Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
രക്തത്തില്‍ ഹിമോഗ്ലോബിന്‍ അളവ് കൂട്ടാന്‍ അഞ്ച് ഭക്ഷണങ്ങള്‍ സ്ഥിരമാക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നതാണ്. ഇത് പലപ്പോഴും വിളര്‍ച്ച പോലുള്ള ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നു. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. വിളര്‍ച്ച ശരീരത്തെ കൂടുതല്‍ പ്രശ്നത്തിലാക്കും, പലപ്പോഴും ശരീരം ദുര്‍ബലമാവുകയും അതുപോലെ ന്നെ ഇടക്കിടക്ക് തലകറക്കം, ഊര്‍ജ്ജക്കുറവ് വിഷാദം, മുടി കൊഴിച്ചില്‍ എന്നിവയുണ്ടാക്കുന്നു. വിളറിയ മുഖമാണ് പലപ്പോഴും ആദ്യമായി കാണുന്ന ലക്ഷണം. .ഇതാണ് വിളര്ച്ചയുണ്ടെന്നതിന്റെ സൂചനകള്‍ നിങ്ങള്‍ക്ക് നല്‍കുന്നതും.
രോഗാവസ്ഥയെ കൃത്യമായി തിരിച്ചറിയുകയും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുകയാണ് ആദ്യത്തെ കാര്യം. എന്നാല്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് എപ്രകാരം ശരീരത്തിന് ആവശ്യമായ ഹിമോഗ്ലോബിന്‍ ലഭിക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. മാത്രമല്ല ഏത് ഭക്ഷണമാണ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ആവശ്യമായ അളവില്‍ ഹിമോഗ്ലോബിന്‍ ലഭിക്കുന്നതിന് ഭക്ഷണത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം എന്ന് നോക്കാം.

ഇലക്കറികള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇലക്കറികള്‍. പ്രത്യേകിച്ച് ചുവന്ന ചീര കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇതില്‍ ധാരാളം വിറ്റാമിന്‍ സിയും ഫോളേറ്റും അയേണിനൊപ്പം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ നിങ്ങളുടെ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല പല രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഇലക്കറികള്‍.
ബീറ്റ്റൂട്ട്
പച്ചക്കറികള്‍ കഴിക്കുന്നവരെങ്കില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. രക്തചംക്രമണം മെച്ചപ്പെടുത്തുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട, സ്ഥിരമായി അല്പം ബീറ്റ്റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് പതിവായി കുടിക്കുന്നത് നിങ്ങള്‍ക്ക് മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും.

മാതള നാരങ്ങ
ദിനവും മാതള നാരങ്ങ അല്പം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ വിളര്‍ച്ചയെ സഹായിക്കുന്നു. ഇത് അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാതള നാരങ്ങ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് മാത്രമല്ല ഹൃദയാരോഗ്യത്തിനും ഇത് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഒരു ഗ്ലാസ്സ് മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

പയര്‍വര്‍ഗ്ഗങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രോട്ടീനും അയേണും അനിവാര്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഇത് കഴിക്കുന്നത് നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അത് മാത്രമല്ല രക്തത്തിലെ ഹിമോഗ്ലോബിന്റെഅളവ് വര്‍ദ്ധിപ്പിക്കുന്നതിന് പയര്‍ വര്‍ഗ്ഗങ്ങള്‍ ശീലമാക്കുന്നത് നല്ലതാണ്. അത് മാത്രമല്ല പ്രോട്ടീന്‍, ഫൈബര്‍ പോലുള്ള പോഷകങ്ങള്‍ എല്ലാം തന്നെ പയര്‍ വര്‍ഗ്ഗങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും.
നട്സും വിത്തുകളും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നട്സും വിത്തുകളും കഴിക്കാവുന്നതാണ്. അതിനായി ബദാം, മത്തന്‍കുരു, കശുവണ്ടി, എള്ള് തുടങ്ങിയവ ശീലമാക്കാവുന്നതാണ്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശീലമാക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യവും മികച്ചതാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
