Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
ഭക്ഷണത്തിന് മുന്‍പോ ശേഷമോ ചായയോ കാപ്പിയോ കുടിക്കാറുണ്ടോ? ഒന്ന് കരുതിയിരിക്കണം
നിങ്ങള്‍ ചായയോ കാപ്പിയോ ഇഷ്ടപ്പെടുന്ന വ്യക്തിയാണോ? എന്നാല്‍ ഇവയെല്ലാം കുടിക്കുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കണം. കാരണം ഭക്ഷണത്തിന് മുന്‍പോ ശേഷമോ ഒരു കാരണവശാലും കാപ്പിയോ ചായയോ കുടിക്കാന്‍ പാടില്ല. കാരണം അത് അത്ര നല്ല ഒരു ശീലമല്ല എന്നത് തന്നെ. അത് നിങ്ങളുടെ ശരീരത്തെ അല്പം പ്രശ്നത്തിലാക്കും. എന്ന് മാത്രമല്ല ഇത് ശരീരത്തിലേക്ക് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്ന രീതിയേ ബാധിക്കുന്നു. ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
അടുത്തിടെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) ഇന്ത്യക്കാര്‍ക്കായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പ്രത്യേകം എടുത്ത് പറയുന്നതാണ് ഭക്ഷണത്തിന് മുന്‍പും ശേഷവും ായയോ കാപ്പിയൊ കുടിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച്. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പും ശേഷവും ഒരു കാരണവശാലും ഇവ കുടിക്കരുത്. കാരണം ഇത് നാഡി വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ചായയും കാപ്പിയും: എത്രമാത്രം
പലപ്പോഴും ചായയും കാപ്പിയും എത്രത്തോളം നമ്മുടെ ശരീരത്തിന് ആവശ്യമാണ് എന്നത് പ്രധാനപ്പെട്ടതാണ്. സാധാരണ അവസ്ഥയില്‍ ദിവസവും 300 മില്ലിഗ്രാം കഫീന്‍ ആണ് ആവശ്യമായി വരുന്നത്. ഇത് ചായയിലും കാപ്പിയിലും അടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ വേണം കാപ്പിയും ചായയും കുടിച്ച് തുടങ്ങുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
പാര്‍ശ്വഫലങ്ങള്‍
ചായയിലും കാപ്പിയിലും കഫീന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശരീരത്തിന് ഉത്തേജനം നല്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇതിന്റെ മിതമായ ഉപഭോഗമെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. എന്നാല്‍ ഇത് അമിതമായാല്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല. പലപ്പോഴും അമിതമായി കഫീന്‍ ശരീരത്തില്‍ എത്തുന്നത് തലച്ചോറിനെ അമിതമായി ഉത്തേജിപ്പിക്കുന്നത് മുതല്‍ ഉറക്കമില്ലായ്മ, ദഹന പ്രശ്നങ്ങള്‍ക്ക് വരെ കാരണമാകുന്നു.. ഇത്തരെ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ടത്
എന്നാല്‍ ചായയും കാപ്പിയും കഴിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഒരു കാരണവശാലും വെറും വയറ്റില്‍ ചായയോ കാപ്പിയോ കഴിക്കരുത്.. ഇതിലുള്ള ടാന്നിന്‍ പലപ്പോഴും അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എങ്കിലും പലരും ഇത്തരം ശീലങ്ങള്‍ക്ക് അടിമപ്പെട്ടിട്ടുണ്ട്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇവ പലപ്പോഴും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഇത് വഴി ഉണ്ടാക്കുന്നു.
അമിതമായി തിളപ്പിക്കുന്നത്
പലപ്പോഴും ചായയും കാപ്പിയും അമിതമായി തിളപ്പിക്കുന്നത് അത്ര നല്ലതല്ല.. ഇത് നിങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. പലര്‍ക്കും ചായയും കാപ്പിയും നല്ലതുപോലെ തിളപ്പിച്ച് കുടിക്കുന്നതിനാണ് താല്‍പ്പര്യം. എന്നാല്‍ ഇത് കൂടുതല്‍ തിളപ്പിക്കുന്നത് വഴി പലപ്പോഴും കയ്പ്പേറിയ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
ഉറങ്ങുന്നതിന് മുന്‍പ്
ഒരു കാരണവശാലും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കരുത്. ഇത് നിങ്ങളുടെ ഉറക്കത്തെ പ്രശ്നത്തിലാക്കുകയും ഉറക്കം തീരെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് ആറ് മണിക്കൂര്‍ മുന്‍പെങ്കിലും കാപ്പിയോ ചായയോ കുടിക്കാന്‍ പാടില്ല. ഉറക്കം തടസ്സപ്പെടുന്നത് ആരോഗ്യത്തിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് വഴി ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നു.
ശ്രദ്ധിക്കേണ്ടത്
ചായയും കാപ്പിയും കുടിക്കുന്നത് ക്ഷീണവും സമ്മര്‍ദവും ഇല്ലാതാക്കുന്നതിന് സഹായിക്കുമെങ്കിലും പലപ്പോഴും ഈ പാനീയങ്ങള്‍ ശരിയായ സമയത്ത് കുടിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ചായയും കാപ്പിയും കുടിക്കുന്നത് പോലെ തന്നെ അതിന്റെ അളവ് അമിതമാവാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് ശരീരത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഇനി ചായയും കാപ്പിയും കുടിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ത്തിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
