Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
രാത്രിയില്‍ കുട്ടി സ്ഥിരമായി കാലുവേദന പറയാറുണ്ടോ, കാരണവും പ്രതിവിധിയും അറിയാം
മൂന്നുവയസ്സ് മുതല്‍ 12 വയസ്സുവരെയൊക്കെ പ്രായമുള്ള കുട്ടികള്‍ വീട്ടിലുള്ളവര്‍ സ്ഥിരമായി കേള്‍ക്കുന്ന പരാതിയാണ് കാലുവേദന. രാത്രി ആകുമ്പോഴേക്കും കടുത്ത കാലുവേദന കൊണ്ട് കുട്ടി കരയാന്‍ തുടങ്ങും. തടവിക്കൊടുത്തും ബാം തേച്ചുകൊടുത്തും ചൂടുപിടിച്ചുമെല്ലാം അല്‍പ്പം ആശ്വാസം വന്നാലേ കുട്ടിക്ക് ഉറങ്ങാന്‍ പോലും പറ്റുകയുള്ളു. ഓടിക്കളിച്ചതോ സൈക്കിള്‍ ഓടിച്ചതോ ആയിരിക്കാം അതിന്റെ കാരണമെന്ന് ചിലര്‍ അതിനെ അവഗണിക്കാറുണ്ട്.

പക്ഷേ, പല മാതാപിതാക്കള്‍ക്കും കുട്ടികളുടെ ഈ വര്‍ഷങ്ങളോളം മാറാത്ത കാലുവേദന ആശങ്കയാണ്. ഡോക്ടറെ കാണിച്ചാല്‍ അവര്‍ അതിന് കാര്യമായ പരിഗണന കൊടുക്കാതിരിക്കുന്നത് കൊടുക്കാതിരിക്കുന്നത് പോലെയും അവര്‍ക്ക് തോന്നാറുണ്ട്. എന്താണ് ഈ കാലുവേദനയുടെ കാരണമെന്നും അതിന്റെ പ്രതിവിധി എന്താണെന്നും അറിയാം.
ഗ്രോയിംഗ് പെയിന്‍
കുട്ടികളിലെ കാലുവേദനയ്ക്ക് ചികിത്സ തേടി ഡോക്ടറെ കണ്ടിട്ടുള്ളവരോട് മിക്ക ഡോക്ടര്‍മാരും പറഞ്ഞിരിക്കുക അത് ഗ്രോയിംഗ് പെയിന്‍ ആണെന്നായിരിക്കും. അതെ, വളര്‍ച്ചാകാലയളവില്‍ കുട്ടികളില്‍ സാധാരണമായി കണ്ടുവരുന്നതാണ് കാലുവേദന. രാത്രികാലങ്ങളില്‍ കാലില്‍ അസഹിനീയമായ വേദനയും നീരുമൊക്കെയാണ് ഇതിന്റെ ലക്ഷണം. മൂന്ന് വയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്.
ലക്ഷണങ്ങള്‍
തുടകളിലും കാലിന്റെ താഴ്ഭാഗത്തെ മസിലുകളിലും മുട്ടിലും ഒക്കെയാണ് വേദന അനുഭവപ്പെടുക. രണ്ടുകാലുകളിലും വേദന അനുഭവപ്പെടാം. പക്ഷേ സന്ധികളില്‍ വേദനയുണ്ടാകില്ല. ചില കുട്ടികള്‍ക്ക് കാലുവേദനയ്ക്കൊപ്പം കൈകളിലും വേദന ഉണ്ടാകാം.
സാധാരണഗതിയില്‍ ഉച്ചകഴിഞ്ഞുള്ള സമയത്തും, വൈകുന്നേരങ്ങളിലും രാത്രി ഉറങ്ങുന്നതിന് മുമ്പുമായിരിക്കും കാലുവേദന അനുഭവപ്പെടുക. ചിലരില്‍ രാത്രി ഉറങ്ങാന്‍ പോലും പറ്റാത്ത രീതിയിലും വേദന തോന്നാം. പകല്‍നേരത്ത് കുട്ടികള്‍ക്ക് ഒട്ടും തന്നെ വേദന ഉണ്ടാകണമെന്നില്ല. അന്നേരം അവര്‍ ഓടിക്കളിക്കുകയും ആക്ടീവ് ആയിരിക്കുകയും ചെയ്യും. ഈ വേദന മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നെന്ന് വരാം.
