Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Union Budget 2026: അമിതവണ്ണം, ജങ്ക് ഫുഡ്: സാമ്പത്തിക സര്‍വ്വേ മുന്നോട്ട് വെക്കുന്നത് ഇതെല്ലാം, ബജറ്റ് പ്രതീക്ഷ
ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഉറ്റു നോക്കുന്ന അല്ലെങ്കില്‍ പരിഹരിക്കണമെന്ന് ആലോചിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് പത്തില്‍ ഒരാളെങ്കിലും ഇതേ ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ്. യുവാക്കളിലും കുട്ടികളിലും എല്ലാം തന്നെ പൊണ്ണത്തടി ഇന്ന് ഒരു വലിയ ആരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോക്കല്‍ സര്‍ക്കിള്‍സ് പുതിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നായാണ് പൊണ്ണത്തടി മാറുന്നത്. ജങ്ക് ഫുഡ്, അമിതവണ്ണം എന്നിവ കുറയ്ക്കുന്ന കാര്യത്തില്‍ റെഡ് അലേര്‍ട്ടുമായി സാമ്പത്തിക സര്‍വ്വേ
സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഉടന്‍ ശ്രദ്ധ ചെലുത്തണം എന്നാണ് പ്രധാനമായും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സാമ്പത്തിക സര്‍വ്വേയില്‍ അള്‍ട്രാ പ്രോസസ്സ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടി പുലര്‍ച്ചെ 6 മുതല്‍ രാത്രി 11 വരെ അവയുടെ പരസ്യങ്ങള്‍ നിര്‍ത്തണമെന്നാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഇത്തരം അവസ്ഥകള്‍ നാലില്‍ ഒരാളെ എപ്പോഴും പ്രമോഹ രോഗാവസ്ഥയിലേക്ക് എത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രദ്ധിക്കേണ്ടത്
കൊഴുപ്പും പഞ്ചസാരയും വളരെ കൂടിയ തോതില്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ അതിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് കവറിന് പുറത്തായി രേഖപ്പെടുത്തണം എന്നും കുട്ടികള്‍ക്ക് നല്കാതിരിക്കാന് ശ്രദ്ധിക്കണം എന്നും പറയുന്നു. 2026-ലെ ബജറ്റിന് മുന്നോടിയായാണ് ഇത്തരത്തില്‍ ഒരു സാമ്പത്തിക സര്‍വ്വേ നടത്തിയത്. ഇത് അനാരോഗ്യകരമായ ആശങ്കകളെ ചൂണ്ടിക്കാണിക്കുന്നതാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലം, അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം എന്നിവയാണ് സര്‍വ്വേയില്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍.
രോഗാവസ്ഥകള്‍ നിസ്സാരമല്ല
പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. ലോക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 76% പേരും കുടുംബം, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ അമിതവണ്ണമുള്ള വ്യക്തികളുണ്ടെന്നാണ് പറയുന്നത്. അത് മാത്രമല്ല ഇവരില്‍ ഫാറ്റി ലിവര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നു പകുതിയിലധികം പേരും പ്രതികരിച്ചു.

കുട്ടികളിലും ശ്രദ്ധ വേണം
മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളിലും അമിതവണ്ണവും പൊണ്ണത്തടിയും വെല്ലുവിളി ഉയര്‍ത്തുന്നു എന്നാണ് പറയുന്നത്. 2015-16 വര്‍ഷങ്ങളിലെ കണക്കനുസരിച്ച് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അമിതവണ്ണം 2.1 % ആയിരുന്നു, എന്നാല്‍ 2019-21-ല്‍ ഇത് 3.4% ആയി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയുള്ള മൂന്നാമത്തെ രാജ്യമായാണ് ഇന്ത്യയെ കണക്കാക്കുന്നത്. ഇതാകട്ടെ വേള്‍ഡ് ഒബേസിറ്റി ഫെഡറേഷന് കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണ്. ആദ്യ സ്ഥാനം, അമേരിക്കയും രണ്ടാം സ്ഥാനം ചൈനയുമാണ്. കൃത്യമായ വ്യായാമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സമീകൃതാഹാരം, അള്‍ട്രാ പ്രോസസ് ഫുഡുകളുടെ ഉപയോഗം കുറയ്ക്കുന്നത് എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ബജറ്റില്‍ പ്രതീക്ഷകള്‍ ഇപ്രകാരം
2026-27 വര്‍ഷത്തെ കേന്ദ്രബജറ്റ് പ്രകാരം ഇത്തരം അവസ്ഥകളെ മുന്‍നിര്‍ത്തി കൂടുതല്‍ ശ്രദ്ധ ആരോഗ്യ മേഖലയ്ക്ക് നല്‍കണം എന്നാണ് ആവശ്യം. പൊണ്ണത്തടി എന്ന പ്രശ്നത്തെ നേരിട്ട് അവഗണിക്കുന്നതിനും സാധ്യമല്ല. പോഷകാഹാരം, ഫിറ്റ്നസ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം എന്നത് അനിവാര്യമാണ്. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉത്പ്പന്നങ്ങളുടേയും അതുപോലെ തന്നെ അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സേവനങ്ങളുടേയും നികുതി കുറയ്ക്കല്‍, വിലയുടെ മാറ്റങ്ങള്‍ എന്നിവയും ബജറ്റ് പ്രതീക്ഷകളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications