Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുമ്പോള്‍ വെള്ളത്തിന് പകരം ഈ പാനീയം ഉപയോഗിക്കൂ! ഗുണങ്ങള്‍ അനവധി
ഉണക്കമുന്തിരി കഴിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് രക്തം വര്‍ദ്ധിപ്പിക്കാനും, അതുപോലെ നല്ല രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഉണക്കമുന്തിരി വളരെയധികം നല്ലതാണ്. ഉണക്കമുന്തിരി വെറുതേ കഴിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത് കുതിര്‍ത്ത് കഴിക്കുന്നതാണ്. കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇതിലെ പോഷകങ്ങള്‍ ശരീരത്തിലേയ്ക്ക് കൃത്യമായി എത്തുന്നു. എന്നാല്‍, ഉണക്കമുന്തിരിയിലെ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ സാധാ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുന്നതിന് പകരം, പാലില്‍ കുതിര്‍ത്ത് വെയ്ക്കണം. പാലില്‍ കുതിര്‍ത്താല്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ദഹനം
പാലില്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ദഹനം കൃത്യമാക്കാന്‍ ഉണക്കമുന്തിരി വളരെയധികം സഹായിക്കുന്നുണ്ട്. ദഹനം കൃത്യമായാല്‍ മലബന്ധപ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, പലപ്പോഴും ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂലമാണ് അസിഡിറ്റി, പോഷകക്കുറവ് എന്നിവ വര്‍ദ്ധിക്കുന്നത്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് സഹായിക്കുന്നതാണ്.
രോഗപ്രതിരോധശേഷി
നല്ല ആരോഗ്യം വേണമെങ്കില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കണം. രോഗപ്രതിരോധശേഷി കുറവാണെങ്കില്‍ നിരവധി രോഗങ്ങള്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, പ്രത്യേകിച്ച്, മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഒരുപോലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പാലില്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ടാല്‍ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം തന്നെ നഷ്ടപ്പെട്ടെന്ന് കരുതാം. കാരണം, നമ്മുടെ ശരിരത്തില്‍ നിന്നും അനാവശ്യമായിട്ടുള്ള വേയ്സ്റ്റ് കൊഴുപ്പ് എന്നിവയെല്ലാം നീക്കം ചെയ്യണമെങ്കില്‍ കരള്‍ കൃത്യമായി പ്രവര്‍ത്തിക്കണം. കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, കരളിനെ ഡീറ്റോക്സ് ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്.
അനീമിയ
ഇന്ന് കുട്ടികളില്‍ വരെ അനീമിയ അമിതമായി കാണുന്നു. രക്തക്കുറവ് മൂലം ഉണ്ടാകുന്ന അസുഖമാണ് അനീമിയ. ഈ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും നല്ലതാണ് ഉണക്കമുന്തിരി. ഇതിനായി ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് എന്നും രാവിലെ പതിവാക്കുക. നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലാക്റ്റോസ് അലര്‍ജി ഉള്ള വ്യക്തികള്‍ പാലില്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാതിരിക്കുക. കാരണം, ഇത്തരത്തില്‍ കഴിക്കുന്നത് അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണാണ്. അതുപോലെ, ഉണക്കമുന്തിരി എടുക്കുമ്പോള്‍ നല്ല കറുത്ത മുന്തിരി എടുക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ശുദ്ധമായ പശുവില്‍ പാലില്‍ ഉണക്കമുന്തിരി കുതിര്‍ത്ത് വെയ്ക്കാവുന്നതാണ്. പാല് തിളപ്പിക്കാന്‍ മറക്കരുത്. ഇല്ലെങ്കിൽ അണുക്കള്‍ പെരുകുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
