Latest Updates
-
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
ഡൽഹിയിൽ കനത്ത ഈർപ്പം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
2026 ജൂൺ 16 വൃദ്ധി യോഗം: സാമ്പത്തിക കുതിപ്പിന് തുടക്കം; ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടങ്ങൾ! -
മിഥുനത്തിൽ ബുധാദിത്യ രാജയോഗം: ഈ 5 രാശിക്കാർക്ക് ഇന്ന് മുതൽ സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
ജൂൺ 17: ചന്ദ്ര-ശുക്ര സംയോഗം; ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം! -
2026 ജൂൺ 16: ചന്ദ്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും!
ഹൃദയസ്തംഭനം സംഭവിച്ച് അഞ്ച് മിനിറ്റില്‍ തലച്ചോറിന് സംഭവിക്കുന്നത്
ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ പലതാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഹൃദയാഘാതം ഉള്‍പ്പടെയുള്ള അവസ്ഥകള്‍ ഇന്നത്തെ കാലത്ത് സാധാരണമാണ്. പലപ്പോഴും ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ പോലും ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഹൃദയസ്തംഭനവും ഹൃദയാഘാതവും രണ്ടും രണ്ടാണ്. ഹൃദയ സ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ് എന്നത് ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പലപ്പോഴും ഇവിടെ ഹൃദയമിടിപ്പിലുണ്ടാവുന്ന തകരാറുകള്‍ മൂലം ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാന്‍ സാധിക്കാതെ വുന്നു. ഈ സമയം രക്തത്തില്‍ ഓക്സിജന്‍ കുറയുതയും ഇവിടെ ഹൃദയത്തില്‍ നിന്നുള്ള ഒഴുക്കിന് തടസ്സങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.
ബോധക്ഷയം, തലചുറ്റല്‍, ക്ഷീണം, കിതപ്പ്, നെഞ്ച് വേദന, ബലക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. പലപ്പോഴും ഗുരുതരമായ ഒരു രോഗാവസ്ഥയാണ് എന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹൃദയ സ്തംഭനം സംഭവിച്ചാല്‍ പലപ്പോഴും നാഡിമിടിപ്പ് നിലക്കുന്നു. ഇതിന് പരിഹാരമായി ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനം സംഭവിച്ചതിന് ശേഷം നമ്മുടെ തലച്ചോറിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ഹൃദയസ്തംഭനവും തലച്ചോറിന്റെ പ്രവര്‍ത്തനവും
ഹൃദയ സ്തംഭനം സംഭവിച്ച് കഴിഞ്ഞാല്‍ ഹൃദയം അതിന്‍െ മിടിപ്പ് നിര്‍ത്തുന്നു. ഈ സമയം പലപ്പോഴും തലച്ചോറിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ മസ്തിഷ്ക കോശങ്ങള്‍ മരിക്കുന്നു. മസ്തിഷ്ക ക്ഷതം സംഭവിക്കുകയും വിനാശകരമായ അവസ്ഥയിലേക്ക് നമ്മള് എത്തുകയും ചെയ്യുന്നു. ഹൃദയസ്തംഭനത്തിന് ശേഷം രോഗി ജീവിതത്തിലേക്ക് തിരിച്ച് വരുമ്പോള്‍ കേടുപാടുകള്‍ സംഭവിച്ച ടിഷ്യൂകള്‍ വീണ്ടും രക്തയോട്ടം ആരംഭിക്കുന്നു. ഈ സമയം എന്താണ് സംഭവിക്കുന്നത് എന്നും നമുക്ക് നോക്കാം
മസ്തിഷ്കത്തില്‍ ഹൃദയസ്തംഭനത്തിന്റെ ഫലങ്ങള്‍
ഹൃദയസ്തംഭനം സംഭവിച്ച ഒരു വ്യക്തി പെട്ടെന്നാണ് അബോധാവസ്ഥയിലേക്ക് നീങ്ങുന്നത്. വളരെ ചുരുങ്ങിയ സെക്കന്റിനുള്ളില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശരീരത്തിന് താങ്ങാന്‍ സാധിക്കുന്നതിനേക്കാള്‍ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ശരീരത്തിന് ആവശ്യമായ സിഗ്നലുകള്‍ നല്കുന്നതില് പലപ്പോഴും തലച്ചോറിന് പ്രാപ്തിയില്ലാതെ വരുന്നു. ഇത് ശ്വസനത്തിനും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു.
