Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുടിക്കാൻ വെള്ളം തിളപ്പിക്കുമ്പോൾ കുറച്ച് മല്ലി ചേർക്കൂ, ഗുണം അനവധി
കുടിക്കാൻ വെള്ളം തിളപ്പിക്കുമ്പോൾ, ചിലർ അതിൽ കറുവാപ്പട്ട ചേർക്കും, ചിലർ ജീരകം ചേർക്കും, ചിലർ തുളസിയും ചേർക്കും. എന്നാൽ മുഴുവൻ മല്ലി ചേർക്കാറുണ്ടോ? ഒരുവട്ടമെങ്കിലും ചേർത്ത് വെള്ളം കുടിച്ച് നോക്കണം. നിരവധി ആരോഗ്യ ഗുണങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക. പ്രത്യേകിച്ച് രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഈ വെള്ളം പതിവാക്കിയാൽ ആരോഗ്യം സൂപ്പറായി നിലനിർത്താൻ സാധിക്കും. മല്ലി ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ദഹനം മെച്ചപ്പെടുത്തും
മല്ലി വെള്ളം കുടിച്ചാൽ, ഇത് ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ദഹനപ്രക്രിയയെ സുഗമമാക്കുകയും ചെയ്യുന്നു. ഇത് അസിഡിറ്റി പോലെയുള്ള ദഹന പ്രശ്നങ്ങൾ കുറയ്ക്കും. അതുപോലെ, കീഴ്വായു ശല്യം ഇല്ലാതാക്കും. മലബന്ധ പ്രശ്നങ്ങൾ കുറയ്ക്കാനും മല്ലി സഹായിക്കും. അതുപോലെ മല്ലിയിലെ ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ വയറു വേദന, വയറിളക്കം എന്നീ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
വിളർച്ച തടയുന്നു
മല്ലിയിൽ അയേൺ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും അതുപോലെ, മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.
ചർമ്മത്തിന്
ചർമ്മത്തിലെ വീക്കം, ചീർമ്മത എന്നിവ കുറയ്ക്കുകയും ചർമ്മത്തിന് തിളക്കവും മൃദുലതയും നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
മൂത്രാശയ അണുബാധ
മല്ലിയിൽ ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ, ഇത് മൂത്രാശയത്തിലെ അണുബാധ തടയാൻ സഹായിക്കുന്നതാണ്. അതുപോലെ, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ ചൂട് ബാലൻസ് ചെയ്ത് നിലനിർത്താനും സഹായിക്കുന്നു.
ഉറക്കം
ഉറക്കം മെച്ചപ്പെടുത്താൻ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കാരണം, മല്ലിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് നല്ല ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്.
കണ്ണുകളുടെ ആരോഗ്യം
കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണുകളിലെ ക്ഷീണം അകറ്റാനും മല്ലിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കുന്നത് വളരെ നല്ലതാണ്. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾക്ക് മല്ലി ഏതെങ്കിലും തരത്തിൽ അലർജി ഉണ്ടാക്കുമെങ്കിൽ മല്ലിയിട്ട വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. അതുപോലെ, മല്ലി അമിതമായി ചേർക്കാതിരിക്കാനും ശ്രദ്ധിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
