Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വെറും വയറ്റില്‍ മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവര്‍ കരുതിയിരിക്കുക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ വളരെയധികം സഹായിക്കുന്നതാണ്. പലരും പാലില്‍ ഒരു നുള്ള് മഞ്ഞളിട്ട് കുടിക്കാറുണ്ട്. അതിന്റെ ആരോഗ്യ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇത്തരത്തില്‍ ചെയ്യുന്നത്. എന്നാല്‍ ആരോഗ്യത്തിന് എത്രത്തോളം ഇത് ഗുണം ചെയ്യുന്നു എന്നതിനേക്കാള്‍ ഇതെങ്ങനെ ദോഷമാവുന്നു എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. ജനപ്രിയമായ ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് മഞ്ഞള്‍പ്പാല്‍. കാരണം അതിലുള്ള ഗുണങ്ങള്‍ അത്രത്തോളം തന്നെ മികച്ചതാണ്.
എന്നാല്‍ ഗോള്‍ഡന്‍ മില്‍ക്ക് എന്ന് വിളിക്കപ്പെടുന്ന ഈ പാല് വെറും വയറ്റില്‍ കഴിക്കുന്നത് ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. ഇവ മനസ്സിലാക്കുന്നത് ഈ പാനീയം എപ്പോള്‍, എങ്ങനെ ആസ്വദിക്കാം എന്നത് തിരിച്ചറിയാന്‍ സാധിക്കുന്നു. പലപ്പോഴും പാര്‍ശ്വഫലങ്ങളെ പലരും നിസ്സാരമായി കണക്കാക്കും, എന്നാല്‍ അത് എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു എന്നതിനേക്കാള്‍ ദോഷങ്ങള്‍ നല്കുന്നു എന്നതും ഒരുപോലെ മനസ്സിലാക്കണം.

സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍
വെറും വയറ്റില്‍ മഞ്ഞള്‍ പാല് കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. ചില ആളുകള്‍ക്ക് ഓക്കാനം അല്ലെങ്കില്‍ വയറുവേദന അനുഭവപ്പെടുന്നു. മഞ്ഞളിന് വയറ്റിലെ ആവരണത്തെ ഉത്തേജിപ്പിക്കാന്‍ കഴിയും, ഇത് ഒറ്റയ്ക്ക് കഴിച്ചാല്‍ അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഇത്തരം കാര്യങ്ങള്‍ക്ക് മുതിരുമ്പോള്‍ അത് എപ്രകാരം ശരീരത്തെ ബാധിക്കും എന്ന് തിരിച്ചറിഞ്ഞ് വേണം ചെയ്യുന്നതിന്.
ആസിഡ് റിഫ്ളക്സ്
ആസിഡ് റിഫ്ലക്സിന്റെ സാധ്യതയാണ് മറ്റൊരു ആശങ്ക. മഞ്ഞളിന്റെ സജീവ സംയുക്തമായ കുര്ക്കുമിന് ആമാശയത്തിലെ ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇത് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേടിന് കാരണമാകാം, പ്രത്യേകിച്ച് നിങ്ങളുടെ വയറ് കാലിയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നയിക്കും.
അലര്‍ജി പ്രതികരണങ്ങള്‍
അപൂര്‍വ്വമാണെങ്കിലും, മഞ്ഞളിനോട് അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉള്ളവര്‍ ധാരാളമുണ്ട്. തിണര്‍പ്പ് അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവയാണ് ഇതില്‍ ആദ്യം കാണുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ഇതിനെ അവഗണിക്കാതെ മഞ്ഞള്‍ പാല് കുടിച്ചതിന് ശേഷം ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇത് കഴിച്ചാല്‍ മതി.
രക്തം നേര്‍ത്തതാക്കുന്ന ഫലങ്ങള്‍
മഞ്ഞളിന് സ്വാഭാവിക രക്തം കട്ടിയാക്കാനുള്ള ഗുണങ്ങളുണ്ട്. ഒഴിഞ്ഞ വയറ്റില്‍ ഇത് കഴിക്കുന്നത് ഈ പ്രഭാവം വര്‍ദ്ധിപ്പിക്കും. രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്ന വ്യക്തികള്‍ ജാഗ്രത പാലിക്കുകയും ഭക്ഷണത്തില്‍ മഞ്ഞള്‍ പാല് ചേര്‍ക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുകയും വേണം.
ഇരുമ്പ് ആഗിരണം സംബന്ധിച്ച ആശങ്കകള്‍
കുര്ക്കുമിന് ശരീരത്തില്‍ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തിയേക്കാം. വെറും വയറ്റില്‍ മഞ്ഞള്‍ പാല് കുടിക്കുന്നത് ഈ പ്രശ്നം കൂടുതല്‍ വഷളാക്കും, പ്രത്യേകിച്ച് ഇരുമ്പിന്റെ കുറവോ വിളര്‍ച്ചയോ ഉള്ളവര്‍ക്ക്. എന്നാല്‍ മഞ്ഞള്‍ പാല് നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും അതിന്റെ ഗുണങ്ങള്‍ സുരക്ഷിതമായി ആസ്വദിക്കുന്നതിനും ഭക്ഷണത്തോടൊപ്പം ഇത് കഴിക്കുന്നത് പരിഗണിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
