Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ആദ്യം അറിയണം വയറുവേദന എത് തരമെന്ന്, പിന്നീടറിയാം അതിന്റെ കാരണവും രോഗാവസ്ഥയും
വയറു വേദന ഒരു സാധാരണ രോഗാവസ്ഥയാണ്, ഇതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ടായേക്കാം. പലപ്പോഴും ആരോഗ്യത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന അവസ്ഥ വരെ നിങ്ങളിലുണ്ടാവാം. അതെല്ലാം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണോ അല്ലയോ എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. വയറുവേദന പലപ്പോഴും നിസ്സാരമായി പലരും കാണുന്നു. എന്നാല്‍ പിന്നീട് വിട്ടുമാറാതെ വരുമ്പോഴാണ് എന്താണ് കാരണം എന്തൊക്കെയാണ് അറിയേണ്ടത് ശ്രദ്ധിക്കേണ്ടത് എന്ന് ആലോചിക്കുന്നത്. ദിവസങ്ങളോളം നീണ്ട് നില്ക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്.
എന്നാല്‍ എന്താണ് വയറു വേദനയുടെ പ്രധാന കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ് പലപ്പോഴും ചില ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗാവസ്ഥയെ മനസ്സിലാക്കുന്നതിനും കൃത്യമായ പരിഹാരം കാണുന്നതിനും സാധിക്കുന്നു. യഥാര്‍ത്ഥ വയറു വേദനയുടെ കാരണം എന്താണെന്ന് ആദ്യം തിരിച്ചറിയണം. അതിന് ശേഷം മാത്രമേ രോഗാവസ്ഥകളെ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലാക്കുന്ന ഒന്നാണ് ഏത് വയറുവേദനയും എന്നതില്‍ സംശയംവ വേണ്ട. അവ ഏതൊക്കെ തരമെന്നും എന്താണ് ലക്ഷണങ്ങളെന്നും നമുക്ക് നോക്കാം.

നെഞ്ചെരിച്ചില്‍
നല്ലൊരു ശതമാനം ആളുകളും അനുഭവിച്ചിട്ടുള്ളതാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ളവ. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പക്ഷേ ലക്ഷണങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. എരിവുള്ളതും അല്ലെങ്കില്‍ എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത്. അതിനെ കൃത്യമായി മനസ്സിലാക്കി അതിനുള്ള പരിഹാരമാണ് കാണേണ്ടത്. വയറ്റിലും നെഞ്ചിന്റെ മധ്യഭാഗത്തും ആണ് നെഞ്ചെരിച്ചിലിന്റെ അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പതിവായി നിങ്ങള്‍ക്ക് ഈപ്രശ്നം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു നല്ല ഡോക്ടറെ കാണുന്നതിന് മടികാണിക്കേണ്ടതില്ല.
അള്‍സര്‍
നിങ്ങളുടെ വയറ്റില്‍ അള്‍സര്‍ ഉണ്ടാവുമ്പോഴും പലപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി വയറിന്റെ മുകള്‍ഭാഗത്തും മധ്യഭാഗത്തുമാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. പലപ്പോഴും ഗുരുതരമായ അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്. അള്‍സര്‍ വിട്ടുമാറാതെ നില്ക്കുന്ന സാഹചര്യത്തില്‍ പലപ്പോഴും വയറ് വീര്‍ക്കല്‍ അതോടൊപ്പം തന്നെ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളും ഉണ്ടാവാം. ഇത്തരം അവസ്ഥയില്‍ സ്ഥിതി ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കരുത് എന്നതാണ് പ്രധാന കാര്യം. ഒരു കാരണവശാലും അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ നിസ്സാരമായി കാണരുത്.

പിത്താശയക്കല്ലുകള്‍
പിത്താശയക്കല്ലുകള്‍ ഉള്ളവരിലും അതികഠിനമായ വയറുവേദനയും അതിനോടനുബന്ധിച്ചുള്ള അസ്വസ്ഥതകളും ഉണ്ടാവാം. പലപ്പോഴും ഇതിന്റെ ലക്ഷണം എന്ന് പറയുന്നച് നോണ്‍ വെജ് ഭക്ഷണങ്ങളോ അല്ലെങ്കില്‍ എണ്ണമയമുള്ള ഭക്ഷണങ്ങളോ കഴിക്കുമ്പോള്‍ ഉണ്ടാവുന്ന അതികഠിനമായ വയറു വേദനയും ഛര്‍ദ്ദിയും തന്നെയാണ്. ഇത് ആരംഭിക്കുന്നത് വയറിന്റെ വലത് ഭാഗത്ത് നിന്നാണ്. പിന്നീട് ഇത് വലത് തോളിലേക്കും വ്യാപിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. പലപ്പോഴും അതിനെ അവഗണിക്കുന്നവര്‍ക്ക് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാകാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം ഇത്തരം ലക്ഷണങ്ങളെല്ലാം തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
