Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Budget 2024: ആരോഗ്യമേഖലയില്‍ വലിയ പ്രഖ്യാപനങ്ങളില്ല, ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും
Union Budget 2024: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നോക്കുമ്പോള്‍ ആരോഗ്യ മേഖലയില്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ നടന്നില്ല എന്ന് വേണം പറയുന്നതിന്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് അവതരണം ആരംഭിച്ചത്. ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ വരുമാനവും ചിലവും എല്ലാം വ്യക്തമാക്കുന്ന നിര്‍ണായകമായ കാര്യങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും.
ഈ ബജറ്റ് നമ്മുടെ ആരോഗ്യ മേഖലയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നത് ഈ ലേഖനത്തില്‍ വായിക്കാം. കൂടാതെ നിങ്ങളുടെ ജീവിതത്തേയും എത്രത്തോളം സ്വാധീനിക്കും എന്നും സാമ്പത്തിക തീരുമാനങ്ങള്‍ എപ്രകാരം എടുക്കാന്‍ സഹായിക്കും എന്നും വായിക്കാം.

രോഗികള്‍ക്ക് സാമ്പത്തിക സഹായം
ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ രോഗികളുടെ സാമ്പത്തിക ഭാരത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി അതിനെ ലക്ഷ്യമിട്ട് മൂന്ന് അധിക ക്യാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കുന്നതായി പ്രഖ്യാപനമുണ്ടായി. ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് ആശ്വാസം നല്കുന്ന തരത്തിലുള്ള ഒരു പ്രഖ്യാപനമാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ക്യാന്‍സര്‍ ചികിത്സക്കാവശ്യമായ മരുന്നുകളുടെ വില കുറയും.
എക്സറേ മെഷിനുകള്‍
രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മെഡിക്കല്‍ എക്സ്-റേ മെഷീനുകളില്‍ ഉപയോഗിക്കുന്ന എക്സ്-റേ ട്യൂബുകളിലും ഫ്ലാറ്റ് പാനല്‍ ഡിറ്റക്ടറുകളിലും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ (ബിസിഡി) മാറ്റങ്ങള്‍ വരുത്തും. ഇതിന്റെയെല്ലാം ഉദ്ദേശ്യം മെഡിക്കല്‍ രംഗത്ത് പുരോഗതി കൊണ്ട് വരുക എന്നത് തന്നെയാണ്. ആരോഗ്യ സംരക്ഷണ രംഗത്ത് നവീകരണം കൊണ്ട് വരുകയും ഈ മേഖലയില്‍ പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ബീഹാറില്‍ പുതിയ മെഡിക്കല്‍ കോളജ്
ബീഹാറില്‍ പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം 2024- ഫെബ്രുവരിയില്‍ നടത്തിയ ഇടക്കാല ബജറ്റില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴിലുള്ള ഹെല്‍പ്പര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷ വിപുലീകരിക്കുമെന്ന് നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ത്യയില്‍ 9-14 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയ അര്‍ബുദത്തിനെതിരേയുള്ള വാക്സിന് നല്‍കുന്നതിനെക്കുറിച്ചും പ്രഖ്യാപനം വന്നിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
