Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ഈ 6 ഗുണങ്ങള്‍ അറിഞ്ഞ് കഴിക്കാം വിഷുസദ്യ, ആരോഗ്യവും ആയുസ്സും ഒപ്പം
വീണ്ടുമൊരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. വിഷുവിന്റെ ഓരോ മാറ്റവും ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും സമ്പത്സമൃദ്ധിയും നിറയ്ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിഷുവിന് ഏറെ പ്രാധാന്യമുള്ളത് വിഷുക്കണി തന്നെയാണ്, പിന്നീട് വിഷുസദ്യയും വിഷുക്കൈനീട്ടവും. ഈ വിഷുക്കാലത്ത് വിഷുസദ്യയെക്കുറിച്ച് ഒന്ന് നോക്കിയാലോ? ഓരോ വിഷുസദ്യയും ആരോഗ്യത്തിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിഷുവിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും വയറു നിറയെ കഴിക്കുന്ന സദ്യയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് കൂടിയാണ്. പലപ്പോഴും ്അത്ഭുതകരമായ പല മാറ്റങ്ങളും സദ്യയിലൂടെ നമുക്കുണ്ടാവുന്നു.
വിഷു സദ്യ എന്നത് രുചിമുകുളങ്ങള്ക്കുള്ള ഒരു വിരുന്ന് മാത്രമായി കണക്കാക്കേണ്ടതില്ല. ആരോഗ്യത്തിന്റേയും ആയുസ്സിന്റേയും താക്കോല്‍ കൂടിയാണ് എന്നതാണ് സത്യം. വാഴയിലയില്‍ വിവിധ വിഭവങ്ങളോടൊപ്പം വിളമ്പുന്ന ഈ മഹത്തായ സദ്യ നിങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്നാണ് ആയുര്‍വ്വേദം പറയുന്നത്. എന്തൊക്കെയാണ് വിഷു സദ്യയുടെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ഒരു സമീകൃത ഭക്ഷണം
ആയുര്‍വേദം അനുസരിച്ച്, ഒരു സമ്പൂര്‍ണ്ണ ഭക്ഷണത്തില്‍ ആറ് രസങ്ങള്‍ അഥവാ ആറ് രുചികള്‍ അടങ്ങിയിരിക്കണം എന്നാണ് പറയുന്നത്. പായസത്തിന്റെ മധുരം മുതല്‍ പാവക്കയുടെ (കയ്പ്പക്ക) കയ്പ്പ് വരെ വിഷു സദ്യയില്‍ അനിവാര്യമാണ് എന്നാണ് പറയുന്നത്. കാരണം ഇതിനെല്ലാം തന്നെ ആരോഗ്യകരമായി പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ഈ രുചികളെല്ലാം തന്നെ. ഇത് ശരീരത്തിന്റെ ദോഷങ്ങളെ ഇല്ലാതാക്കുകയും ദഹനത്തെ മികച്ചതാക്കുകയും ദോഷങ്ങളെ സന്തുലിതമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
നാരുകളും ആന്റിഓക്സിഡന്റുകളും
നാരുകളും ആന്റി ഓക്സിഡന്റുകളും സദ്യയുടെ കാര്യത്തില്‍ ഒട്ടും ഒഴിവാക്കാന്‍ ആവാത്ത ഘടകങ്ങളാണ്. അവിയല്‍, തോരന്‍, കച്ചടി തുടങ്ങിയ വിഭവങ്ങളില്‍ കാരറ്റ്, പച്ചക്കായ, ബീന്‍സ്, മത്തങ്ങ തുടങ്ങിയ വിവിധതരം പച്ചക്കറികള്‍ ചേരുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ വിവിധ തരത്തിലുള്ള ഗുണാനുഭവങ്ങളും നല്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ദിപ്പിക്കുന്ന ധാരാളം നാരുകളും ആന്റി ഓക്സിഡന്റുകളും ഇവയിലെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് തണുപ്പ്
വേനല്‍ക്കാലത്താണ് വിഷു വരുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ചൂടും അസ്വസ്ഥതകളും കൂടുതലുമായിരിക്കും. എന്നാല്‍ സദ്യയിലൂടെ ശരീരത്തിന് തണുപ്പ് നല്കുന്ന ചില വിഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതില്‍ മോരു കറി, കാളന് പോലുള്ള പല വിഭവങ്ങള്‍ക്ക് ശരീരത്തെ തണുപ്പിക്കുന്നതിന് സാധിക്കുന്നു. ഇത് ശരീരത്തിന്റെ താപനില കൃത്യമാക്കുന്നു. മാത്രമല്ല ഇത് ആരോഗ്യത്തെ വളരെ പ്രതിസന്ധികളില്‍ നിന്ന് പരിഹരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സദ്യയുടെ മികച്ച ഗുണങ്ങളില്‍ ഒന്നാണ് ഇത്.്
ദഹനം മെച്ചപ്പെടുത്തുന്നു
സദ്യയില്‍ ഇഞ്ചി, ജീരകം, കുരുമുളക്, കടുക് തുടങ്ങിയവയെല്ലാം ചേരുന്നതോടെ അത് ആരോഗ്യത്തിനെ ദഹന പ്രതിസന്ധികളില്‍ നിന്ന് മോചിപ്പിക്കുന്നു. പലപ്പോഴും സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗത്തെ സഹായിക്കുന്നതോടെ ഇത് കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വീട്ടില്‍ തയ്യാറാക്കുന്ന അച്ചാറുകളും ഇഞ്ചി കറിയും ഉള്‍പ്പെടുത്തുന്നത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ കൂടുതല്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കൃത്രിമ ചേരുവകളോ പ്രിസര്‍വേറ്റീവുകളോ ഇല്ല
വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സദ്യയായതിനാല് കൃത്രിമ ചേരുവകളോ പ്രിസര്‍വേറ്റീവുകളോ ഇല്ലാതെ നമുക്ക് സുരക്ഷിതമായി തയ്യാറാക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല പൂര്‍ണമായും പച്ചക്കറികള്‍ ചേര്‍ന്നതിനാല്‍ അത് കൂടുതല്‍ ഗുണപരമായി മാറുന്നു. ഇത് ഏറ്റവും ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വാഴയിലയിലെ സദ്യ
പ്ലാസ്റ്റിക് പാത്രങ്ങളിലും ഇലകളിലും മറ്റും സദ്യ കഴിക്കുന്ന സംസ്കാരം ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വീട്ടില്‍ നല്ല വാഴയിലയില്‍ സദ്യ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. എന്ന് മാത്രമല്ല വാഴയിലയില്‍ പോളിഫെനോളുകള്‍ കൊണ്ട് സമ്പുഷ്ടവും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇതെല്ലാം നല്ല രുചിയോടെ ആസ്വദിച്ച് കഴിക്കുന്നതിന് ഏറ്റവും മികച്ചത് വാഴയില തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications