Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
ക്യാരറ്റ് പതിവാക്കുന്നവരിൽ ഗുണങ്ങൾ അനവധി
സാമ്പാർ മുതൽ അവിയലിൽ വരെ ക്യാരറ്റ് ഒരു പ്രാധാന ചേരുവയാണ്. ചിലർക്ക് ക്യാരറ്റ് ഹൽവ, ക്യാരറ്റ് തോരൻ, ക്യാരറ്റ് ജ്യൂസ് എന്നിങ്ങനെ ഒട്ടനവധി സാധനങ്ങൾ ഇഷ്ടവുമായിരിക്കും. പതിവായി ക്യാരറ്റ് കഴിച്ചാൽ ഒട്ടനവധി ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. കാരണം, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ക്യാരറ്റ്. അതിനാൽ, ദിവസവും കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

കാഴ്ച ശക്തി
ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിലെ കോർണിയയെ സംരക്ഷിക്കുകയും, പ്രായമാകുമ്പോൾ കണ്ണിന് സംഭവിക്കുന്ന കേടുപാടുകളിൽ നിന്നും കാഴിചക്കുറവുകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, ദിവസേന ക്യാരറ്റ് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
രോഗപ്രതിരോധ ശേഷി
ക്യാരരറ്റിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു. അതിനാൽ, അണുബാധകളോടും രോഗങ്ങളോടും പോരാടുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, കുട്ടികളും മുതിർന്നവരും ക്യാരറ്റ് ആഹാരത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്.
ആന്റിഓക്സിഡന്റ്
ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശരീര കോശങ്ങളെ സംരക്ഷിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യം
ക്യാരറ്റിലെ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ, ചർമ്മ സംരക്ഷണത്തിന് ക്യാരറ്റ് അത്യുത്തമമാണ്. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും, ചർമ്മത്തിൽ ഉണ്ടാകുന്ന നേർത്ത വരകൾ, ചുളിവുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാനും ക്യാരറ്റ് കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
ദഹനത്തിന്
ക്യാരറ്റിൽ നാരുകൾ കൂടുതലാണ്. അതിനാൽ ക്യാരറ്റ് കഴിക്കുന്നതുവഴി മലബന്ധം തടയാനും, ആരോഗ്യകരമായ കുടൽ ബാക്ടീരിയകൾ വളരാനും സഹായിക്കുന്നു. അതിനാൽ ദഹന പ്രശ്നങ്ങളും കുറവായിരിക്കും.
പ്രമേഹം
ക്യാരറ്റിലെ നാരുകളും ആന്റിഓക്സിഡന്റുകളും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. അതിനാൽ, പ്രമേഹരോഗികൾ ക്യാരറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്.
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ കാൽസ്യം, വിറ്റാമിൻ കെ, മറ്റ് ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ് ക്യാരറ്റ്. അതിനാൽ, കൃത്യമായ അളവിൽ ക്യാരറ്റ് കഴിക്കുന്നവരിൽ എല്ലുമായി ബന്ധപ്പെട്ട അസുഖങ്ങളും കുറവായിരിക്കും.
ക്യാൻസർ സാധ്യത
ക്യാരറ്റിലെ ആന്റിഓക്സിഡന്റുകൾക്കും ഫൈറ്റോകെമിക്കലുകൾക്കും കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് വൻകുടൽ, ശ്വാസകോശം, സ്തനാർബുദം എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ ക്യാരറ്റ് കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
തലച്ചോറിന്റെ ആരോഗ്യം
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഡിമെൻഷ്യയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
ശരീരഭാരം
കാരറ്റിൽ കാലറി വളരെ കുറവും നാരുകൾ കൂടുതലുമാണ്. അതിനാൽ, ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച ലഘുഭക്ഷണമായി ക്യാരറ്റ് ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രതിദിനം ഒന്ന് അല്ലെങ്കിൽ രണ്ട്, ഇടത്തരം വലുപ്പത്തിലുള്ള ക്യാരറ്റ് കഴിക്കാവുന്നതാണ്. ക്യാരറ്റ് വേവിച്ച് കഴിക്കുമ്പോഴാണ് ഗുണങ്ങൾ അമിതമായി ലഭിക്കുന്നത്. അതുപോലെ, ക്യാരറ്റ് ജ്യൂസ് അടിച്ച് പതിവായി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജ്യൂസ് അടിക്കുമ്പോൾ ക്യാരറ്റിലെ നാരുകളുടെ സാന്നിധ്യം കുറയുന്നു. കൂടാതെ, വൃക്കരോഗങ്ങളിലേയ്ക്കും ഇവ നയിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
