Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പ്രമേഹ രോഗികള്‍ തീര്‍ച്ചയായും മാറ്റേണ്ട ചില കാര്യങ്ങള്‍
ലോകത്തില്‍ ഏറ്റവുമധികം ആളുകളില്‍ കണ്ടുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുകയും, തന്മൂലം, രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് പ്രമേഹം ഉണ്ടാകുന്നത്. ഒരിക്കല്‍ പ്രമേഹം വന്നാല്‍, അത് പൂര്‍ണ്ണമായും അകറ്റാന്‍ സാധിക്കുകയില്ല. കൃത്യമായ മരുന്നിലൂടെയും, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമാണ് സാധിക്കുക. അതിനാല്‍, പ്രമേഹം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യം തന്നെ. അതിനാല്‍, പ്രമേഹം ഉള്ളവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില ശീലങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
വൈകി ആഹാരം കഴിക്കുന്നത്
പ്രമേഹ രോഗിയാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഒരു 7 മണിക്ക് മുന്‍പ് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വളരെ വൈകി ആഹാരം കഴിക്കുന്നത് രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, ആഹാരം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കുന്നതും പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാണ്.

മരുന്നുകള്‍ കഴിക്കാതിരിക്കുന്നത്
ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാലും പ്രമേഹത്തിന്റെ മരുന്ന് കഴിക്കാന്‍ മറക്കരുത്. കൃത്യമായി പ്രമേഹം പരിശോധിച്ച് അതിനനുസരിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം, ഡോസിലും മാറ്റങ്ങള്‍ വരുത്തണം. മരുന്ന് കൃത്യസമയത്ത്, കൃത്യമായി കഴിച്ചില്ലെങ്കില്‍ പ്രമേഹം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, പ്രമേഹം കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍, ഇവരില്‍ വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ആഹാരശീലങ്ങള്‍
ജോലി തിരക്കുമൂലം പലരും പുറത്തു നിന്നും അമിതമായി ആഹാരം കഴിക്കരുന്നത് കാണാം. അമിതമായി സംസ്കരിച്ച ആഹാരങ്ങള്‍ കഴിക്കുന്നത് പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. കാരണം, ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ പോഷകങ്ങള്‍ കുറവായിരിക്കും. നാരുകളുടെ അംശവും വളരെ കുറവായിരിക്കും. നാരുകളും പോഷകങ്ങളും കുറവായതിനാല്‍ തന്നെ, പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, ആഹാരം കഴിക്കുമ്പോള്‍ നല്ല പോഷകങ്ങള്‍ അടങ്ങിയതും, നാരുകള്‍ ധാരാളം അടങ്ങിയതുമായ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വ്യായാമം
ആഹാരം മാത്രം പോര, ചെറിയ രീതിയില്‍ വ്യായാമം ചെയ്യേണ്ടതും അനിവാര്യമാണ്. കുറഞ്ഞത് ഒരു ദിവസം 40 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ചെറിയ രീതിയില്‍ നടക്കുന്നതും, ഓടുന്നതുമെല്ലാം ആരോഗ്യത്തിന് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
