Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ആര്‍ത്തവ സമയം ഒന്നിലധികം തവണ ബാത്ത്റൂമിലോ, കാരണങ്ങള്‍ ഇതാണ്
ആര്‍ത്തവം എന്നത് സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന സ്വാഭാവിക പ്രതികരണമാണ്. ആര്‍ത്തവ സമയത്തുണ്ടാവുന്ന മാറ്റങ്ങള്‍ ഓരോ സ്ത്രീയിലും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടാക്കുന്നത്. ചിലരില്‍ അതികഠിനമായ വയറു വേദനയായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ ചിലരില്‍ തലവേദന, ചിലരിലാകട്ടെ വളരെയധികം ശരീരവേദനയായാണ് ആര്‍ത്തവം പ്രത്യക്ഷപ്പെടുന്നത്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനേക്കാള്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നത് മനസ്സിലാക്കണം.
നല്ലൊരു ശതമാനം സ്ത്രീകളിലും പലപ്പോഴും ഡയറിയ പോലുള്ള അവസ്ഥ വിട്ടുമാറാതെ നില്ക്കുന്നു. ഇത് അപകടകരമായ അവസ്ഥയും അസ്വസ്ഥതയും സൃഷ്ടിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കാം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. പലപ്പോഴും മാനസികമായും ശാരീരികമായും ഉണ്ടാവുന്ന പ്രതിസന്ധികള്‍ നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കും. ഇതിന്റെ ഫലമായി ആര്‍ത്തവത്തിന് തൊട്ടു മുന്‍പ് പുറന്തള്ളപ്പെടുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ആണ് കുടലില്‍ സങ്കോചം ഉണ്ടാവുന്നത്. ഇതാണ് വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ദഹനപ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഫലമായാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.
വിഷാദവും ഉത്കണ്ഠയും
ആര്‍ത്തവ സമയത്തോ അല്ലെങ്കില്‍ അതിനോട് അനുബന്ധമായോ പലരിലും പിഎം എസ് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. ഇതിന്റെ ഫലമായി പലരിലും വിഷാദ രോഗമോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയോ കാണപ്പെടുന്നു. പലപ്പോഴും ഉത്കണ്ഠ കൂടുമ്പോള്‍ ചിലരില്‍ ബാത്ത്റൂമില്‍ പോണം എന്ന് തോന്നുകയും ഇത് ഇടക്കിടെ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ കൃത്യമായി മനസ്സിലാക്കണം.
ജീവിതശൈലി മാറ്റങ്ങള്‍
പലപ്പോഴും ആര്‍ത്തവ സമയം നിങ്ങളില്‍ ഡയറ്റിലും വ്യായാമത്തിലും പലപ്പോഴും മാറ്റം വരുന്നു. ഇത് നിങ്ങളെ ഈ സമയം ബാത്ത്റൂമില്‍ പോവാന്‍ ഇടയാക്കുന്നു. ഇതിനെ പരിഹരിക്കാന്‍ വയറ് നിറയെ ഭക്ഷണം കഴിക്കാതെ ഇടക്കിടക്ക് ചെറുതായി ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ഉപ്പിലിട്ടവ കൂടുതല്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം ചില അവസരങ്ങളില്‍ എങ്കിലും വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഡയറ്റ് തന്നെയാണ് പലപ്പോഴും വില്ലനാവുന്നത്.
വ്യായാമം ചെയ്യണം
വ്യായാമം ചെയ്യേണ്ടത് ഈ സമയം ശ്രദ്ധിക്കണം. കാരണം പലപ്പോഴും ആര്‍ത്തവ സമയം പലരും വ്യായാമത്തിന് അധികം പ്രാധാന്യം നല്‍കില്ല. എങ്കിലും ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് മുടക്കരുത്. അരമണിക്കൂറെങ്കിലും വേദന കുറക്കുന്നതിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ അല്ലാതെ നമുക്ക് ഡയറിയ പോലുള്ള പ്രശ്നങ്ങള്‍ ആര്‍ത്തവ സമയത്ത് പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുന്നത് അപകടാവസ്ഥയയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്നതോടൊപ്പം വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ നേന്ത്രപ്പഴം, ആപ്പിള്‍, ഓട്സ് തുടങ്ങിയ നാരുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications