Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ചിക്കനേക്കാളധികം പ്രോട്ടീന്‍, ഈ പച്ചക്കറികള്‍ കഴിച്ചാല്‍ ശരീരം ബലപ്പെടുത്താം
ശരീരത്തിന് ബലം വേണമെങ്കില്‍ പേശികള്‍ക്ക് ബലം വേണം. പേശികളുടെ ആരോഗ്യം നശിക്കുമ്പോഴാണ് പലപ്പോഴും എല്ലുകളുടെ ആരോഗ്യം നശിക്കുന്നത്. മുട്ടുവേദന മുതല്‍, എല്ലുകളില്‍ തേയ്മാനം ഉണ്ടാകുന്നതും പേശികളുടെ ആരോഗ്യം കുറയുമ്പോഴാണ്. പേശികള്‍ക്ക് ബലം നല്കുന്ന പ്രധാന ഘടകമാണ് പ്രോട്ടീന്‍(protein). ശരിയായ വിധത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ ശരീരത്തിന് ബലം വെയ്ക്കുന്നതാണ്. പലപ്പോഴും പ്രോട്ടീന്‍ ലഭിക്കാന്‍ പലരും ചിക്കന്‍ കഴിക്കുന്നു. എന്നാല്‍, ചിക്കനില്‍ അടങ്ങിയിരിക്കുന്ന അതേ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ചില പച്ചക്കറികള്‍ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

പീനട്ട് ബട്ടര്‍
ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഒരു ആഹാരപദാര്‍ത്ഥമാണ് പീനട്ട് ബട്ടര്‍. പീനട്ട് ബട്ടറില്‍ പ്രോട്ടീന്‍, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. പീനട്ട് ബട്ടര്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതാണ്. ദിവസേന രാവിലെ പീനട്ട് ബട്ടര്‍ ചേര്‍ത്ത് തയ്യാറാക്കുന്ന സ്മൂത്തി, അല്ലെങ്കില്‍ ബ്രെഡില്‍ പീനട്ട് ബട്ടര്‍ ചേര്‍ത്ത് കഴിക്കുന്നതെല്ലാം ശരീരത്തിലേയ്ക്ക് പീനട്ട് ബട്ടര്‍ എത്താന്‍ സഹായിക്കുന്നു.
ചീസ്
ചീസ് പതിവാക്കിയാല്‍ അതില്‍ ചിക്കനില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 35 ഗ്രാം പ്രോട്ടീന്‍ അമിതമാണെന്നാണ് പറയുന്നത്. കൂടാതെ, ഹെല്‍ത്തി ഫാറ്റ്, പോഷകങ്ങള്‍ എന്നിവയും ചീസില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ചീസ് ദിവസേന ശരിയായ വിധത്തില്‍ കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതാണ്. ഇതിനായി ബ്രെഡില്‍ കുറച്ച് ചീസ് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അതുപോലെ, ആഹാരത്തില്‍ ചീസ് ചേര്‍ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവരാണെങ്കില്‍ അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, പാല്, അതുപോലെ, പാല് ഉല്പന്നങ്ങള് അലര്‍ജി ഉള്ളവര്‍ ചീസ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കടലപ്പരിപ്പ്
കടലപ്പരിപ്പില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. കടലപ്പരിപ്പില്‍ പ്രോട്ടീന്‍, നാരുകള്‍, ഫോലേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ചിക്കനില്‍ അടങ്ങിയിരിക്കുന്നതിനാല്‍ 38 ഗ്രാം പ്രോട്ടീന്‍ കടലപ്പരിപ്പില്‍ കൂടുതലാണ്. അതിനാല്‍, ആഹാരത്തിന്റെ കൂടെ കടലപ്പരിപ്പ് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
മത്തന്റെ കുരു
മത്തന്റെ കുരുവില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.അ തുപോലെ, ആന്റിഓക്സിഡന്റ്സ്, നാരുകള്‍, വിറ്റമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. ചിക്കനില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 9 ഗ്രാം പ്രോട്ടീന്‍ അമിതമാണ് മത്തന്റെ കുരുവില്‍. അതിനാല്‍, സൂപ്പ് തയ്യാറാക്കുമ്പോള്‍, അതുപോലെ, സാലഡ് തയ്യാറാക്കുമ്പോള്‍ മത്തന്റെ കുരു ചേര്‍ക്കുന്നത് നല്ലതാണ്.
സോയാബിന്‍
സോയാബിന്‍ പയറ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. സാധാരണ രീതിയില്‍ നമ്മള് സോയ ചങ്ക്സ് കഴിക്കാറഉണ്ട്. എന്നാല്‍ സോയാബിന്‍ പയറ് കഴിക്കുന്നവര്‍ വളരെ കുറവാണ്. മലയാളികള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സ്വാദോടുകൂടിയ പയറാണ് സോയാബിന്‍ പയര്‍. ഈ പയറിലും ചിക്കനേക്കാള്‍ അധികം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ചിക്കനെ അപേക്ഷിച്ച് 36.49 ഗ്രാം പ്രോട്ടീന്‍ ഇതില്‍ കൂടുതലാണ്. കൂടാതെ, ഹെല്‍ത്തി ഫാറ്റ്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ പയര്‍. അതിനാല്‍, ആഹാരത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