കാരണങ്ങള്‍
ഗ്രോയിംഗ് പെയിന്‍ അഥവാ വളര്ച്ചാകാലയളവിലെ വേദനയുടെ കൃത്യമായ കാരണം ഇന്നും അറിയില്ല. അസ്ഥികളിലെ വളര്‍ച്ച ഉണ്ടാകുന്ന ഭാഗങ്ങളില്‍ അല്ല വേദന അനുഭവപ്പെടുന്നത്. മാത്രമല്ല വളര്‍ച്ചയെ അത് ബാധിക്കുന്നുമില്ല. അതുകൊണ്ട്് വളര്‍ച്ച കൊണ്ട് ഉണ്ടാകുന്ന വേദന എന്ന് അതിനെ നിര്‍വ്വചിക്കാന്‍ സാധിക്കില്ല. കുട്ടിക്കാലത്ത് ഓട്ടവും ചാട്ടവും കയറലും അങ്ങനെ കാലിന് ആയാസം നല്കുന്ന പ്രവൃത്തികള്‍ കുട്ടികളില്‍ സ്ഥിരമാണ്. അതുകൊണ്ട് ഗ്രോയിംഗ് പെയിനിന്റെ കാരണം അതായിരിക്കാം. മിക്കപ്പോഴും സൈക്കിള്‍ ചവിട്ടുകയോ ഓടിക്കളിക്കുകയോ ഒരുപാട് നടക്കുകയോ ഒക്കെ ചെയ്ത ദിവസങ്ങളിലായിരിക്കും കുട്ടികള്‍ കൂടുതല്‍ വേദന പറയുക എന്നതും ഈ നിഗമനത്തോട് ചേര്‍ത്ത് വായിക്കാം.
Also Read: ഊണും ഉറക്കവും കളഞ്ഞുള്ള ജോലി; ജോലി ഭാരവും സമ്മര്‍ദ്ദവും അപകടമാകുന്നത് എങ്ങനെ തിരിച്ചറിയാം?
ശ്രദ്ധിക്കേണ്ടത് എപ്പോള്‍
സാധാരണഗതിയില്‍ കുട്ടികളിലെ കാലുവേദന, അഥവാ ഗ്രോയിംഗ് പെയിനിന് പ്രത്യേക ചികിത്സയൊന്നും വേണ്ടതില്ല. മസാജ് ചെയ്തോ, ചൂട് പിടിച്ചോ വേദന കുറയ്ക്കാം. അതേസമയം കുട്ടികളുടെ ആരോഗ്യം തൃപ്തികരമാണെന്നും പോഷക സമ്പുഷ്ടമായ ഭക്ഷണം അവര്‍ കഴിക്കുന്നുണ്ടെവന്നും ആവശ്യത്തിന് ഭാരം അവര്‍ക്ക് ഉണ്ടെന്നും ഉറപ്പാക്കണം. അതുപോലെ പകല്‍സമയത്ത് കുട്ടികള്‍ക്ക് വേദന ഇല്ലെന്നുള്ളത് ശാരീരികമായി മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഉറപ്പാക്കണം.
ഇതില്‍ വ്യത്യസ്തമായി കാലുവേദനയ്ക്കൊപ്പം ആരോഗ്യപ്രശ്നങ്ങളോ മറ്റ് ലക്ഷണങ്ങളോ തോന്നിയാല്‍ ഡോക്ടറെ കാണുകയും അവര്‍ നിര്‍ദ്ദേശിക്കുന്നത് പ്രകാരം രക്തപരിശോധനയോ എക്സ് റേയോ നടത്തി പ്രശ്നം കണ്ടെത്തണം.
പ്രതിവിധി
കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന കാലുവേദന മാറുന്നതിനായി മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍:
വേദനിക്കുന്ന സ്ഥലം തടവിക്കൊടുക്കുക.
സ്ട്രെച്ച് ചെയ്യുക.
ചൂടുവെച്ച് കൊടുക്കുക.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വേദന സംഹാരികള്‍ ഉപയോഗിക്കുക.
ഇതൊന്നും ചെയ്തിട്ടും വേദന മാറുന്നില്ലെങ്കിലും പകല്‍സമയത്തും വേദന ഉണ്ടെങ്കിലും നീരോ, തടിപ്പോ, സന്ധികളില്‍ വേദനയോ ഉണ്ടെങ്കിലും എന്തെങ്കിലും പരിക്കിനെ തുടര്‍ന്നാണ് വേദന തുടങ്ങിയതെങ്കിലും പനി, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവ ഉണ്ടെങ്കിലും തീര്‍ച്ചയായും ഡോക്ടറെ കണ്ട് ചികിത്സ തേടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
