Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്ത്രീകളില്‍ ഏറ്റവും നിര്‍ണായകം ഈ പ്രായം: ആരോഗ്യവും ശക്തിയും സൗന്ദര്യവും വെല്ലുവിളിയാവുമ്പോള്‍
സ്ത്രീകളില്‍ വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന ഒരു സമയമാണ് ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുന്ന സമയം. ഈ സമയം പലപ്പോഴും സ്ത്രീകളില്‍ നിര്‍ണായകമാണ് എന്ന് തന്നെ പറയാം. പലപ്പോഴും ആരോഗ്യപരമായും മാനസികപരമായും വളരെയധികം പ്രതിസന്ധികള്‍ ഇവര്‍ അനുഭവിക്കുന്ന ഒരു സമയമാണ്. എന്നാല്‍ ആര്‍ത്തവ വിരാമത്തിലേക്ക് കടക്കുന്ന സമയം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവണം.
ശരീരം ആര്‍ത്തവ വിരാമത്തിലേക്ക് കടക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഓരോരുത്തരിലും ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നിങ്ങളുടെ ശരീരം ആര്‍ത്തവവിരാമത്തിലേക്ക് കടക്കുമ്പോള്‍ അണ്ഡാശയങ്ങള്‍ ഹോര്‍മോണ്‍ ഉത്പാദനത്തില്‍ പുറകോട്ട് പോവുന്നു. കൂടാതെ ആര്‍ത്തം ക്രമരഹിതമാവുകയോ അല്ലെങ്കില്‍ ആര്‍ത്തവ ചക്രം ഇല്ലാതിരിക്കുകയോ അമിത രക്തസ്രാവം സംഭവിക്കുകയോ എല്ലാം ചെയ്യാം. എന്നാല്‍ ഇതല്ലാതെ ശരീരം ചില അസാധാരണമായ ലക്ഷണങ്ങളെ കാണിക്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ക്രമരഹിതമായ ആര്‍ത്തവം
ആര്‍ത്തവ സമയം പലപ്പോഴും ക്രമരഹിതമായ അവസ്ഥയിലേക്ക് പോവുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ശരിക്കും അണ്ഡോത്പാദനം കുറയുന്ന സമയത്താണ് ഇത്തരത്തില്‍ ആര്‍ത്തവ ചക്രത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നത്. ഇത് നവിങ്ങളുടെ ആര്‍ത്തവം നഷ്ടപ്പെടുക, ആര്‍ത്തവ രക്തസ്രാവത്തിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയിലേക്ക് എത്തുന്നു. ചിലരില്‍ അതികഠിനമായ ആര്‍ത്തവവും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
ശരീരഭാരം വര്‍ദ്ധിക്കുന്നു
ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുന്ന ഒരു സ്ത്രീയാണ് നിങ്ങളെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളില്‍ ഒന്നാണ് ശരീരഭാരം വര്‍ദ്ധിക്കുന്നത്. പലപ്പോഴും ഇത് ശരീരഘടനയില്‍ മാറ്റം വരുത്തുകയും ശരീരഭാരം പെട്ടെന്ന് തന്നെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ പോലും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.
രാത്രിയില്‍ അമിത വിയര്‍പ്പ്
പല സ്ത്രീകളും ഇത്തരം ഒരു ലക്ഷണം അനുഭവിച്ചിട്ടുണ്ടാവാം. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഈസ്ട്രജനിലുണ്ടാവുന്ന ഏറ്റക്കുറച്ചിലാണ് പലപ്പോഴും രാത്രിയിലെ അമിത വിയര്പ്പിന് കാരണമാകുന്നത്. ഇത് നിങ്ങള്‍ ആര്‍ത്തവ വിരാമത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് എന്നതാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും 30 സെക്കന്‍ഡ് മുതല്‍ 10 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന വിയര്‍പ്പും ചൂടും തന്നെയാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു
പലപ്പോഴും സ്ത്രീകളില്‍ സ്വകാര്യഭാഗത്തേ പേശികള്‍ ദുര്‍ബലമാവുന്നതിന്റെ ഫലമായി മൂത്രം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഇത് ആ ഭാഗത്ത് കൂടുതല്‍# സമ്മര്‍ദ്ദം ചെലുത്തുകയും മാനസികമായും ശാരീരികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ആര്‍ത്തവ വിരാമത്തിന് മുന്നോടിയായി എല്ലാവരും ശ്രദ്ധിക്കുന്നതാണ്. ചിലര്‍ ഇത്തരം സമ്മര്‍ദ്ദം കാരണം ചുമക്കുമ്പോള്‍ പോലും മൂത്രമൊഴിച്ച് പോവുന്നു.
ഉറക്കമില്ലായ്മ
ആര്‍ത്തവവിരാമത്തിലേക്ക് അടുക്കുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും രാത്രിയില്‍ ഉറക്കമില്ലായ്മ ഒരു വെല്ലുവിളിയായി മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ഗൗരവത്തോടെ കണക്കാക്കണം. ഇതിന് കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ്. പലപ്പോഴും രാത്രിയില്‍ അമിതമായവിയര്പ്പും ഇത്തരം അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നു. കൂടാതെ ചിലരില്‍ ഇല്ലാത്ത ദുര്‍ഗന്ധം പോലും ഉള്ളതായി തോന്നുന്നു. ഇതെല്ലാം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.
ശബ്ദ സംവേദനക്ഷമത
പെരിമെനോപോസല്‍ ലക്ഷണങ്ങളില്‍ പല സ്ത്രീകളും ആദ്യം അനുഭവിക്കുന്ന ഒന്നാണ് ചില ശബ്ദങ്ങള്‍ ചെവിയില്‍ മുഴങ്ങുന്നത്. ഇത് മാനസികമായി നിങ്ങളെ തകര്‍ക്കുന്നു. പലപ്പോഴും ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുന്ന സ്ത്രീകളില്‍ ഇത് സ്ഥിരമായി അനുഭവപ്പെടുന്നു.ശബ്ദമുണ്ടാക്കുന്ന ഇത്തരം അസ്വസ്ഥതകളില്‍ നിന്ന് രക്ഷ നേടാന്‍ ആണ് അവര്‍ എപ്പോഴും ശ്രമിക്കുന്നത്.
പ്രായം എപ്പോള്‍?
ഏത് പ്രായത്തിലാണ് ആര്‍ത്തവ വിരാമത്തിന് തുടക്കം കുറിക്കുന്നത് എന്ന് നമപക്ക് നോക്കാം. പലപ്പോഴും ആര്‍ത്തവ വിരാമത്തിന് എട്ടോ പത്തോ വയസ്സിന് മുന്‍പ് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടാം എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സാധാരണയായി 40-കളുടെ മധ്യത്തിലാണ് ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍ കഠിനമാവുന്നത്. ഇതിനെ മുന്‍കൂട്ടി മനസ്സിലാക്കി മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഡോക്ടറുമായി സംസാരിച്ച് തീരുമാനിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
