Latest Updates
-
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത്
ശരീരത്തിലെ മുറിവുകൾ ഉണങ്ങുന്നിലേ? ഈ പോഷകക്കുറവ് പരിശോധിക്കണം
അസ്‌കോർബിക് ആസിഡ് എന്നും അറിയപ്പെടുന്ന വിറ്റമിൻ സി നമ്മുടെ ശരീരത്തിൽ വേണ്ട പ്രധാന പോഷകമാണ്. നമ്മൾ കഴിക്കുന്ന ഒട്ടനവധി ആഹാരങ്ങളിൽ നിന്നും വിറ്റമിൻ സി ശരീരത്തിൽ എത്തുന്നതാണ്. വിറ്റമിൻ സി ശരീരത്തിൽ കൃത്യമായ അളവിൽ ലഭിച്ചാൽ ഒട്ടനവധി ഗുണങ്ങളുണ്ട്. അതുപോലെ, ദോഷങ്ങളും അനവധിയാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ഗുണങ്ങൾ
ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാൻ വിറ്റമിൻ സി വളരെയധികം സഹായിക്കും. ഇത് കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ വിറ്റമിൻ സി നിർവീര്യമാക്കുന്നു. ശരീരത്തെ ബാധിക്കുന്ന അണുബാധകളോടും രോഗങ്ങളോടും പോരാടുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്. അതുപോലെ, ചർമ്മം, എല്ലുകൾ, കണക്റ്റീവ് ടിഷ്യു എന്നിവയ്ക്ക് ഘടന നൽകുന്ന പ്രധാന പ്രോട്ടീനായ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ അനിവാര്യമാണ്. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനും വിറ്റമിൻ സി സഹായിക്കുന്നുണ്ട്. പതിവായി വിറ്റമിൻ സി അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ, ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും സാധിക്കുന്നതാണ്. ഹൃദ്രോഗത്തിന് കാരണമാകുന്ന എൽഡിഎൽ കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ തടയാനും വിറ്റമിൻ സി സഹായിക്കുന്നു.
വിറ്റമിൻ സി കുറഞ്ഞാൽ
വിറ്റാമിൻ സിയുടെ അളവ് ശരീരത്തിൽ കുറഞ്ഞാൽ ക്ഷീണം, അസ്വസ്ഥത, കണക്റ്റീവ് ടിഷ്യു വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന സ്കർവി എന്ന അവസ്ഥയിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കാം. കൂടാതെ, വിറ്റാമിൻ സിയുടെ നേരിയ കുറവ് പോലും രോഗപ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, നിങ്ങളെ പലതരം രോഗങ്ങൾക്ക് നയിക്കുകയും ചെയ്യും. കൂടാതെ, ചില പഠനങ്ങൾ പ്രകാരം, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ സാവധാനത്തിലാണ് ഉണങ്ങുന്നതെങ്കിൽ, അതും വിറ്റമിൻ സിയുടെ കുറവുമൂലം ആകാം എന്നും പറയുന്നു. കാരണം, ശരീരത്തിൽ വിറ്റമിൻ സി കുറഞ്ഞാൽ കൊളാജൻ ഉൽപാദനം കുറയുന്നു. ഇത് ചർമ്മത്തിലുണ്ടാകുന്ന കേടുപാടുകളും, മുറിവുകളും സാവാധനത്തിൽ ഉണങ്ങുന്നതിന് കാരണമാകുന്നു. ഇവ കൂടാതെ, ചർമ്മ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും, ചർമ്മത്തിൽ വേഗത്തിൽ മുറിവുകൾ സംഭവിക്കുന്നതിനും ഇത് മറ്റൊരു കാരണമാണ്. കൂടാതെ, രക്തക്കുറവ്, ശരീരത്തിന് അമിതമായിട്ടുള്ള ക്ഷീണം എന്നിവയും അനുഭവപ്പെടാം.
പതിവാക്കേണ്ടവ
സിട്രസ്സ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, നാരങ്ങ വെള്ളം, ഓറഞ്ച്, ആപ്പിൾ, കിവി, മുന്തിരി എന്നിവയിലെല്ലാം ധാരാളം സിട്രസ്സ് അടങ്ങിയിരിക്കുന്നു. അതിനാൽ, ഇത്തരം ആഹാരങ്ങൾ പതിവാക്കാവുന്നതാണ്. ഇവ കൂടാതെ, സ്ട്രോബെറി, റാസ്ബെറി എന്നി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ശരീരത്തിൽ വിറ്റമിൻ സി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നതാണ്. പച്ചക്കറികളായ ചീര, ബ്രോക്കോളി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിൽ വിറ്റമിൻ സി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാപ്സിക്കം, തക്കാളി, പപ്പായ, കൈതച്ചക്ക എന്നിവയിലെല്ലാം വിറ്റമിൻ സി ധാരാളമാണ്. ഇവ കൂടാതെ, ഡോക്ടറുടെ നിർദ്ദേശ പ്രകാരം, സപ്ലിമെന്റ്സ് എടുക്കുന്നതും നല്ലതാണ്.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്‌സ്‌കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി ബന്ധപ്പെട്ട പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications
