Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Union Budget 2025: 36 ജീവന് രക്ഷാമരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായും ഒഴിവാക്കി
Union Budget 2025: 36 ജീവന് രക്ഷാമരുന്നുകളെ പൂര്‍ണമായും കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനം നടത്തി. രോഗികളുടെ സാമ്പത്തി ഭാരം ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള ഒരു സുപ്രധാന തീരുമാനമാണ് ബജറ്റില്‍ മന്ത്രി നടത്തിയത്. ക്യാന്‍സര്‍ രോഗികള്‍ക്കും അപൂര്‍വ്വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ആശ്വാസം പകരുന്നതാണ് പുതിയതീരുമാനം. ആറ് മരുന്നുകളുടെ കസംറ്റ്സ് തീരുവയില്‍ 5% ഇളവ് വരുത്തിയിട്ടുണ്ട്.
ഇന്ത്യയിലുടനീളമുള്ള രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ഈ പ്രഖ്യാപനം സഹായിക്കുമെന്നാണ് കരുതുന്നത്. സാധാരണക്കാരുടെ മനസ്സറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനമാണ് ഇത്തവണ ആരോഗ്യരംഗത്ത് ഉണ്ടായിരിക്കുന്നത്. നിലവില്‍ നൂതന ക്യാന്‍സര്‍ ചികിത്സാ ഉപകരണങ്ങളും ഈ മാറ്റത്തിന് കീഴില്‍ കൊണ്ട് വരണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ക്യാന്‍സര്‍ മറ്റ് ഗുരുതര രോഗാവസ്ഥകള്‍ എന്നിവ നേരിടുന്നവര്‍ക്കും കുടുംബത്തിനും ധനമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്.

ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ ഏറ്റവും മികച്ച കാര്യം എന്നത് എല്ലാ ജില്ലകളിലും ക്യാന്‍സര്‍ പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി. അടുത്ത മൂന്ന വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ പരിചരണ കേന്ദ്രം സ്ഥാപിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രതിഞ്ജാബന്ധമാണെന്നും ബജറ്റ് അവതരണത്തിനിടെ നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. രോഗം നേരത്തെ കണ്ടെത്തുന്നത് വളരെയധികം നിര്‍ണായകമാണെന്നും അതിനായാണ് പരിചരണ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ആരംഭിക്കുന്നത് എന്നും ധനമന്ത്രി പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
