോടൊപ്പം തന്നെ ക്ഷീണം, ബലഹീനത, അല്ലെങ്കില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയും കാണപ്പെടുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിക്കണം എന്ന സൂചനയാണ്. ദിവസവും രാവിലെ 15 മുതല്‍ 20 മിനിറ്റ് നേരം സൂര്യപ്രകാശം കൊള്ളുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി നല്കുന്നു. അതുപോലെ തന്നെ മീന്‍, മുട്ട, പാല്, കൂണ്, നട്സ്, പഴം, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഡോക്ടറെ കാണേണ്ടത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ ഡി കുറയുമ്പോള്‍ അത് ശരീരത്തില്‍ എത്രത്തോളം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്നത് മനസ്സിലാക്കേണ്ടതാണ്. ഇത് ഗുരുതരമായ അവസ്ഥയിലെങ്കില് എപ്പോഴും നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. ഇത് രക്തപരിശോധനയിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പലപ്പോഴും സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്. ഇത് പലപ്പോഴും സമ്മര്‍ദ്ദം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അല്ലെങ്കില്‍ മറ്റ് പല രോഗങ്ങള്‍ക്ക് കാരണമാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications