Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
ലുക്കില്‍ മാത്രം ഹെല്‍ത്തി, പതിവാക്കിയാല്‍ ആരോഗ്യം നഷ്ടം; രാവിലെ ഇവ ഒരിക്കലും കഴിക്കരുത്
രാവിലെ കഴിക്കുന്ന ആഹാരം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിനും, മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും രാവിലെ എന്ത് കഴിക്കുന്നൂ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ശരീരത്തിന് ലഭിക്കാനും രാവിലത്തെ ആഹാരം പോഷക സമൃദ്ധമായി കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

ഇന്ന് ഹെല്‍ത്തിയാണ് എന്ന് ധാരണയില്‍ പലരും രാവിലെ കഴിക്കുന്ന ആഹാരങ്ങള്‍ സത്യത്തില്‍ ഗുണങ്ങളില്‍ പിന്നില്‍ നില്ക്കുന്നവയാണ്. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ഇത്തരം ആഹാരങ്ങളില്‍ നിന്നും ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അത്തരത്തില്‍ കണ്ടാല്‍ ആരോഗ്യകരമെന്ന് തോന്നുമെങ്കിലും, പോഷക ഗുണത്തില്‍ പിന്നില്‍ നില്ക്കുന്ന ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ഹെല്‍ത്തി ബാര്‍
ഇന്ന് ആരോഗ്യത്തിന് നല്ലതാണ് എന്ന രീതിയില്‍ നിരവധി ഹെല്‍ത്തി ബാറുകള്‍ ലഭ്യമാണ്. ധാന്യങ്ങള്‍, വിത്തുകള്‍, നട്സ്, ഓട്സ് എന്നിവയെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം ഹെല്ത്തിബാറുകള് രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചിലര്‍ രാവിലെ ആഹാരമായി ഇത്തരം ഹെല്ത്തിബാറുകള് മാത്രം കഴിച്ച് വരുന്നു. ഇത്തരം ഹെല്‍ത്തി ബാറുകളില്‍ നാരുകള്‍, പ്രോട്ടീന്‍, പോഷകങ്ങള്‍ എന്നിവയെല്ലാം കുറവായിരിക്കും. അതിനാല്‍, പതിവായി രാവിലെ ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നത് പോഷകക്കുറവിലേയ്ക്കും, ശരീരം വേഗത്തില്‍ ക്ഷീണിക്കുന്നതിനും കാരണമാകുന്നുണ്ട്.
യോഗര്‍ട്ട്
ചിലര്‍ രാവിലെ യോഗര്‍ട്ടില്‍ പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നത് കാണാം. ഒരു കപ്പ് യോഗര്‍ട്ടില്‍ പഴങ്ങള്‍ ചേര്‍ത്ത് രാവിലെ കഴിക്കുന്നതും നല്ലതല്ല. പഴങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. അതുപോലെ, യോഗര്‍ട്ടില്‍ പഴങ്ങള്‍ ചേര്‍ക്കുമ്പോള്‍ യോഗര്‍ട്ടിന്റെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കാതിരിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍, രാവിലെ പഴങ്ങള്‍ ചേര്‍ത്ത് യോഗര്‍ട്ട് കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഇന്‍സ്റ്റന്റ് സൂപ്പ്
സൂപ്പ് ആരോഗ്യത്തിന് നല്ലതാണ്. പലരും അതിനാല്‍ രാവിലെ തന്നെ ഇന്‍സ്റ്റന്റ് സൂപ്പ് തയ്യാറാക്കി കുടിക്കുന്നത് കാണാം. ഇന്ന് മാര്‍ക്കറ്റില്‍ പല പേരില്‍ ഇന്‍സ്റ്റന്റ് സൂപ്പ് ലഭ്യമാണ്. അതിനാല്‍, ജോലി ഭാരം കുറയ്ക്കാനും വയര്‍ നിറയ്ക്കാനും ഇത്തരം ഇന്‍സ്റ്റന്റ് സൂപ്പുകളെ പലരും ആശ്രയിക്കുന്നു. സൂപ്പയാതിനാല് ആരോഗ്യത്തിന് നല്ലതാണ് എന്ന ചിന്തയും ഇതിനു പിന്നില്‍ ശക്തമാണ്. എന്നാല്‍, ഇത്തരം സൂപ്പുകളില്‍ പ്രിസര്‍വേറ്റീവ്സ് ധാരാളം ചേര്‍ത്തിട്ടുണ്ടാകും. കൂടാതെ, പോഷകങ്ങളും കുറവായിരിക്കും. അതിനാല്‍ തന്നെ, രാവിലെ ഇത്തരം സൂപ്പുകള്‍ കഴിക്കുന്നത് ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമാകുന്നു.
Also Read: എക്കിളിനി ഒരു സെക്കന്റില്‍ പരിഹരിക്കാം, മാര്‍ഗ്ഗങ്ങള്‍ ഇതെല്ലാം
മള്‍ട്ടി ഗ്രെയ്ന്‍ ബ്രെഡ്
ഒട്ടനവധി ആളുകള്‍ ആരോഗ്യകരമെന്ന് കരുതി പതിവാക്കുന്ന മറ്റൊരു ആഹാരമാണ് മള്‍ട്ടി ഗ്രെയ്ന്‍ ബ്രെഡ്. എന്നാല്‍, ഇത്തരം ബ്രെഡുകളില്‍ ധാന്യങ്ങളുടെ അംശം കുറവായിരിക്കും. പോഷകങ്ങളും കുറവായിരിക്കും. ഉപ്പിന്റെ അളവ് കൂടുതലായിരിക്കും. പ്രിസര്‍വേറ്റീവ്സും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, രാവിലെ ഈ ബ്രെഡ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
