Latest Updates
-
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം
സീസണ്‍ മാറുന്നതനുസരിച്ച് തൊണ്ടയ്ക്ക് അസ്വസ്ഥത; തൊണ്ടവേദന മാറാന്‍ ചില വീട്ടുവൈദ്യങ്ങള്‍
കാലാവസ്ഥ ഒന്ന് മാറിയാൽ മതി ആദ്യം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നം തൊണ്ടവേദനയാണ് അല്ലേ. തൊണ്ടവേദനയും തൊണ്ടയിലെ വരൾച്ചയും തൊണ്ട ഒട്ടിപ്പിടിക്കലുമെല്ലാം നാം നിരന്തരം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. പ്രധാനമായും കാലാവസ്ഥാ വ്യതിയാനം കൊണ്ടാണിത് ഉണ്ടാകുന്നത്. മഴക്കാലം ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതിനൊപ്പം അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അപ്പോഴേക്കും നമുക്ക് തൊണ്ടവേദനയും അലർജിയും ഉണ്ടാകുന്നത് സാധാരണമാണ്. ചിലപ്പോൾ കഠിനമായ തൊണ്ട വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം, വിഴുങ്ങാൻ ബുദ്ധിമുട്ട്, ചുമ, ചിലപ്പോൾ പനി പോലും ഉണ്ടാകാം.
തൊണ്ടവേദനയുടെ കാരണങ്ങളും അതിനുള്ള പ്രതിവിധികളും നമുക്ക് കണ്ടെത്താവുന്നതേയുള്ളൂ. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും, വൈറസ് ,ബാക്ടീരിയ എന്നിവയുടെ വ്യാപനവും മഴക്കാലത്ത് തൊണ്ടവേദനയെ ഒരു സാധാരണ രോഗമാക്കി മാറ്റുന്നു. എന്നാൽ ഇവ പലപ്പോഴും അസഹനീയമായ വേദനയാണ് നമുക്ക് നൽകുക.
തൊണ്ടവേദനയ്ക്ക് പരിഹാരം തേടി ഡോക്ടറെ കാണാനൊന്നും ആരും മെനക്കെടാറില്ല എന്നതാണ് സത്യം. വേദന സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് പലരും ഇതിനു പ്രതിവിധി തേടുന്നത്. തൊണ്ടവേദന സങ്കീർണ്ണമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനു മുമ്പ് തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില ചികിത്സാവിധികളുണ്ട്. അവ ഏതൊക്കെയെന്ന് അറിയണ്ടേ?

തൊണ്ട വേദനയുടെ കാരണങ്ങൾ
* വൈറൽ അണുബാധകൾ- മഴക്കാലത്ത് തൊണ്ടവേദനയുടെ ഏറ്റവും സാധാരണമായ കാരണം വൈറൽ അണുബാധയാണ്. ജലദോഷം * അല്ലെങ്കിൽ പനി, H1N1, H3N2 എന്നിവയാണ് ഇത്തരത്തിൽ വൈറൽ അണുബാധയ്ക്ക് ഉത്തരവാദികളായ വൈറസുകൾ.
ബാക്ടീരിയ അണുബാധ- തൊണ്ടവേദനയ്ക്ക് കാരണമായ സ്ട്രെപ്റ്റോകോക്കൽ ബാക്ടീരിയ, മഴക്കാലത്തെ ഈർപ്പവും നനവുമുള്ള അന്തരീക്ഷത്തിൽ വളരുകയും തൊണ്ടവേദനയുടെ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
തൊണ്ട വേദനയുടെ കാരണങ്ങൾ
*അലർജികൾ- മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന ചില രോഗങ്ങളുണ്ട്. മഴക്കാലത്തു വായുവിൽ ഈർപ്പം കൂടുന്നത് അലർജിക്കും തൊണ്ടയിലെ അസ്വസ്ഥതയ്ക്കും വേദനയ്ക്കും കാരണമാവുകയും ചെയ്യും. അലർജി പ്രശനമുള്ളവരിലും ബ്രോങ്കിയൽ ആസ്ത്മ അല്ലെങ്കിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ഉള്ളവരിലും ഇത് ഗുരുതരമാകാറുണ്ട്.
