Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സമ്മര്‍ദ്ദം ഹൃദയത്തെ ബാധിക്കുമ്പോള്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണം
ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ രോഗാവസ്ഥകള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും മറ്റ് മേഖലകളിലുണ്ടാവുന്ന അസ്വസ്ഥതകളും എല്ലാം സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തേയും വളരെ മോശമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ അനിവാര്യമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്.
ഇന്ത്യയില്‍ ഇത്തരം സാഹചര്യങ്ങള്‍ അല്പം കൂടുതലാണ്. കാരണം അപകടകരമായ അവസ്ഥയിലൂടെ കടന്ന് പോവുന്ന നിരവധി പേര് നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും ഉയര്‍ന്ന സമ്മര്‍ദ്ദം നിങ്ങളുടെ ഹൃദയത്തിന്റെ അനാരോഗ്യത്തിലേക്ക് എത്തിക്കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ സമ്മര്‍ദ്ദവും ഹൃദയാരോഗ്യവും തമ്മില്‍ എപ്രകാരം ബന്ധപ്പെട്ട് കിടക്കുന്നു എന്നത് ചോദ്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഹൃദയാരോഗ്യത്തില്‍ സമ്മര്‍ദ്ദത്തിന്റെ ആഘാതം
സമ്മര്‍ദ്ദം ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്നത്. സമ്മര്‍ദ്ദം കൂടുന്നതിന് അനുസരിച്ച് നമ്മുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിപ്പിക്കുന്നു. ഈ സമ്മര്‍ദ്ദം ഹൃദയത്തെ ബാധിക്കുന്നു. ഇത് കാലക്രമേണ ധമനികളെ നശിപ്പിക്കുകയും കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്തന്നെ അപകടകരമായ ഘട്ടങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് സമ്മര്‍ദ്ദം കുറക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
സാധാരണ സമ്മര്‍ദ്ദങ്ങള്‍
പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. അതില്‍ ജോലി സമ്മര്‍ദം, കുടുംബ ഉത്തരവാദിത്തങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ സാധാരണ സമ്മര്‍ദങ്ങളാണ്. ഈ ഘടകങ്ങള്‍ ഉയര്‍ന്ന സമ്മര്‍ദ്ദ നിലയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇവ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പലപ്പോഴും അപകടകരമായ അവസ്ഥകളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നു. അത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്നതും ഓര്‍മ്മയില്‍ വെക്കണം.
ഫലപ്രദമായ സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകള്‍
ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സമ്മര്‍ദ്ദത്തെ എപ്രകാരം പ്രതിരോധിക്കണം എന്നത് ഒരു ചോദ്്യം തന്നെയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥിരമായി യോഗയും ധ്യാനവും പരിശീലിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ചിട്ടയായ വ്യായാമവും സമീകൃതാഹാരവും സമ്മര്‍ദ്ദത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ പങ്കുവഹിക്കുന്നു. ഇതെല്ലാം സ്ഥിരമാക്കിയാല്‍ രോഗാവസ്ഥ ഗുരുതരാവസ്ഥയിലേക്ക് എത്താതിരിക്കുന്നു.
ഡോക്ടറെ കാണേണ്ടത്
ഹൃദയാരോഗ്യം നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരെ കാണേണ്ടതിന്റെ ആവശ്യകതയാണ് പലപ്പോഴും ഇത്തരം കൂടിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദം നമുക്ക് നല്‍കുന്നത്. നമ്മുടെ ആരോഗ്യവും ഹൃദയാരോഗ്യവും പതിവായി പരിശോധിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളെക്കുറിച്ചും അവര്‍ രോഗികളെ ഉപദേശിക്കുന്നു. സ്ട്രെസ് മാനേജ്മെന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍ക്ക് കഴിയും. സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
