Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
എന്താണ് ടൈപ്പ് 5 പ്രമേഹം? യുവാക്കളില്‍ ഈ പ്രമേഹം എങ്ങനെയാണ് വരുന്നത്? ദോഷങ്ങള്‍ എന്തെല്ലാം?
Type 5 Diabetes: ഇന്ന് ലോകത്തില്‍ ഏറ്റവുമധികം ആളുകളില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. സാധാരണ രീതിയില്‍ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളാണ് കണ്ടുവന്നിരുന്നത്. എന്നാല്‍, ബാംഗ്കോകില് നടന്ന വേള്‍ഡ് ഡയബെറ്റ്സ് കോണ്‍ഗ്രസ്സ് 2025-ല്‍ ഇന്റര്‍നാഷ്ണല്‍ ഡയബിറ്റീസ് ഫെഡറേഷന് പ്രസിഡന്റ് Peter Scharz പോഷകക്കുറവ് മൂലം ഉണ്ടാകുന്ന ടൈപ്പ് 5 ഡയബെറ്റ്സിനെക്കുറിച്ച് അവതരിപ്പിക്കുകയുണ്ടായി.

ഈ ടൈപ്പ് 5 പ്രമേഹം എന്താണെന്നും ഇതു വരുന്നതിനു പിന്നിലെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
എന്താണ് ടൈപ്പ് 5 പ്രമേഹം?
അധികം ശരീരഭാരം ഇല്ലാത്തവരില്‍ പോഷകക്കുറവ് മൂലം കണ്ടുവരുന്ന പ്രമേഹമാണ് ടൈപ്പ് 5 പ്രമേഹം എന്ന് അറിയപ്പെടുന്നത്. ഏഷ്യന്‍ അതുപോലെ, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പ്രധാനമായും ടൈപ്പ് 5 പ്രമേഹം കണ്ടുവരുന്നത്. കണക്കുകള്‍ പ്രകാരം, 20 മുതല്‍ 25 മില്യണ്‍ ആളുകളില്‍ ടൈപ്പ് 5 പ്രമേഹം കണ്ടുവരുന്നതായി പറയുന്നു.
സിവിയര്‍ ഇന്‍സുലിന്‍ ഡെഫിഷ്യന്റ് ഡയബെറ്റ്സ് (SIDD) -നെയാണ് ടൈപ്പ് 5 ഡയബെറ്റ്സ് എന്ന് വിശേഷിപ്പിക്കുന്നത്. അതായത്, ശരീരത്തില്‍ ഇന്‍സുലിന്‍ കുറയുന്നതും, മെറ്റബോളിസം ശരിയായ വിധത്തില്‍ നിലനില്ക്കാത്തതുമെല്ലാം തന്നെ ടൈപ്പ് 5 പ്രമേഹത്തിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു. തുടര്‍ച്ചയായി ഒരു വ്യക്തിയില്‍ പോഷകക്കുറവ് അനുഭവപ്പെട്ടാല്‍ അവരില്‍ ടൈപ്പ് 5 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, ചെറുപ്പത്തില്‍ അല്ലെങ്കില്‍ കൗമാരത്തില്‍ ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന പോഷകക്കുറവ് ടൈപ്പ് 5 പ്രമേഹത്തിലേയ്ക്ക് നയിക്കുന്നു.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ടൈപ്പ് 5 പ്രമേഹം ചര്‍ച്ചാ വിഷയമാകുന്നത്. അന്നുകാലത്ത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് മൂലം ഉണ്ടാകുന്ന ഒരു പ്രമേഹം മാത്രമായാണ് ടൈപ്പ് 5 പ്രമേഹത്തെ കണ്ടിരുന്നത്. എന്നാല്‍, പിന്നീട്, ഡോ. ഹോക്കിന്സിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് ടൈപ്പ് പ്രമേഹം മറ്റു പ്രമേഹങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും, മെറ്റബോളിസവുമായി ബന്ധപ്പെട്ട മറ്റൊരു രോഗാവസ്ഥയാണെന്നും കണ്ടെത്തിയത്.
ഈ രോഗാവസ്ഥ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് 1955-ല്‍ ജമൈക്കയിലാണ്. പിന്നീട് 1985-ല്‍ ലോകാരോഗ്യ സംഘടന ഇതിനെ പോഷകക്കുറവ് മൂലം ഉണ്ടാകുന്ന രോഗമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 1999-ല്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഈ കാറ്റഗറി സാവധാനത്തില്‍ ഇല്ലാതാവുകയായിരുന്നു.
ലക്ഷണങ്ങള്‍
ടൈപ്പ് 5 പ്രമേഹം ഉള്ളവരില്‍ ഇന്‍സുലിന്‍ ഉല്പാദനം കുറയുന്നതാണ്. എന്നാല്‍, ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്റുമായി ബന്ധമുള്ള രോഗമല്ല. സാധാരണ പ്രമേഹ രോഗികള്‍ ഇന്‍സുലിന്‍ കുത്തിവെയ്ക്കാറുണ്ട്. എന്നാല്‍ ടൈപ്പ് 5 പ്രമേഹം ഉള്ളവര്‍ക്ക് മരുന്നിലൂടെ രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നതാണ്. നിങ്ങൾക്ക് പ്രമേഹം ഉണ്ടെങ്കിൽ ഏത് പ്രമേഹമാണെന്ന് ശരിയായി കണ്ടെത്തി, അതിനനുസരിച്ച് ചികിത്സിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്
Source Credits:മേൽ നൽകിയിരിക്കുന്ന ലേഖനം International Diabetes federation, Medscape.com എന്നീ വെബ് സൈറ്റുകളിൽ നിന്നും വിരങ്ങൾ ശേഖരിച്ച് എഴുതിയിരിക്കുന്നതാണ്.



Click it and Unblock the Notifications
