Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
40-ന് കഴിഞ്ഞ സ്ത്രീകള്‍ക്ക് വെല്ലുവിളിയാവുന്ന പ്രശ്നങ്ങള്‍
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ മോശം അവസ്ഥയിലൂടെ കടന്നു പോവുന്ന ഒരു സാഹചര്യമാണ് പലപ്പോഴും ആര്‍ത്തവ വിരാമം എന്ന് പറയുന്നത്. പ്രത്യേകിച്ച് നാല്‍പ്പതുകള്‍ക്ക് ശേഷം അത് നിങ്ങളില്‍ ഉണ്ടായക്കുന്ന മാറ്റങ്ങള്‍ നിസ്സാരമായി കാണരുത്. പലപ്പോഴും ഒരു പ്രായത്തിന് ശേഷം സ്ത്രീകളുടെ ഹോര്‍മോണില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അപകടകരമായ സാഹചര്യങ്ങള്‍ ഒരുക്കുന്നു. പലപ്പോഴും തുടക്കത്തില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നു, ഇത് കൂടാതെ ഉറക്കമില്ലായ്മ, മാനസികാരോഗ്യത്തിന്റെ പ്രശ്നങ്ങള്‍, ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കണം.
സ്ത്രീകളുടെ ഈ പ്രായത്തിലുണ്ടാവുന്ന അമിത ക്ഷീണത്തേയും ഒരിക്കലും നിസ്സാരമാക്കരുത്. കാരണം അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം മോശമായി ബാധിക്കുന്നു. നാല്‍പ്പതുകള്‍ക്ക് ശേഷം ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുന്ന സ്ത്രീകളെങ്കില്‍ ഇവരില്‍ പലപ്പോഴും ശാരീരികോര്‍ജ്ജം വരെ കുറയുന്നു. എന്നാല്‍ എപ്പോഴും ശാരീരികമായും മാനസികമായും ഊര്‍ജ്ജത്തോടെ ഇരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

നല്ല ഉറക്കത്തിന് ശ്രദ്ധിക്കണം
എപ്പോഴും നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തേടണം. കാരണം ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനം പേരിലും പലപ്പോഴും ഉറക്കമില്ലായ്മ ഒരു വെല്ലുവിളിയായി മാറുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം മെഡിറ്റേഷന്‍, യോഗ എന്നിവ ചെയ്യുന്നത് വഴി നല്ല ഉറക്കം ലഭിക്കുന്ന അവസ്ഥയുണ്ടാക്കണം. കാരണം ഈസ്ട്രജന്റെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
രാത്രികാലങ്ങളിലെ വിയര്‍പ്പ്
രാത്രികാലങ്ങളിലെ വിയര്‍പ്പ് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം ഉണ്ടാവുന്നു. പലപ്പോഴും രാത്രികാലങ്ങളില്‍ പതിവിലുമധികം വിയര്‍ക്കുന്നത് ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ മനസ്സിനെ റിലാക്സ് ആക്കി നിര്‍ത്തുക. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കണം.
നിര്‍ജ്ജലീകരണത്തെ ഒഴിവാക്കണം
നിര്‍ജ്ജലീകരണം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ഉണ്ടാവുന്ന അമിത വിയര്‍പ്പ് നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു. ഇത് അമിതമായ ജലം നഷ്ടപ്പെടുന്നത് വഴി ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഇത് നമ്മളെ തളര്‍ത്തുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ധാരാളം വെള്ളം കുടിക്കാവുന്നതാണ്.
പോഷകക്കുറവ് പരിഹരിക്കണം
പോഷകക്കുറവ് ഈ സമയം പലപ്പോഴും സംഭവിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവ വിരാമസമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണം പോഷകക്കുറവ് തന്നെയായിരിക്കും. പ്രത്യേകിച്ച് വിറ്റാമിന്‍ ഡി, അയേണ്‍ എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളെ ഊര്‍ജ്ജത്തോടേയും ആരോഗ്യത്തോടേയും ക്ഷീണമില്ലാതേയും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലും ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി തന്നെയാണ് ശ്രദ്ധിക്കേണ്ടത്.
ശാരീരിക ബന്ധത്തില്‍ മടുപ്പ്
ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് പലപ്പോഴും നിങ്ങളില്‍ പലപ്പോഴും ശാരീരിക ബന്ധത്തിലെ മടുപ്പ് ബന്ധങ്ങളിലെ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പങ്കാളിയുടെ പിന്തുണ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ദാമ്പത്യ ബന്ധത്തെ പ്രശ്നത്തിലാക്കുന്നു. പങ്കാളിയുടെ പിന്തുണയും സ്നേഹവും ഈ ഘട്ടത്തില്‍ അനിവാര്യമാണ്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കണം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അ്ല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതിനായി ഇലക്കറികള്‍, ബദാം, നല്ല കൊഴുപ്പുകള്‍ എന്നിവയെല്ലാം ധാരാളം കഴിക്കണം. കൂടാതെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും നല്ലതുപോലെ കഴിക്കേണ്ടതാണ്. പഞ്ചസാരയുടെ അളവ് ഒരുപോലെ തന്ന് നിലനിര്‍ത്തുന്നതിന് ഇവയെല്ലാം തന്നെ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ഹെര്‍ബല്‍ ടീ സ്ഥിരമാക്കുക
ഹെര്‍ബല്‍ ടീ സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ കുറക്കുന്നതിനും എന്തുകൊണ്ടും മികച്ചതാണ് ഹെര്‍ബല്‍ ടീ എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് നാല്‍പ്പതുകള്‍ക്ക് ശേഷം ഇത് സ്ഥികനാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
