Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
മൈഗ്രേയ്ന് വില്ലനാവുന്നോ ? കാരണം ഈ രണ്ട് പഴങ്ങള്‍, അവസ്ഥ വഷളാവാന്‍ നിമിഷങ്ങള്‍ മതി
മൈഗ്രേയ്ന് എന്നത് പലപ്പോഴും ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു ആരോഗ്യ പ്രശ്നം തന്നെയാണ്. പലപ്പോഴും ന്യൂറോളജിക്കല്‍ അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നതും. വിവിധ തരത്തിലുള്ള ഭക്ഷണങ്ങളും പാരിസ്ഥിതിക ഘടകങ്ങളും എല്ലാം ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളില്‍ ഇതിനെ പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യം പലര്‍ക്കും അറിയില്ല. പോഷകഗുണങ്ങളുടെ കാര്യത്തില്‍ നിരവധി മാറ്റങ്ങള്‍ നല്കുന്ന വാഴപ്പഴവും ആവൊക്കാഡോയും പലപ്പോഴും മൈഗ്രേയ്ന് രോഗികളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് രോഗാവസ്ഥ വഷളാക്കാറുണ്ട് എന്നതാണ് സത്യം.
പലപ്പോഴും വാഴപ്പഴും ആവക്കാഡോയും ധാരാളം വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. എന്നിരുന്നാലും, ഇവയിലെ ചില സ്വാഭാവിക സംയുക്തങ്ങള്‍ ചിലരില്‍ മൈഗ്രേന് സാധ്യത വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെ ലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന രണ്ട് പഴങ്ങളാണ് വാഴപ്പഴവും ആവൊക്കാഡോയും. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കാം.

എന്തുകൊണ്ട് മൈഗ്രേയ്ന്?
എന്തുകൊണ്ടാണ് മൈഗ്രേയ്ന് സംഭവിക്കുന്നത് ഈ പഴങ്ങള്‍ കഴിക്കുമ്പോള്‍ എന്ന് നമുക്ക് നോക്കാം. പലപ്പോഴും ടെറൈമൈന് എന്ന ഘടകമാണ് പലപ്പോഴും നിങ്ങളുടെ സിംപതറ്റിക് നാഡി വ്യവസ്ഥയെ സ്വാധീനിക്കുന്നത്. അത് പലപ്പോഴും നിങ്ങളുടെ രക്തയോട്ടത്തേയും അതുപോലെ തന്നെ രക്തസമ്മര്‍ദ്ദത്തേയും സ്വാധീനിക്കുന്നു എന്നാണ് പബ്മെഡില്‍ നിന്നുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതാണ് പലപ്പോഴും മൈഗ്രേന് കാരണമാകുന്നത്.
എന്തുകൊണ്ട് വാഴപ്പഴം?
എന്തുകൊണ്ടാണ് വാഴപ്പഴം മൈഗ്രേയ്ന് കാരണമാകുന്നത് എന്ന് നമുക്ക് നോക്കാം. കാരണം വാഴപ്പഴത്തില്‍ ധാരാളം ടെറാമൈന് അടങ്ങിയിട്ടുണ്ട്. ഇതാണ് മൈഗ്രേയ്ന് കാരണമാകുന്നത്. അതുപോലെ തന്നെ ആവൊക്കാഡോയിലെ ചില ഫിനോളിക് സംയുക്തങ്ങള്‍ മസ്തിഷ്കത്തിലെ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും മൈഗ്രേയ്ന് അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കും. അതിന്റെ ഫലമായി പ്രശ്നങ്ങള്‍ വഷളാവുന്നു.
ഗുണങ്ങളും ധാരാളം
ഇത്തരത്തില്‍ മൈഗ്രേയ്ന് കാരണമാകുമെങ്കിലും പലപ്പോഴും ഗുണാനുഭവങ്ങളുടെ കാര്യത്തിലും മികച്ചതാണ് വാഴപ്പഴവും ആവൊക്കാഡോയും എന്ന കാര്യത്തില്‍ സംശയം വേണ്ട. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, പ്രകൃതിദത്ത പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തില്‍ പൊട്ടാസ്യവും ധാരാളം എത്തിക്കുന്നതിനും അതുപോലെ തന്നെ രക്തസമ്മര്‍ദ്ദത്തിനും പരിഹാരം കാണുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അത് മാത്രമല്ല വാഴപ്പഴത്തിലെ മഗ്നീഷ്യം നിങ്ങളുടെ പേശികളെ വിശ്രമിക്കുന്നതിനും നാഡീപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് എളുപ്പത്തില്‍ പേശികളെ വിശ്രമിക്കുന്നതിനും ക്ഷീണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഇലക്ട്രോലൈറ്റുകള്ക്കും വാഴപ്പഴം അത്യുത്തമമാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വാഴപ്പഴം സഹായിക്കും.
ആവൊക്കാഡോ
ആവൊക്കാഡോയില് ആരോഗ്യത്തിന് സഹായിക്കുന്ന പല വിധത്തിലുള്ള ഗുണഫലങ്ങള്‍ ഉണ്ട്. ഇതില്‍ ധാരാളം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയം, മസ്തിഷ്കം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവയെ മികച്ചതാക്കുന്നു. അത് മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങളെയാണ് നല്‍കുന്നതും. കൂടാതെ ഇതിലുള്ള വിറ്റാമിന്‍ ഇ, ല്യൂട്ടിന്‍ എന്നിവയും അവക്കാഡോയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യവും മികച്ചതാക്കും. കൂടാതെ ശരീര ഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ കൊഴുപ്പിനും സഹായിക്കും
ടെറാമൈന് അപകടം
പലപ്പോഴും വാഴപ്പഴം കൂടുതല്‍ പഴുക്കുമ്പോള്‍ അതില്‍ ടെറാമൈന് കൂടുതലാവുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ആവൊക്കാഡോയുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇതാണ് മൈഗ്രൈയ്ന്‍ കാരണമായി മാറുന്നതും. പലപ്പോഴും പഴങ്ങള്‍ പഴുക്കുമ്പോള്‍ ടൈറാമൈന്‍ അളവ് കൂടുന്നതിനാല്‍ അമിതമായി പഴുത്തവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ഏത് ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴാണ് മൈഗ്രേയ്ന് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
