Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ! -
മഴക്കാലത്ത് പുരുഷന്മാരുടെ ബീജാരോഗ്യം കുറയുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിയാൽ മാറ്റം ഉറപ്പ് -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ മറക്കരുത്! -
മഴക്കാലത്ത് വർക്ക് ഫ്രം ഹോം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് വ്യായാമങ്ങൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് ചർമ്മവും മുടിയും സംരക്ഷിക്കണോ? ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും -
സാമന്തയുടെ 'ചബ്ബി ചീക്സ്' വൈറൽ; കഠിനമായ വർക്കൗട്ടുകൾ വേണ്ട, ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ജൂലൈ 8: മിഥുനത്തിൽ അപൂർവ്വ ബുധാദിത്യ യോഗം; കരിയറിൽ വൻ നേട്ടം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ജൂലൈ 11-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ചൊവ്വയും നേർരേഖയിൽ, കാണേണ്ട സമയം ഇതാ!
വിളറിയ ചര്‍മ്മം, കാലിലെ തരിപ്പ്, കാഴ്ച പ്രശ്നം: തുടക്കം ഇപ്രകാരം, ഗുരുതരമായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവും
ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഓരോ ദിവസവും പുതിയ രോഗാവസ്ഥകളും ആരോഗ്യ പ്രശ്നങ്ങളും എന്ന് വേണ്ട എല്ലാ പ്രതിസന്ധികളും കൂടി സംഭവിക്കുന്ന ഒരു സമയമാണ്. ശരീരത്തില്‍ അനിവാര്യമായ ഒന്നാണ് വിറ്റാമിന്‍ ബി 12. ഇതിന്റെ കുറവ് പലപ്പോഴും ശരീരത്തില്‍ വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലതും നാം അറിയാതെ മുന്നോട്ട് പോവുന്നു. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോഴാണ് ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ.
ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഡിഎന്‍എ പിന്തുണയ്ക്കുന്നതിനും നാഡികളുടെ പ്രവര്‍ത്തനത്തിനും അത്യന്താപേക്ഷിതമാണ് വിറ്റാമിന്‍ ബി 12. അതുകൊണ്ട് തന്നെ ശരീരത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഇത്തരം പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വിറ്റാമിന്‍ ബി 12 വളരെയധികം അനിവാര്യമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ബി 12 അഭാവത്തിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടി ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അവ എന്തൊക്കെയെന്നും പരിഹാരം എപ്രകാരം എന്നും നോക്കാം.

ക്ഷീണവും ബലഹീനതയും
കാരണമില്ലാതെ ക്ഷീണവും ബലഹീനതയും തോന്നുകയാണെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ശരീരത്തില്‍ കൂടുതല്‍ അപകടാവസ്ഥകള്‍ ഉണ്ടാക്കുന്നു. ശരീരത്തില്‍ ഓക്സിജന്‍ വിതരണത്തിന് സഹായിക്കുന്നു ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്നതില്‍ വിറ്റാമിന്‍ ബി 12 അഭാവം സംഭവിക്കുമ്പോഴാണ് ക്ഷീണവും അസ്വസ്ഥതയും വര്‍ദ്ധിക്കുന്നത്.
വിളറിയ ചര്‍മ്മം
ചര്‍മ്മത്തിലെ വിളര്‍ച്ചയും മഞ്ഞ നിറവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് കാരണം പലപ്പോഴും വിറ്റാമിന്‍ ബി 12 കുറവ് തന്നെയാണ്. .ഇത് ചുവന്ന രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നു. മാത്രമല്ല ഓക്സിജന്‍ അഭാവത്തിലേക്കും ഇത് എത്തിക്കുന്നു. ഇതാണ് പലപ്പോഴും ചര്‍മ്മത്തിലെ വിളര്‍ച്ചയ്ക്കും മഞ്ഞ നിറത്തിനും കാരണമാകുന്നത്.
കൈകാലുകളില്‍ മരവിപ്പും വേദനയും
ചിലരില്‍ കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ കൈകാലുകളില്‍ മരവിപ്പും വേദനയും ഉണ്ടാവുന്നു. ഇത് വിറ്റാമിന്‍ ബി 12 കുറവ് നിങ്ങളുടെ നാഡി വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. ചിലരില്‍ കുത്തുന്ന തരത്തിലുള്ള വേദനയാണ് ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്.
നടക്കാനുള്ള ബുദ്ധിമുട്ട്
വിറ്റാമിന്‍ ബി 12 കുറവുള്ളവരില്‍ പലപ്പോഴും നടക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടാവുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രശ്നത്തിലാക്കും. മാത്രമല്ല ഇതിന് പിന്നില്‍ പേശികളുടെ ബലഹീനത, ഏകോപന പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടാവാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മോശമായി തന്നെ ബാധിക്കും. ഇത്തരം അവസ്ഥയെ നിസ്സാരമാക്കരുത്.
ഓര്‍മ്മക്കുറവും ആശയക്കുഴപ്പവും
പലപ്പോഴും ഓര്‍മ്മക്കുറവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതിന് പിന്നിലെ കാരണം എന്ന് പറയുന്നത് വിറ്റാമിന്‍ ബി 12 കുറവ് തന്നെയാണ്. ഇത് നിങ്ങളില്‍ ഓര്‍മ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം എന്നിവ ഉള്‍പ്പെടെയുള്ള വൈജ്ഞാനിക വൈകല്യങ്ങളിലേക്ക് നയിക്കുന്നു.
ശ്വാസതടസ്സവും തലകറക്കവും
നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ബി 12 ഇല്ല എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും ശ്വാസതടസ്സവും തലകറക്കവും ഉണ്ടാവുന്നു എന്നതാണ്. അതിന് കാരണം ശരീരത്തിന് ആവശ്യത്തിന് ചുവന്ന രക്താണുക്കളുടെ ഉത്പാദനം നടക്കുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം.
പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ബി 12 ഇല്ല എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നതിലൂടെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല കൃത്യമായ രോഗനിര്‍ണയം നടത്തിയാല്‍ അതിന് പരിഹാരം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കാവുന്നതാണ്. രക്തപരിശോധന വഴിയാണ് ഇത് തിരിച്ചറിയുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. കൂടാതെ വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. മാംസം, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, പോഷകസമൃദ്ധമായ ധാന്യങ്ങള്‍ തുടങ്ങിയവയെല്ലാം ശീലമാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications