പ്രായമോ ആരോഗ്യമോ പ്രശ്‌നമല്ല, ഒരു ദിവസം ഹൃദയം നിലക്കും അപകടം

Myocarditis: ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍. വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴാണ് പലരും രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നത്. അപകടകരമായ ജീവന് വരെ ഭീഷണിയുയര്‍ത്തുന്ന ഒന്നാണ് മയോകാര്‍ഡിറ്റിസ്. ഇതിന് പ്രായമോ നമ്മുടെ ആരോഗ്യ സ്ഥിതിയോ ഒന്നും ഒരു ബാധകമല്ല. പലപ്പോഴും മരണത്തിലേക്ക് വരെ നയിക്കുന്ന തരത്തില്‍ അപകടകരമായി മാറുന്ന ഒന്നാണ് മയോകാര്‍ഡിറ്റിസ്.

പ്രായമോ ആരോഗ്യമോ പരിഗണിക്കാതെ പലപ്പോഴും ഇത് ആരേയും ബാധിക്കാം. അണുബാധകള്‍, സ്വയം രോഗപ്രതിരോധ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും രീതിയില്‍ വിഷവസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാവുക എന്നതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവാം. ഈ ഗുരുതര രോഗാവസ്ഥയെ തിരിച്ചറിയുകയും അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

Myocarditis s

കാരണങ്ങളും ലക്ഷണങ്ങളും
ഗുരുതരമായ പനി അല്ലെങ്കില്‍ COVID-19 പോലുള്ള വൈറല്‍ അണുബാധകളില്‍ നിന്നാണ് പലപ്പോഴും മയോകാര്‍ഡിറ്റിസ് എന്ന ഗുരുതരാവസ്ഥ ഉണ്ടാവുന്നത്. ഇത് കൂടാതെ ചില പ്രത്യേക തരം ബാക്ടീരിയ അണുബാധകളും ചില മരുന്നുകളും ഇത്തരം രോഗാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. വളരെ അപകടകരമായ അവസ്ഥയാണ് ഇതുണ്ടാക്കുന്നത് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഒരു പരിധി വരെ രോഗാവസ്ഥയെ മനസ്സിലാക്കുകയും കൃത്യമായി കൈകാര്യം ചെയ്യുകയും ചെയ്യാം.

രക്തം പമ്പ് ചെയ്യുന്നതിനുള്ള തടസ്സം
പലപ്പോഴും കാലക്രമേണ രക്തം പമ്പ് ചെയ്യുന്നതിനുള്ള ഹൃദയത്തിന്റെ കഴിവിനെ കുറക്കുന്ന ഹൃദയപേശികളുടെ വീക്കം ആണ് മയോകാര്‍ഡിറ്റിസ് എന്ന് നമുക്കറിയാം. ഇത് അസാധാരണമായ ഹൃദയ സ്പന്ദനം ഉണ്ടാക്കുന്നു. എന്നാല്‍ പലരും ഇത് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. രോഗലക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ രോഗത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ പലപ്പോഴും മയോകാര്‍ഡിറ്റിസ് മാരകമായേക്കാം.

അസാധാരണ ലക്ഷണങ്ങള്‍
പലപ്പോഴും അസാധാരണമായ ചില ലക്ഷണങ്ങളും വളരെയധികം ശ്രദ്ധിക്കണം. നെഞ്ചുവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഹൃദയമിടിപ്പ്, പനി, അസാധാരണമായ ക്ഷീണം എന്നിവയോടൊപ്പം തന്നെ കൈകള്‍, കാലുകള്‍, കണങ്കാല്‍, എന്നിവയില്‍ നീര്‍വീക്കം കാണപ്പെടുന്നു. കൂടാതെ ഇതോടൊപ്പം തന്നെ തലകറക്കം, ശരീരവേദന, തൊണ്ടവേദന എന്നിവയും ഉണ്ടാവുന്നു.

ലക്ഷണങ്ങള്‍
രോഗത്തേക്കാള്‍ രോഗലക്ഷണങ്ങളെയാണ് ഭയക്കേണ്ടത്. അതില്‍ തന്നെ നെഞ്ചുവേദന, ക്ഷീണം, ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാണ് ആദ്യം പ്രകടമായ ലക്ഷണങ്ങള്‍. ഇതില്‍ പലപ്പോഴും രോഗാവസ്ഥ തെറ്റിദ്ധരിക്കപ്പെടുന്നതിനും സാധ്യതയുണ്ട്. ഇത്തരം അവസ്ഥകളെ നിസ്സാരമാക്കി വിടുമ്പോള്‍ അത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ രോഗനിര്‍ണയം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നു.

രോഗനിര്‍ണയവും ചികിത്സയും
മയോകാര്‍ഡിറ്റിസ് നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാര്‍ വിവിധ പരിശോധനകള്‍ നടത്തുന്നു. അതില്‍ രക്തപരിശോധന, ഇസിജി, എംആര്‍ഐ, ബയോപ്‌സി എന്നിവയും ഉള്‍പ്പെടുന്നു. പലപ്പോഴും രോഗത്തെ നേരത്തെ കണ്ടെത്തുന്നത് വഴി അത് ഫലപ്രദമായ ചികിത്സക്ക് സഹായിക്കുന്നു. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടി മരുന്നുകള്‍ കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി കൃത്യമാക്കുന്നതിനുള്ള മരുന്നുകള്‍ വരെ ഉപയോഗിച്ചാണ് ചികിത്സ ആരംബിക്കുന്നത്. ഇത് കൂടാതെ തീവ്രമായ ചികിത്സകള്‍ വരെ പരിഹാരമായി കണക്കാക്കുന്നു.

പ്രതിരോധവും ബോധവല്‍ക്കരണവും
മയോകാര്‍ഡിറ്റിസ് തടയുന്നതിനായി എപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കേണ്ടതാണ്. ഈ അവസ്ഥയുടെ അപകടസാധ്യതകളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തുടക്കത്തിലേ ഉണ്ടാവുന്ന മെഡിക്കല്‍ ഇടപെടലുകള്‍ പലപ്പോഴും ഗണ്യമായി രോഗാവസ്ഥയെ കുറക്കുകയും രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ജീവിതശൈലിയില്‍ സ്വാധീനം
മയോകാര്‍ഡിറ്റിസ് എന്ന അവസ്ഥയോടൊപ്പം ജീവിക്കാന്‍ ജീവിതശൈലിയില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. പലപ്പോഴും ഹൃദയത്തിന് ആരോഗ്യം നല്‍കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൃത്യമായ ഭക്ഷണശീലം പിന്തുടരേണ്ടതാണ്. ഇത് കൂടാതെ ഇടക്കിടക്ക് ഹൃദയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനും പതിവായി പരിശോധനകള്‍ നടത്തേണ്ടതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും പുതിയ രോഗാവസ്ഥകളും എല്ലാം ഇത്തരം രോഗാവസ്ഥയെ ഗുരുതരമാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Saturday, August 24, 2024, 14:48 [IST]
X
Desktop Bottom Promotion