Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ശരീരത്തിന് തണുപ്പ്, ദഹന പ്രശ്നങ്ങള്‍, എപ്പോഴും ക്ഷീണം: വില്ലന്‍ ഈ വിറ്റാമിന്റെ കുറവ്
ശരീരത്തില്‍ അവശ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് വേണ്ടി നിര്‍ണായകമായ വിറ്റാമിനുകളും ഘടകങ്ങളും പ്രോട്ടീനും ഉണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതില്‍ ഏതിന്റെയെങ്കിലും കുറവ് അപകടകരമായ ചില അവസ്ഥകള്‍ ശരീരത്തിന് ഉണ്ടാക്കുന്നുണ്ട്. അതില്‍ പലപ്പോഴും ചില വിറ്റാമിനുകളുടെ അപര്യാപ്തത ശാരീരിക പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ഇത്തരത്തില്‍ പ്രധാനപ്പെട്ട വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ ബി 12.
ശരീരത്തിലെ പല അവശ്യപ്രക്രിയകള്ക്കും അനിവാര്യമായി വേണ്ടതാണ് വിറ്റാമിന്‍ ബി 12. ഇത് നിങ്ങളുടെ ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദന,ം ഡിഎന്‍എ സമന്വയം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം തന്നെ നിയന്ത്രിക്കുന്നു. ശരീരത്തില്‍ ബി 12 അപര്യാപ്തത ഒഴിവാക്കുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. മാംസം, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, മുട്ടകള്‍ തുടങ്ങിയവയെല്ലാം തന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ട്.

ആരോഗ്യപ്രശ്നങ്ങള്‍
ശരീരത്തില്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവാണ് എന്നുണ്ടെങ്കില്‍ പലപ്പോഴും അത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് നമ്മുടെ നാഡീവ്യൂഹം, രക്തകോശങ്ങള്‍, മൊത്തത്തിലുള്ള ഉപാപചയ പ്രക്രിയകള്‍ എന്നിവയെ എല്ലാം തന്നെ താളം തെറ്റിക്കുന്നു. പലപ്പോഴും ഓര്‍മ്മക്കുറവ്, ശരീരത്തിന്റെ സ്പര്‍ശനശേഷിക്കുറവ്, മറ്റ് വൈഞ്ജാനിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ താളം തെറ്റിക്കും. കഠിനമായ അവസ്ഥയില്‍ പലപ്പോഴും വിഷാദരോഗത്തിലേക്ക് വരെ ഇത് എത്തിക്കുന്നു.
അനീമിയ
സാധാരണ നാം കേള്‍ക്കുന്ന രോഗാവസ്ഥകളില്‍ ഒന്നാണ് അനീമയ. ചുവന്ന രക്താണുക്കളുടെ കുറവാണ് ഇത്തരം അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതിനായി വിറ്റാമിന്‍ ബി 12 അനിവാര്യമാണ്. പലപ്പോഴും ഇത് ആവശ്യത്തിന് ഇല്ലെങ്കില്‍ മെഗലോബ്ലാസ്റ്റിക് അനീമിയയിലേക്ക് എത്തിക്കുന്നു. ഇതില്‍ പലപ്പോഴും ശരീരം പ്രവര്‍ത്തന രഹിതമായ ചുവന്ന രക്താണുക്കളെ സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി വിട്ടുമാറാത്ത ക്ഷീണവും അസ്വസ്ഥതകളും ഉണ്ടാവുന്നു. കൂടാതെ ശ്വാസംമുട്ടല്‍, തലകറക്കം എന്നിവയും വേഗത്തിലുള്ള ഹൃദയമിടിപ്പും ഉണ്ടാവും.
ദഹന പ്രശ്നങ്ങള്‍
വിറ്റാമിന്‍ ബി 12 കുറവ് പലപ്പോഴും നിങ്ങളില്‍ ദഹനാരോഗ്യത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ഇതിന്റെ ഫലമായി ആദ്യം കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് വിശപ്പില്ലായ്മ. ഇത് വിറ്റാമിന്‍ ബി 12 അപര്യാപ്തമാണ് എന്നാണ് സൂചിപ്പിക്കുന്നത്. കൂടാതെ മലബന്ധവും അതോടൊപ്പം തന്നെ വയറിളക്കം പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു. പലപ്പോഴും വായിലെ അള്‍സറും ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ദഹനനാളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാവാത്തതാണ് ഇതിന് പിന്നിലെ കാരണം.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
നിങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് പിന്നിലും പലപ്പോഴും ബി 12 ന്റെ അഭാവം ഉണ്ടായിരിക്കും. കാരണം ഇത് നിങ്ങളുടെ ശരീരത്തില്‍ അമിനോ ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതാണ് പലപ്പോഴും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നത്. കൂടാതെ ഇവ പലപ്പോഴും രക്തക്കുഴലുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയും ധമനികളില്‍ പ്ലാക്ക് അടിഞ്ഞ് കൂടുന്നതിന് കാരണമാകുകയും ചെയ്യുന്നു.
വിട്ടുമാറാത്ത ക്ഷീണവും തണുപ്പും
പലപ്പോഴും എത്രയൊക്കെ ആരോഗ്യമുണ്ടെന്ന് പറഞ്ഞാലും പലപ്പോഴും വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവുന്നു. കൂടാതെ ശരീരത്തിന് എത്രയൊക്കെ ശ്രദ്ധിച്ചാലും തണുപ്പും ഉണ്ടാവും. ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് സാധിക്കാതെ വരുമ്പോഴാണ് ഇത്തരത്തില്‍ ഓക്സിജന്‍ വിതരണം തടസ്സപ്പെടുന്നത്. ഇത് കടുത്ത ക്ഷീണം, ബലഹീനത, തണുപ്പ് എന്നിവക്ക് കാരണമാകുന്നു. എത്രയൊക്കെ വിശ്രമിച്ചാലും ഇവരില്‍ വിറ്റാമിന്‍ ബി 12 കുറവ് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. അസാധാരണ ക്ഷീണവും ഇത് വഴി ഉണ്ടാവാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