* വായുവിലൂടെയുള്ള പകർച്ചവ്യാധികൾ- മലിനീകരണവും അലർജിയും ഉണ്ടാക്കുന്ന ഘടകങ്ങൾ മഴവെള്ളത്തിലൂടെ നിലത്തു പതിക്കുന്നു. ഇതെല്ലാം തൊണ്ടയെ ബാധിക്കുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ആസിഡ് റിഫ്ലക്സ്
* ഭക്ഷണക്രമത്തിലെ മാറ്റങ്ങളും എരിവും എണ്ണയും വറുത്തതുമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും മഴക്കാലത്ത് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം വഷളാക്കും. ഇത് മൂലം രൂപപ്പെടുന്ന ആസിഡ് തൊണ്ടയിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും തൊണ്ടവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
തൊണ്ടവേദനയ്ക്കുള്ള വീട്ടുവൈദ്യങ്ങൾ
* ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുക -തൊണ്ടവേദന നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ അൽപ്പം ആശ്വാസം ലഭിക്കാനുള്ള എളുപ്പവഴിയാണിത്. ഒരു ടീസ്പൂൺ ഉപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച്, തൊണ്ടയിലേക്ക് ഗാർഗിൾ ചെയ്യുക. ദിവസത്തിൽ പല പ്രാവശ്യം ഗാർഗിൾ ചെയ്താൽ തൊണ്ടവേദനയ്ക്ക് ശമനം കിട്ടും.
* തേനും ചൂടുവെള്ളവും- ഒരു ടേബിൾ സ്പൂൺ തേൻ ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീയിലോ കലർത്തി, കുടിക്കുക. തൊണ്ടയിലെ അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തേനിനുണ്ട്. അതിനാൽ ഇത് തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകും.
* ജലാംശം നിലനിർത്തുക- തൊണ്ടയിലെ ഈർപ്പം നിലനിർത്താനും അസ്വസ്ഥത കുറയ്ക്കാനും ദിവസം മുഴുവനും ഹെർബൽ ടീ, സൂപ്പ് അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളം പോലുള്ള ചൂടുള്ള ദ്രാവകങ്ങൾ കുടിക്കുക.
* ആവി പിടിക്കുക- ചൂടുവെള്ളത്തിൽ നിന്നുള്ള നീരാവി ശ്വസിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥത ലഘൂകരിക്കാനും തൊണ്ടവേദനയിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.

* അധികം സംസാരിക്കാതിരിക്കുക- ഉച്ചത്തിൽ സംസാരിക്കുന്നത് തൊണ്ടയെ കൂടുതൽ പ്രകോപിപ്പിക്കും.അതിനാൽ തൊണ്ടയ്ക്ക് വിശ്രമം കൊടുക്കുന്നത് തൊണ്ടവേദനയെ വേഗത്തിൽ കുറയ്ക്കും.
തൊണ്ടവേദന തടയുന്നതിനുള്ള നുറുങ്ങുകൾ
* പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചും ജലാംശം നിലനിർത്തിയും നിർദ്ദേശിക്കുന്ന സപ്ലിമെന്റുകൾ കഴിച്ചും പ്രതിരോധശേഷി നിലനിർത്തുക.
* വ്യക്തിഗത ശുചിത്വം പാലിക്കുക.
* മഴ നനയുന്നത് ഒഴിവാക്കുക.
* അലർജികളിലും മാലിന്യങ്ങളിൽ നിന്നും അകന്നിരിക്കുക.
* നിങ്ങൾക്ക് രോഗമുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ രോഗികൾക്ക് അരികിൽ പോകുമ്പോൾ മാസ്ക് ധരിക്കുക.
* തുളസി, ഇഞ്ചി, തേൻ തുടങ്ങിയ പ്രകൃതിദത്ത പരിഹാരങ്ങൾ നേരത്തെ തന്നെ ഉപയോഗിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
