Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
കുതിർത്ത കപ്പലണ്ടി കഴിച്ചിട്ടുണ്ടോ?ഗുണങ്ങളിൽ കേമൻ, ആരോഗ്യം മുതൽ ചർമ്മം വരെ പരിപാലിക്കും
സാധാരണ രീതിയിൽ കപ്പ്ലണ്ടി വറുത്ത് കഴിക്കാറുണ്ട്. എന്നാൽ പലരും കപ്പലണ്ടി കുതിർത്ത് കഴിക്കാറില്ല. ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽ ഒട്ടുമിക്ക ആഹാരങ്ങളിലും പച്ചക്കപ്പലണ്ടിയും, വറുത്ത കപ്പലണ്ടിയുമെല്ലാം ചേർക്കുന്നത് സർവ്വസാധാരണമാണ്. ഈ കപ്പലണ്ടി, അഥവാ നിലക്കടല ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഗുണങ്ങൾ ലഭിക്കാൻ നമുക്ക് ഇവ പലരീതിയിൽ കഴിക്കാവുന്നതാണ്. എന്നാൽ, കപ്പലണ്ടി കുതിർത്ത് കഴിച്ചാൽ ഗുണങ്ങളും അനവധിയായിരിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

ആരോഗ്യപരമായ ഗുണങ്ങൾ
പ്രോട്ടീന്റെ കലവറയാണ് കപ്പലണ്ടി. ഇത് സസ്യാഹാരികൾക്കും വെജ് ഡയറ്റ് പിന്തുടരുന്നവർക്കും ഒരുപോലെ ഉത്തമമാണ്. ശരീരത്തിന് വേണ്ട പ്രോട്ടീൻ ലഭിക്കാൻ കപ്പലണ്ടി പതിവാക്കുന്നതിലൂടെ സാധിക്കുന്നു. കപ്പലണ്ടി കുതിർക്കുമ്പോൾ അതിലെ എൻസൈമുകൾ പ്രവർത്തിക്കുകയും, ഫൈറ്റിക് ആസിഡിനെ വിഘടിപ്പിക്കുകയും ചെയ്യുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. കുതിർത്ത കപ്പലണ്ടിയിലെ മോണോ അൺസാച്വുറേറ്റഡ്, പോളി അൺസാച്വുറേറ്റഡ് കൊഴുപ്പുകൾ LDL (ചീത്ത) കൊളസ്ട്രോൾ കുറയ്ക്കുകയും HDL (നല്ല) കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുതിർത്ത കപ്പലണ്ടിയിൽ വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ നാശത്തിൽ നിന്നും വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. കുതിർത്ത കപ്പലണ്ടിയിലെ നാരുകളും പ്രോട്ടീനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. കുതിർത്ത കപ്പലണ്ടിയിൽ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കുതിർത്ത കപ്പലണ്ടിയിലെ ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
സൗന്ദര്യ ഗുണങ്ങൾ
കുതിർത്ത കപ്പലണ്ടിയിലെ ആന്റിഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിന് പോഷണം നൽകുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൽ നിന്നും നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. കുതിർത്ത കപ്പലണ്ടിയിലെ പ്രോട്ടീനും ബയോട്ടിനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്താനും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുതിർത്ത കപ്പലണ്ടിയിലെ ബയോട്ടിനും വിറ്റാമിൻ ഇയും പൊട്ടുന്ന നഖങ്ങളെ ശക്തിപ്പെടുത്താനും നഖങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കുതിർത്ത കപ്പലണ്ടിയിലെ ആന്റിഓക്സിഡന്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും വീക്കം കുറയ്ക്കുകയും മുഖക്കുരു തടയുകയും ചെയ്യും. കുതിർത്ത കപ്പലണ്ടിയിലെ ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് പോഷണം നൽകാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.
കപ്പലണ്ടി കുതിർക്കേണ്ട വിധം
ഒരു കപ്പ് പച്ച കപ്പലണ്ടി കഴുകി 8-12 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക.
കുതിർത്ത കപ്പലണ്ടി ഊറ്റി കഴുകി 3 ദിവസം വരെ ഫ്രിഡ്ജിൽ അടച്ച പാത്രത്തിൽ സൂക്ഷിക്കുക.
വേണമെങ്കിൽ കുതിർത്ത കപ്പലണ്ടി വറുത്തോ മുളപ്പിച്ചോ ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കപ്പലണ്ടി അലർജിയുള്ളവർ കുതിർത്ത കപ്പലണ്ടിയോ കപ്പലണ്ടി ഉത്പന്നങ്ങളോ ഉപയോഗിക്കരുത്.
കുതിർത്ത കപ്പലണ്ടി കഴിച്ച ശേഷം വയർ ചീർക്കൽ, അല്ലെങ്കിൽ അസിഡിറ്റി ഉണ്ടാവുകയാണെങ്കിൽ, അളവ് കുറയ്ക്കുക അല്ലെങ്കിൽ പാചക രീതി മാറ്റുക.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുതിർത്ത കപ്പലണ്ടി കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക, പ്രത്യേകിച്ചും അലർജിയോ ദഹനപ്രശ്നങ്ങളോ ഉണ്ടെങ്കിൽ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