തലച്ചോറ് സ്തംഭിക്കുന്നു
ഹൃദയസ്തംഭനം നടക്കുന്നതോടെ അത് ശരീരത്തിലെ രക്തപ്രാവത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. തലച്ചോറിനെ പലപ്പോഴും ഇത് വലിയ തോതില്‍ തന്നെ ബാധിക്കും. ബ്രെയിന്‍ ഇഞ്ചുറി പോലുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഏറ്റവും അപകട സാധ്യതയുള്ള അവസ്ഥയാണ് ഇത് മൂലം ഉണ്ടാവുന്നത്. രണ്ട് മിനിറ്റിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം തന്നെ. ഹൃദയസ്തംഭനം സംഭവിച്ച് രണ്ട് മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ഫലപ്രദമായ രീതിയില്‍ സിപിആര്‍ നല്‍കേണ്ടതാണ്. അതിന് വൈകിയാല്‍ പലപ്പോഴും ഇത് മസ്തിഷ്കക്ഷതം വര്‍ദ്ധിപ്പിക്കുന്നു.
സിപിആര്‍ വൈകുമ്പോള്‍
സിപിആര്‍ നല്‍കുന്നത് മൂന്ന് മിനിറ്റില്‍ കൂടുതല്‍ വൈകുകയാണെങ്കില്‍ പലപ്പോഴും ആഗോള സെറിബ്രല്‍ ഇസ്കെമിയ-മുഴുവന്‍ മസ്തിഷ്കത്തിലേക്കും രക്തപ്രവാഹത്തിന്റെ അഭാവം നല്കുന്നു. ഇത് മസ്തിഷ്ക ക്ഷതത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ സിപിആര്‍ നല്‍കുന്നത് ഒന്‍പത് മിനിറ്റ് വൈകിയാല്‍ അത് ഗുരുതരമായതും സ്ഥിരമായതുമായ മസ്തിഷ്കക്ഷതത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതില്‍ ജീവന് തിരിച്ച് കിട്ടിയാലും പലപ്പോഴും പത്തില്‍ എട്ട് പേരും കോമ സ്റ്റേജിലേക്ക് എത്തുന്നു. മസ്തിഷ്കത്തില്‍ ഓക്സിജന്റെ അഭാവം എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ അത്രത്തോളം തന്നെ അത് ദോഷകരമായി ബാധിക്കും.
ഹൈപോക്സിയ സംഭവിക്കുന്നു
ഹൈപോക്സിയ എന്ന അവസ്ഥയാണ് നമ്മുടെ ഓര്‍മ്മശക്തിയെ ഏറ്റവും കൂടുതല്‍ ആഴത്തില്‍ ബാധിക്കുന്നത്. ഇത് ഓര്മ്മക്കുറവിലേക്കാണ് ആദ്യം എത്തിക്കുന്നത്. കൂടാതെ ശാരീരിക ലക്ഷണങ്ങളും വളരെയധികം ഗുരുതരമായി മാറുന്നു. പലപ്പോഴും ചിലത് മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞ് മാത്രമേ പലര്‍ക്കും ശ്രദ്ധിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. കോമയില്ലാതെ ജീവിതത്തിലേക്ക് തിരിച്ച് വന്നവര്‍ക്ക് പലപ്പോഴും ഹൈപ്പോക്സിയക്കുള്ള സാധ്യതയുണ്ട്.
ഇത് കൂടാതെ മറ്റ് ലക്ഷണങ്ങള്‍
ഹൈപോക്സിയ ഉള്ളപ്പോള്‍ നിങ്ങളില്‍ കഠിനമായ ഓര്‍മ്മക്കുറവ്, അനിയന്ത്രിതമായ പേശി വേദന, പലപ്പോഴും പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്, ചലനശേഷിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍, സംസാരത്തിലെ വൈകല്യങ്ങള്‍ എന്നിവയെല്ലാം തന്നെയാണ് ഗുരുതരമായ അവസ്ഥകള്‍. രോഗാവസ്ഥയെ വളരെ പെട്ടെന്ന് മനസ്സിലാക്കി പ്രഥമശുശ്രൂഷ നല്‍കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം അതിന് ശേഷം ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications