Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചീര കഴിച്ചാൽ പത്തുണ്ട് ഗുണങ്ങൾ; പതിവാക്കാൻ മറക്കണ്ട
spinach: പോഷക സമൃദ്ധമായ ഒരു ഇലയാണ് ചീര. അതിനാൽ, ചീര പതിവായി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളും ലഭിക്കുന്നുണ്ട്. അവ എന്തെല്ലാമാണെന്നും, ചീര എപ്രകാരം കഴിക്കണമെന്നും നോക്കാം.

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം
ചീരയിൽ വിറ്റാമിൻ ധാരാളം സി, വിറ്റമിൻ ഇ, ബീറ്റാ കരോട്ടിൻ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശരീരത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും, ശരീരത്തിലെ വീക്കം കുറയ്ക്കാനും, കാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ചീരയിൽ ഉയർന്ന അളവിൽ ല്യൂട്ടിൻ, സിയാസാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഈ കരോട്ടിനോയിഡുകൾ പ്രായമാകുമ്പോൾ കണ്ണുകളിൽ ഉണ്ടാകുന്ന തിമിരം പോലെയുള്ള അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ചീരയിൽ കാൽസ്യം, വിറ്റാമിൻ കെ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, പതിവായി ചീര കഴിക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സാധിക്കും.
രക്തസമ്മർദ്ദം കുറയ്ക്കുന്നു
ചീരയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിൽ അമിതമായി സോഡിയം എത്തുന്നത് തടയാനും രക്തക്കുഴലിന്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
വീക്കം കുറയ്ക്കുന്നു
ചീരയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയവ, ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂ
ടാതെ, ഈ പോഷകങ്ങൾ വീക്കം കുറയ്ക്കാനും സന്ധിവാതം, ആസ്ത്മ, അലർജികൾ തുടങ്ങിയ അവസ്ഥകളെ കുറയ്ക്കാനും സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ചീരയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധപ്രശ്നങ്ങൾ ഇല്ലാതാക്കാനും, ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്നു.
കാൻസർ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം
ചീരയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും കോളൺ, പ്രോസ്റ്റേറ്റ്, സ്തന കാൻസർ ഉൾപ്പെടെ ചില തരം കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ചീരയിലെ വിറ്റാമിനുകളും ധാതുക്കളും, പ്രത്യേകിച്ച് വിറ്റാമിൻ എയും ഇരുമ്പും, ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ചർമ്മത്തിൽ നിന്നും മുഖക്കുരു അകറ്റാനും, മറ്റ് ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാനും, ചർമ്മത്തിൽ ഉണ്ടാകുന്ന മുറിവുകൾ വളരെ വേഗത്തിൽ ഉണങ്ങുന്നതിനും സഹായിക്കുന്നു.
മാനസിക പ്രവർത്തനം വർദ്ധിപ്പിക്കുന്നു
ചീരയിൽ ഫോളേറ്റ്, വിറ്റാമിൻ ബി6, ഇരുമ്പ് തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും പ്രായവുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്.
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു
ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും, പ്രത്യേകിച്ച് വിറ്റാമിൻ സിയും ഇരുമ്പും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും, പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
