Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രമേഹമുള്ളവര്‍ക്കും ബ്രെഡ് കഴിക്കാം, ഈ അഞ്ച് ബ്രെഡുകള്‍ പ്രമേഹനിയന്ത്രണത്തിന്
പ്രമേഹം എന്നത് എപ്പോഴും അപകടകരമായ ഒരു അവസ്ഥയാണ്. ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി രീതിയില്‍ തന്നെ ബാധിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളില്‍ അടിസ്ഥാനമായി പറയുന്നത് തന്നെ പ്രമേഹമാണ്. കാരണം അത്രയേറെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രമേഹത്തിനെ അടിസ്ഥാനമാക്കി ഉണ്ടാവുന്നു. പ്രമേഹമുള്ളവര്‍ പലപ്പോഴും കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. അവയില്‍ ആദ്യം വരുന്നതാണ് മൈദ കൊണ്ടുള്ള വിഭവങ്ങള്‍. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ചില ബ്രെഡുകള്‍ പ്രമേഹത്തിനെ കുറക്കാന്‍ സഹായിക്കുന്നതായുണ്ട്. എന്നാല്‍ അവ ഏതൊക്കെയെന്ന് കൃത്യമായി മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല. ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഇത്തരം രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ നമുക്ക് അഞ്ച് തരത്തിലുള്ള ബ്രെഡ് ഉപയോഗിക്കാം. അവ ഏതൊക്കെയെന്നും എന്താണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഹോള്‍ ഗ്രെയ്ന്‍ ബ്രെഡ്:
'100% മുഴുവന്‍ ധാന്യം' അല്ലെങ്കില്‍ '100% ഗോതമ്പ്' എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ബ്രെഡ് ആരോഗ്യത്തിന് വളരെ സഹായിക്കുന്നതാണ്. ഇത് കഴിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നതിന് സാധിക്കുന്നു. കൂടാതെ വൈറ്റ് ബ്രെഡിനേക്കാള്‍ സാധാരണയായി അവയ്ക്ക് കൂടുതല്‍ നാരുകളും പോഷകങ്ങളും ഉണ്ട്. ഇതെല്ലാം തന്നെ പ്രമേഹത്തെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നതിന് സഹായിക്കുന്നു. എങ്കിലും ഇവയൊന്നും സ്ഥിരമായി കഴിക്കേണ്ടതില്ല. പക്ഷേ മറ്റുള്ള ബ്രഡിനെ അപേക്ഷിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതല്ല എന്നതാണ് സത്യം.
മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ളത്
ചില ബ്രെഡ് മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കുന്നവയാണ്. ഇവ ദഹിക്കാന്‍ എളുപ്പവും ഗ്ലൈസമിക് ഇന്‍ഡക്സ് കുറഞ്ഞവയുമാണ്. ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തില്‍ ഉയര്‍ത്തുന്നു എന്നതിനെ കണക്കാക്കുന്നതാണ് ഗ്ലൈസെമിക് ഇന്‍ഡക്സ്. അതിന്റെ അളവ് കുറവുള്ള ബ്രഡ് ആയതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
റൈ ബ്രെഡ്
ഹോള്‍ റൈ ബ്രെഡിന് ഗോതമ്പ് ബ്രഡിനേക്കാള്‍ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് ആണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത് പ്രമേഹ രോഗികള്‍ക്ക് എന്തുകൊണ്ടും മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും. ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ ബ്രഡ് എന്നതില്‍ സംശയം വേണ്ട. ഉയര്‍ന്ന അളവില്‍ ലയിക്കുന്ന നാരുകള്‍ ഈ ബ്രഡിലുണ്ട്. ഇവയാകട്ടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് കുറയുന്നു.
ഓട്സ് ബ്രെഡ്
ഓട്സ് ഉപയോഗിച്ചാണ് ഈ ബ്രഡ് തയ്യാറാക്കിയിരിക്കുന്നത്. അത് മാത്രമല്ല നിര്‍മ്മിച്ചിരിക്കുന്നത്, ഇത് ഉയര്‍ന്ന നാരുകളുള്ളതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഇത്തരം ബ്രെഡുകള്‍ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇത് മുഴുവന്‍ ഓട്സ് ഉപയോഗിച്ചാണെന്നും പഞ്ചസാര ചേര്‍ത്തിട്ടില്ലെന്നും ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത് എന്നതും ശ്രദ്ധിക്കണം.
മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ട് ബ്രഡ്
മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ട് ബ്രഡ് തയ്യാറാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വഴി പ്രോട്ടീനും നാരുകളും ശരീരത്തിന് ലഭിക്കുന്നു. കൂടാതെ കാര്‍ബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും ഈ ബ്രഡ് സഹായിക്കുന്നു. സ്ഥിരമായി കഴിച്ചില്ലെങ്കിലും ഇടക്കിടക്ക് കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. വൈറ്റ് ബ്രഡ് ഒരു കാരണവശാലും കഴിക്കരുത് എന്നതാണ് ഇത് വഴി ശ്രദ്ധിക്കേണ്ട കാര്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications