Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച് അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

അടിവസ്ത്രങ്ങള്‍ നശിക്കുന്നതിനു പിന്നില്‍
പല കാരണങ്ങള്‍ കൊണ്ടാണ് അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത്. അമിതമായിട്ടുള്ള ഉരസല്‍, വജൈനല്‍ സ്രവം അമിതമായി ആകുന്നത്, മൂത്രത്തിന്റെ അംശം അടിവസ്ത്രത്തില്‍ ആകുന്നത് എന്നിവ അടിവസ്ത്രങ്ങള്‍ വേഗത്തില്‍ നശിക്കുന്നതിനും, അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നതിനും കാരണമാകുന്നു. ഇവ കൂടാതെ, അമിതമായി വിയര്‍പ്പ് അടിയുന്നതും, ബാക്ടീരിയ മൂലവും അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നതിന് കാരണമാകുന്നു.
ആരോഗ്യ വശം
ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയും ബാധിക്കുന്നു. അതിനാല്‍, പഴകിയ അടിവസ്ത്രങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അടിവസ്ത്രങ്ങളില്‍ ദ്വാരങ്ങള്‍ ഇല്ലെങ്കിലും, 6 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കേണ്ടത്
അടിവസ്ത്രങ്ങള്‍ പരമാവധി 4 അല്ലെങ്കില്‍ 6 മാസം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനുശേഷം പുതിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടത് വളരെ അനിവാര്യമാണ്. കാരണം, അടിവസ്ത്രങ്ങളില്‍ നമ്മുടെ ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പിന്റെ അംശവും, ഡിസ്ചാര്‍ജിന്റെ അംശവും, അതുപോലെ, ബാക്ടീരിയകളും അമിതമായിരിക്കും. ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ പരമാവധി 6 മാസത്തിനുശേഷം അടിവസ്ത്രങ്ങള്‍ പുതിയത് വാങ്ങി ഉപയോഗിക്കുക.
നിലവില്‍ കീറിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ 60 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ അടിവസ്ത്രങ്ങള്‍ കഴുകിയതിന് ശേഷം വെയിലത്തിട്ട് ഉണക്കി എടുക്കണം. എന്നാല്‍ മാത്രമേ, ഇതില്‍ നിന്നും അണുക്കള്‍ കൃത്യമായി നീക്കം ചെയ്യപ്പെടുകയുള്ളൂ. അതുപോലെ, ബാത്ത്റൂമില്‍ അടിവസ്ത്രങ്ങള്‍ അലക്കിയിടാതിരിക്കാന് ശ്രദ്ധിക്കുക. കാരണം, ബാത്ത്റൂമിലെ അണുക്കള്‍ അടിവസ്ത്രത്തില്‍ കയറാന്‍ സാധ്യത കൂടുതല്‍. നല്ല വെയിലത്ത് അടിവസ്ത്രങ്ങള്‍ ഉണക്കമം. നനഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, ശരിയായ രീതിയിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗിച്ചാൽ വിയർപ്പ് തങ്ങിയുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ വളരെയധികം നിങ്ങളെ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
