Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Union Budget 2026: ബജറ്റില്‍ തിളങ്ങി ആരോഗ്യമേഖല, ആയുഷ്മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം
കേന്ദ്രബജറ്റ് 2026- അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന് ആരോഗ്യ മേഖലയ്ക്ക് വളരെയധികം പ്രാധാന്യം നല്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ആയുഷ് മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അത് മാത്രമല്ല ഇന്ത്യയെ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രമായി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ധനമന്ത്രി തന്റെ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ സംരക്ഷണ വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ആയുര്‍വ്വേദം, യോഗ, മാനസികാരോഗ്യ സേവനങ്ങള്‍, അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസം എന്നിവ വികസിപ്പിക്കുന്നതിന് വേണ്ടിയും ഇന്ത്യയെ ആഗോള മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്ന തരത്തിലുള്ള പദ്ധതികളാണ് ധനമന്ത്രി ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ആരോഗ്യം ലക്ഷ്യമിട്ടുള്ള ബജറ്റ്
ആരോഗ്യ മേഖലയില്‍ ലക്ഷ്യമിട്ടുള്ള ബജറ്റ് ആണ് ഈ വര്‍ഷത്തെ പ്രധാന മാറ്റങ്ങളില്‍ ഒന്ന്. അതില്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള എല്ലാ ആവശ്യങ്ങളും പ്രതിഫലിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. അത് കൂടാതെ ആയുര്‍വ്വേദ സേവനങ്ങളില്‍ ഒന്നര ലക്ഷം ആളുകള്‍ക്ക് പരിശീലനം നല്‍കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ബജറ്റിന്റെ പ്രധാന ആകര്‍ഷണം. പത്ത് പുതിയ ആരോഗ്യ വിഭാഗങ്ങള്‍ക്കൊപ്പം തന്നെ മൂന്ന് പുതിയ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുമെന്നും ധനമന്ത്രി തന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
മറ്റ് പദ്ധതികള്‍
ആയുഷ് ഫാര്‍മസികളും അതോടൊപ്പം തന്നെ മരുന്ന് പരിശോധന ലബോറട്ടറികളും നവീകരിക്കുന്നതിനും കൂടുതല്‍ ആയുര്‍വ്വേദ ഉത്പ്പന്നങ്ങളുടെ കയറ്റുമതി മികച്ചതാക്കുന്നതിനും വേണ്ടി ജാംനഗറിലെ WHO ഗ്ലോബല്‍ ട്രഡീഷണല്‍ മെഡിസിന് സെന്റര്‍ പോലുള്ള സ്ഥാപനങ്ങളില്‍ മാറ്റം കൊണ്ട് വരും എന്നും ബജറ്റില്‍ പറയുന്നു. അത് കൂടാതെ പുതിയ ദേശീയ മാനസികാരോഗ്യ സ്ഥാപനം, നിംഹാന്‍സ് 2, അഞ്ച് പ്രാദേശിക മെഡിക്കല്‍ ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം പല വിധത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു.

ആയുര്‍വ്വേദത്തില്‍ മാറ്റങ്ങള്‍
പരമ്പരാഗത ചികിത്സയായ ആയുര്‍വ്വേദത്തിലെ മാറ്റങ്ങള്‍ക്കും ഈ ബജറ്റ് ഊന്നല്‍ നല്‍കും. അതില്‍ ആയുര്‍വ്വേദത്തിലെ വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കല്‍ സേവനങ്ങള്‍ എന്നിവ വികസിപ്പിക്കുന്ന മൂന്ന് പുതിയ അഖിലേന്ത്യാ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടി സ്ഥാപിക്കുമെന്നാണ് ഈ ബജറ്റിന്റെ പ്രഖ്യാപനങ്ങളില്‍ വളരെ പ്രധാനപ്പെട്ടത്. അത് കൂടാതെ ആയുര്‍വ്വേദത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാധിക്കും എന്നാണ് ബജറ്റ് പ്രതീക്ഷ. അത് കൂടാതെ ആയുഷ് ഫാര്‍മസികളും പരിശോധിക്കുന്നതിന് വേണ്ടിയുള്ള ലാബുകളും സര്‍ക്കാര്‍ നേതൃത്വത്തില്‍ നവീകരിക്കും. കൂടാതെ ആയുര്‍വ്വേദ ഉത്പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനമുണ്ട്.
മാനസികാരോഗ്യവും മെഡിക്കല്‍ ടൂറിസവും
ഈ ബജറ്റിലെ മറ്റ് രണ്ട് പദ്ധതികളില്‍ വരുന്നതാണ് മാനസികാരോഗ്യവും മെഡിക്കല്‍ ടൂറിസവും. ഈ വര്‍ഷത്തിലെ ബജറ്റില്‍ മാനസികാരോഗ്യം വളരെയധികം പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കിയിരിക്കുന്നത്. അത് മാത്രമല്ല ഈ പ്രശ്നങ്ങള്‍ നേരിടുന്ന അല്ലെങ്കില്‍ മാനസികാരോഗ്യ വെല്ലുവിളികള്‍ ഉണ്ടാവുന്നവരെ അതില്‍ നിന്ന് സംരക്ഷിക്കുന്നതിനും വേണ്ടി പുതിയ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന നിംഹാന്‍സ് 2 നോടൊപ്പം ഒരു പുതിയ ദേശീയ മാനസികാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള പദ്ധതികളും ഈ ബജറ്റിന്റെ പ്രത്യേകതയാണ്. ആരോഗ്യ സംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നല്‍കും. കൂടാതെ മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് വഴി സാധിക്കും എന്നതാണ് ബജറ്റ് ലക്ഷ്യമിടുന്നത്. കൂടാതെ ആരോഗ്യ രംഗത്ത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.



Click it and Unblock the Notifications