Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
വിറ്റമിന്‍ സി; ആരോഗ്യം മുതല്‍ സൗന്ദര്യം വരെ നിലനിര്‍ത്തും, പക്ഷേ, അമിതമായാല്‍ ആപത്ത്
ഓരോ വ്യക്തിയുടെയും ശരീരത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പോഷകമാണ് വിറ്റമിന്‍ സി. ആരോഗ്യ പരിപാലത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വിറ്റമിന്‍ സി അനിവാര്യം തന്നെ. നമ്മള് കഴിക്കുന്ന, ഓറഞ്ച്, കിവി, മുന്തിരി, കാപ്സിക്കം എന്നിവയിലെല്ലാം ധാരാളം വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ദിവസേന വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ കഴിച്ചാല്‍ രോഗപ്രതിരോധശേഷി പോലും വര്‍ദ്ധിക്കും. എന്നാല്‍, വിറ്റമിന്‍ സി ശരീരത്തില്‍ അമിതമായാലും പ്രശ്നമാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

വിറ്റമിന്‍ സിയുടെ ഗുണങ്ങള്‍
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വിറ്റമിന്‍ സി അനിവാര്യമാണ്. അതുപോലെ, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും, രക്തം വര്‍ദ്ധിക്കാനും വിറ്റമിന്‍ സി സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ അയേണ്‍ ആഗിരണം ചെയ്യാനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വിറ്റമിന്‍ സി സഹായിക്കുന്നു.
വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍
നിരവധി പച്ചക്കറികളിലും പഴങ്ങളിലും വിറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി, കാപ്സിക്കം, സ്ട്രോബെറി, ബ്രോക്കോളി, പേരക്ക, പപ്പായ, ബ്ലാക്ക് കറന്റ്, കൈതച്ചക്ക, കിവി, മാങ്ങ എന്നിവയിലെല്ലാം വിറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു.
വിറ്റമിന്‍ സിയുടെ അളവ്
സ്ത്രീകളാണെങ്കില്‍ ഒരു ദിവസം 75 മില്ലിഗ്രാം വിറ്റമിന്‍ സി ശരീരത്തിന് ആവശ്യമാണ്. പുരുഷന്മാര്ക്ക് 90 മില്ലിഗ്രാമും, ഗര്‍ഭിണികള്‍ക്ക് 120 മില്ലിഗ്രാമും ആണ് ആവശ്യമായി വരുന്നത്.
അമിതമായാല്‍ ആപത്ത്
അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ! അതുപോലെ, വിറ്റമിന്‍ സി ആരോഗ്യത്തിനും ചര്‍മ്മത്തിനും നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, ഇവ അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് മറ്റുപല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം. വിറ്റമിന്‍ സി അമിതമായാല്‍ വയറിളക്കം, ഓക്കാനം, നെഞ്ചെരിച്ചില്‍, അടിവയറ്റില്‍ വേദന, തലവേദന എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടാതെ, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച്, വരണ്ട ചര്‍മ്മം ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍, ചര്‍മ്മം കൂടുതല്‍ വരണ്ട് പോകുന്നതിന് വിറ്റമിന്‍ സി കാരണമാകാം.
കഴിക്കേണ്ട ശരിയായ വിധം
വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് ഈ ആഹാരങ്ങളില്‍ വിറ്റമിന്‍ സിയുടെ അളവ് എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കുക. നിങ്ങളുടെ പ്രായത്തിനൊത്ത് എത്ര അളവില്‍ വിറ്റമിന്‍ സി അനിവാര്യമാണെന്ന് മനസ്സിലാക്കുക. അതിനനുസരിച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ കഴിച്ചതിനുശേഷം ഏതെങ്കിലും തരത്തില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
