Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
സ്ത്രീകളിലെ സമ്മര്ദ്ദം: ആരോഗ്യവും ആയുസ്സും എടുക്കുന്ന ഗുരുതരാവസ്ഥ
സ്ത്രീകള് പലപ്പോഴും അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില് അല്പം പുറകിലോട്ട് വലിയുന്നു. അതിന് കാരണമായി വരുന്നത് പലപ്പോഴും സമയക്കുറവും ശ്രദ്ധക്കുറവും തന്നെയാണ്. എന്നാല് ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് മുന്പ് അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം എന്നതാണ്. ഇന്നത്തെ കാലത്ത് സമ്മര്ദ്ദവും മറ്റും മാറാതെ നില്ക്കുന്ന സമയങ്ങള് ഉണ്ടാവുന്നു. ഇതെല്ലാം സ്ത്രീകളില് ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് സത്യം.
സ്ത്രീകളില് ഉണ്ടാവുന്ന പ്രമേഹം, രക്താതിമര്ദ്ദം, ഉയര്ന്ന അളവിലുള്ള ചീത്ത കൊളസ്ട്രോള്, നല്ല കൊളസ്ട്രോള് കുറഞ്ഞ അളവില്, പൊണ്ണത്തടി, ശാരീരിക പ്രവര്ത്തനങ്ങളുടെ അഭാവം, സമ്മര്ദ്ദം, പുകവലി, ജനിതകപരമായ പ്രശ്നങ്ങള് എന്നിവയെല്ലാം രോഗാവസ്ഥകളും ഹൃദയ സംബന്ധമായ അസ്വസ്ഥതകളും വര്ദ്ധിപ്പിക്കുന്നു. എന്നാല് ഇത് എപ്രകാരം പ്രതിരോധിക്കണം എന്ന് നോക്കാം.

ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക എന്നത് ആദ്യത്തെ കാര്യമാണ്. ഇതില് തന്നെ പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ധാരാളം വെള്ളവും കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഭക്ഷണത്തില് ധാരാളം പച്ചക്കറികളും സീസണല് പഴങ്ങളും ഉള്പ്പെടുത്തുന്നതിനും ശ്രദ്ധിക്കുക. ഇതില് ഒഴിവാക്കേണ്ട ഭക്ഷണങ്ങളില് സംസ്കരിച്ച ഭക്ഷണങ്ങള്, ഫാസ്റ്റ് ഫുഡുകള്, മധുരപലഹാരങ്ങള്, ബേക്കറി ഇനങ്ങള് എന്നിവയെല്ലാമുണ്ട്.
വ്യായാമം നിര്ബന്ധം
വ്യായാമം ഒരു കാരണവശാലും സ്ത്രീകള് ഒഴിവാക്കരുത്. സ്ത്രീകള് എന്ന് മാത്രമല്ല പുരുഷന്മാരും. വ്യായാമത്തിന് സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. കഴിയുന്നത് പോലെ സമയങ്ങളില് ലിഫ്റ്റിന് പകരം സ്റ്റെയര്കേസ് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇരുന്ന് കൊണ്ട് ജോലി ചെയ്യുന്നവരെങ്കില് എവുന്നേറ്റ് നടക്കുന്നതിനും ബ്രേക്ക് എടുക്കുന്നതിനും ശ്രദ്ധിക്കുക. നിങ്ങളുടെ ഉയരം, ഭാരം, ബോഡി മാസ് ഇന്ഡക്സ് എന്നിവ ഇടക്കിടെ ശ്രദ്ധിക്കേണ്ടതാണ്.
കൃത്യസമയത്ത് ഉറങ്ങുക
ഉറക്കം ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നതാണ്. ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ക്ഷീണത്തിന് കാരണമാകും എന്നതില് സംശയം വേണ്ട. ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും, ഇതിനോടൊപ്പം ഉണ്ടാവുന്ന സമ്മര്ദ്ദവും ഉറക്കമില്ലായ്മയുംപലരിലും അ്ഞ്ജതയോടെ തുടരുന്ന ഒരു കാര്യമാണ്. ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കണം.
മള്ട്ടിടാസ്കിംഗ് ഒഴിവാക്കാം
പലപ്പോഴും ഒന്നിലധികം ജോലികള് ഒരുമിച്ച് ചെയ്യാന് പല സ്ത്രീകളും ശ്രമിക്കുന്നു. എന്നാല് ഇത് കൂടുതല് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു . ഇത്തരം കാര്യങ്ങളെ അല്പ സമയം ശ്രദ്ധിച്ചാല് ആരോഗ്യം മികച്ചതാക്കാം. പലപ്പോഴും കൂടുതല് അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ് മള്ട്ടി ടാസ്കിംഗ്. അതുകൊണ്ട് ഓരോ അവസ്ഥയിലും ശ്രദ്ധ അത്യാവശ്യമാണ്.
ഡോക്ടറെ ഇടക്കെങ്കിലും കാണുക
സ്ത്രീകളായാലും പുരുഷന്മാരായാലും ഡോക്ടറെ മാസത്തില് ഒരിക്കലെങ്കിലും കാണുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്ക്ക് ജീവിതശൈലി രോഗങ്ങളുണ്ടോ എന്ന് കണ്ടെത്താന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. സ്ത്രീകള്ക്ക്, സെര്വിക്കല്, സ്തനാര്ബുദം എന്നിവയ്ക്കുള്ള പരിശോധനയും നടത്തുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഇത്തരം കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
