Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കൊളസ്ട്രോള്‍ മാത്രമല്ല, ഈ സ്വഭാവക്കാരാണ് നിങ്ങളെങ്കില്‍ ഹൃദയാഘാതം വരാന്‍ സാധ്യത; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ
ഹൃദയ ധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്ക് മൂലം, ഹൃദയം പമ്പ് ചെയ്യാനാവശ്യമായ രക്തം ഹൃദയത്തിലേയ്ക്ക് എത്താതിരിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഒരു കാലത്ത് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ഹൃദയാഘാതം, ഇന്ന് ചെറുപ്പക്കാരിലും ഉണ്ടാകുന്നുണ്ട്. തെറ്റായ ജീവിതരീതികളും, അമിതമായി സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, വ്യായാമക്കുറവും ഹൃദയാരോഗ്യം നശിപ്പിക്കുന്നു.

പൊതുവില്‍ കൊളസ്ട്രോള്‍ അമിതമായിട്ടുള്ളവരില്‍ മാത്രമാണ് ഹൃദയാഘാത സാധ്യത എന്ന തെറ്റിധാരണ പലരിലും ശക്തമാണ്. എന്നാല്‍, കൊളസ്ട്രോളും, സ്ട്രെസ്സും മാത്രമല്ല, ചില മനുഷ്യ സ്വഭാവങ്ങളും ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ച്, 'ടൈപ്പ് എ വ്യക്തിത്വം അല്ലെങ്കില്‍ സ്വഭാവം' ഉള്ളവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് എങ്ങനെയെന്ന് നോക്കാം.
ടൈപ്പ് എ വ്യക്തിത്വം
മത്സര ബുദ്ധിയുള്ള വ്യക്തിത്വമാണോ നിങ്ങളുടേത്? എല്ലാകാര്യത്തിലും താന്‍ മുന്നില്‍ എത്തണം എന്ന ചിന്താഗതി ഉള്ളവരാണ് ടൈപ്പ് എ വിഭാഗത്തില്‍ പെടുന്നത്. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കണം, പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങണം, അതുമല്ലെങ്കില്‍, ജോലിസ്ഥലത്ത് മറ്റുള്ളവരേക്കാള്‍ മുന്നില്‍ എത്തണം എന്നിങ്ങനെ മത്സരബുദ്ധി ഇവരില്‍ അമിതമായിരിക്കും. സഹപ്രവര്‍ത്തകരോടും, ഒപ്പം ഉള്ളവരോടും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തവരും, താന്‍ വിജയിക്കണം എന്നാഗ്രഹിച്ച്, അതിനായി കഠിനധ്വാനം ചെയ്യുന്നവരുമായിരിക്കും ഇക്കൂട്ടര്‍. വളരെ ലക്ഷ്യ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരും, എല്ലാ കാര്യത്തിനും അച്ചടക്കം പാലിക്കുന്നവരും, ഏത് സമ്മര്ദ്ദാന്തരീക്ഷത്തിലും ജോലി ചെയ്യാന്‍ തയ്യാറായിട്ടുള്ളവരായിരിക്കും ഇത്തരം വ്യക്തികള്‍. വളരെ പെട്ടെന്ന് തീരുമാനം എടുക്കും. നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ ജോലി കൃത്യമായി തീര്‍ക്കാന്‍ ശ്രമിക്കുന്നരായിരിക്കും ഇവര്‍. ഇത്തരം സ്വഭാവം പലപ്പോഴും ഇവരില്‍ അമിതമായിട്ടുള്ള സമ്മര്‍ദ്ദം സ്വയം ചെലുത്തുകയാണ്.
ടൈപ്പ് എ വ്യക്തിത്വവും ഹൃദ്രോഗവും
1950- കളില്‍ അമേരിക്കന്‍ ഹൃദ്രോഗ വിദഗ്ദ്ധരായ Meyer Friedman, Ray Rosenman എന്നിവരാണ് ടൈപ്പ് എ ബിഹേവിയര്‍ പാറ്റേണ്‍( TABP) അതായത്, ടൈപ്പ് എ വ്യക്തിത്വമുള്ളവരുടെ സ്വഭാവത്തെക്കുറിച്ചും, ഇവരുടെ സ്വഭാവ രീതികൾ ഹൃദ്രോഗങ്ങളിലേയ്ക്ക് എങ്ങനെ നയിക്കുന്നു എന്നതിനെക്കുറിച്ചും പരാമര്‍ശം നടത്തിയത്. ഈ സ്വഭാവക്കാരുടെ ക്ഷമയില്ലായ്മയും, അതുപോലെ, മത്സരബുദ്ധിയും ഹൃദ്രോഗത്തിലേയ്ക്ക് നയിക്കാം എന്ന് ഇവര്‍ പറയുന്നു. ഇവരുടെ ഈ പരാമര്‍ശത്തെ മുന്‍നിര്‍ത്തി നടത്തിയ പല പഠനങ്ങളും പ്രകാരം, ടൈപ്പ് എ സ്വഭാവമുള്ള വ്യക്തികളില്‍ അമിതമായിട്ടുള്ള ഉത്കണ്ഠ, ദേഷ്യം, സമ്മര്‍ദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവയെല്ലാം ഹൃദയ സംബന്ധമായ അസുഖങ്ങളിലേയ്ക്ക് നയിക്കാം എന്ന് കണ്ടെത്തിയിരുന്നു.
പഠനങ്ങള്‍ പറയുന്നത്
'നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്' 2012 നവംബറില്‍ പ്രസിദ്ധീകരിച്ച പഠനത്തിലും ടൈപ്പ് എ സ്വഭാവ രീതിയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ, 'നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്' 2007-ല്‍ പ്രസിദ്ധീകരിച്ച 'പേഴ്സണാലിറ്റി ആന്റ് ഹാര്‍ട്ട് ഡിസീസ്' എന്ന ഗവേഷണ പ്രബന്ധത്തിലും ഇതേ കാര്യം സൂചിപ്പിക്കുന്നു.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
- അമിതമായി ജോലി ഭാരം ഏറ്റെടുക്കാതിരിക്കുക.
- 'നോ' പറയേണ്ട സ്ഥലത്ത് 'നോ' പറയുക.
- മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നീ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇവ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക.
- എല്ലായ്പ്പോഴും നല്ല ചിന്തകള്‍ മാത്രം മനസ്സില്‍ നിറയ്ക്കാനും ശ്രദ്ധിക്കുക.
- കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ അഭിപ്രായം തേടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
