Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
40-ന് ശേഷം സ്ത്രീകളുടെ ആയുസ്സ് തുലാസില്: കൊളസ്ട്രോള് ഗുരുതരം
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമായി നമ്മളെ വലക്കുന്ന ഒരു രോഗാവസ്ഥയാണ് കൊളസ്ട്രോള്. ഭക്ഷണശീലവും ജീവിത രീതിയും തന്നെയാണ് പലപ്പോഴും വെല്ലുവിളികള് ഉയര്ത്തുന്നത്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങള് സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവുന്നു. എന്നാല് നാല്പ്പതിന് ശേഷം സ്ത്രീകളില് അപകടാവസ്ഥയുണ്ടാക്കുന്ന ഒന്നാണ് കൊളസ്ട്രോള് എന്ന കാര്യത്തില് സംശയം വേണ്ട. കാരണം ഏറ്റവും കൂടുതല് ഭയക്കേണ്ട ഒരു സമയത്തിലൂടെയാണ് കടന്നു പോവുന്നത് എന്നത് തന്നെ കാരണം.
ശരീരത്തില് ഉയര്ന്ന കൊളസ്ട്രോള് സാന്നിധ്യം ധമനികളില് തടസ്സങ്ങള് സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും നിങ്ങളില് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. അത് മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യതയെ വര്ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥകളില് സ്ത്രീകള് വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇത്തരം ലക്ഷണങ്ങള് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില് വായിക്കാവുന്നതാണ്.

കൈകളിലെ മഞ്ഞ നിറം
കൈകളില് കാണപ്പെടുന്ന മഞ്ഞ നിറം പലപ്പോഴും അല്പം ഗുരുതരമായി തന്നെ എടുക്കേണ്ടതാണ്. ഇതിന്റെ കാരണം ഉയര്ന്ന കൊളസ്ട്രോള് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. കൈകളിലും നഖങ്ങളിലും ഇത്തരത്തില് മഞ്ഞ നിറം കാണപ്പെടുന്നു. ഇത് ഗുരുതരമായ അവസ്ഥകള് ഉണ്ടാക്കും എന്നതിന്റെ സൂചനയാണ്.
നഖങ്ങളുടെ ഘടന
പലപ്പോഴും നഖങ്ങളുടെ ഘടന വളരെ പ്രധാനപ്പെട്ടതാണ്. കാരണം സ്പൂണ് പോലെയോ അല്ലെങ്കില് പൊള്ളയായതോ പോലെയോ കാണപ്പെടുകയാണെങ്കില് അതിന് അര്ത്ഥം നിങ്ങളില് കൊളസ്ട്രോള് അളവ് കൂടുതലാണ് എന്നതാണ്. ഇത് പലപ്പോഴും കൂടുതല് അസ്വസ്ഥതകളെയാണ് സൂചിപ്പിക്കുന്നത്. ഹൃദയാഘാത സാധ്യതയേയും ഇത് വഴി നമുക്ക് മുന്കൂട്ട അറിയാന് സാധിക്കും.
വിരലുകളില് ചെറിയ മുഴകള്
വിരലുകളിലും കൈകളിലും ചെറിയ മുഴകള് കാണപ്പെടുന്ന അവസ്ഥയില് നിങ്ങള്ക്ക് ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. കാരണം ഇത് കണക്കാക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഉയര്ന്ന കൊളസ്ട്രോള് രൂപീകരണത്തെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ഗൗരവത്തോടെ കണക്കാക്കണം. ഉടനടി തന്നെ കൊളസ്ട്രോള് കുറക്കേണ്ടതുണ്ട് എന്നതാണ ്ഇത് അര്ത്ഥമാക്കുന്നത്.
ടെന്ഡോണുകളുടെ കൊഴുപ്പ് ശേഖരണം
ടെന്ഡോണുകളില് കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ടെന്ഡോണ് സാന്തോമസ് എന്നറിയപ്പെടുന്നത്. നാല്പ്പതിന് ശേഷം സ്ത്രീകളില് കൈകളിലും വിരലുകളിലും ഇത്തരം അവസ്ഥ കാണപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് തന്നെ അപകടകരമായ അവസ്ഥ ശരീരത്തില് ഉണ്ട് എന്നത് തന്നെയാണ്. ഒരിക്കലും കൂടുന്ന കൊളസ്ട്രോളിനെ നിസ്സാരമായി കണക്കാക്കരുത്.
സന്ധികള്ക്ക് സമീപം മഞ്ഞ നിറം
സന്ധികള്ക്ക് സമീപം മഞ്ഞ നിറം കാണപ്പെടുന്നത് പലപ്പോഴും നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള് അളവ് കൂടിയിരിക്കുകയാണ് എന്നതാണ് സൂചിപ്പിക്കുന്നത്. കൊളസ്ട്രോളിന്റെ അളവ് വര്ദ്ധിക്കുന്നവരില് സ്വാഭാവികമായും ഇത്തരം നിറം മാറ്റം കാണുന്നു. ഹൃദയാരോഗ്യത്തിന് മുന്ഗണന കൊണ്ട് വരേണ്ടത് അത്യാവശ്യം തന്നെയാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
എങ്ങനെ പ്രതിരോധിക്കാം
സത്രീകളില് ഉയര്ന്ന കൊളസ്ട്രോള് ലക്ഷണങ്ങള് കണ്ടെത്തിയാല് അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും നാല്പ്പതിന് ശേഷം അപകടാവസ്ഥയുണ്ടാക്കുന്ന നിലയിലേക്ക് കാര്യങ്ങള് എത്താം. പതിവ് പരിശോധനകളിലൂടെ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോഗത്തിനുള്ള സാധ്യതയും ഇത് വഴി മുന്കൂട്ടി അറിയാന് സാധിക്കുന്നു. ഇത്തരം കാര്യങ്ങള് എന്ത് തന്നെയായാലും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
