Latest Updates
-
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കാപ്പിയില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കൂ: ഗുണങ്ങള്‍ അത്ഭുതപ്പെടുത്തും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഓരോ ദിവസം കഴിയുന്തോറും നമ്മള് അനുഭവിക്കുന്നു. പലപ്പോഴും ഇതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന കാര്യം പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാപ്പി നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. എന്നാല്‍ ഇതില്‍ മഞ്ഞള്‍ കൂടി ചേരുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിക്കുന്നു. പലപ്പോഴും ആന്റിഓക്സിഡന്റിന്റേയും ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുടേയും കലവറയാണ് മഞ്ഞള്‍. ഇതിലെ കുര്ക്കുമിന് ആണ് ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നത്.
കാപ്പിയും മഞ്ഞളും ചേരുമ്പോള്‍ അത് ശരിക്കും ഒരു സൂപ്പര്‍ ഫുഡ് ആയി മാറുകയാണ് ചെയ്യുന്നത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങളുള്ള ഒരു ശക്തമായ ബയോ ആക്റ്റീവ് സംയുക്തമാണ് കുര്ക്കുമിന്. ഇതില്‍ കാപ്പി ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശരീരത്തിലെ വീക്കം കുറക്കുന്നു
ശരീരത്തിലെ വീക്കം കുറക്കുന്നതിന് സഹായിക്കുന്നു മഞ്ഞളിലെ കുര്ക്കുമിന്. ഇത് കൂടാതെ കാപ്പിക്ക്ുള്ള ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ശരീരത്തിലുണ്ടാവുന്ന സന്ധിവേദന, പേശിവേദന തുടങ്ങിയ അവസ്ഥകള്‍ കൈകാര്യം ചെയ്യാന്‍ എന്തുകൊണ്ടും ഈ പാനീയം മികച്ചതാണ്. അത്രയധികം ഗുണങ്ങള്‍ ഇതിലുണ്ട് എന്നതാണ് സത്യം.
ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടം
ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞതാണ് മഞ്ഞള്‍ കാപ്പി. ഇത് ഫ്രീറാഡിക്കലുകളെ നിര്‍വ്വീര്യമാക്കുന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. 2020 ലെ ആന്റിഓക്സിഡന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കുര്ക്കുമിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതിനാല്‍ അത് നിങ്ങളുടെ ഓക്സിഡേറ്റീവ് സ്ട്രെസിന്റെ അളവ് കുറയ്ക്കുകയും അതോടൊപ്പം തന്നെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ അകാല വാര്‍ദ്ധക്യം പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യും.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി കുറഞ്ഞ പ്രതിരോധ ശേഷിയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് മഞ്ഞള്‍കാപ്പി. ഇതിലുള്ള ഇതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ അണുബാധകള്‍, ജലദോഷം, ഇടക്കിടെയുണ്ടാവുന്ന പനി എന്നിവക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ലല കാപ്പിയില്‍ അടങ്ങിയിട്ടുള്ള സംയുക്തങ്ങള്‍ കൂടി ചേരുമ്പോള്‍ അത് ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും മികച്ച ദഹനത്തിനും സഹായിക്കുന്നു കാപ്പി. ഇത് ശരീരത്തിലെ പിത്തരസം ഉത്പാദനത്തെ വര്ദ്ധിപ്പിക്കുകുയം സുഗമമായ ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ കാപ്പിയുമായി ചേരുമ്പോള്‍ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിലേക്കും വയറു വേദന, വയറ്റിലെ അസ്വസ്ഥതകള്‍ എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഓര്‍മ്മശക്തിക്ക്
പലപ്പോഴും ഓര്‍മ്മശക്തി കുറയുന്ന അവസ്ഥയിലും ശരീരത്തിന് ഊര്‍ജ്ജമില്ലാത്ത അവസ്ഥയിലും അതിന് പരിഹാരം കാണുന്നതിനായി അല്പം മഞ്ഞള്‍ കാപ്പി കുടിച്ചാല്‍ മതി. ഇത് നിങ്ങളുടെ ജാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ചതാണ് ഇവ എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശരീരഭാരം കുറക്കാന്‍
പലരും കഷ്ടപ്പെടുന്ന ഒന്നാണ് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ കാപ്പി കുടിക്കാവുന്നതാണ്. 2019-ല്‍ ഫ്രോണ്ടിയേഴ്സ് ഇന്‍ ഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുര്ക്കുമിന് കഴിക്കുന്നത് ശരീരഭാരം ഗണ്യമായി കുറയ്ക്കും. അത് മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയുകയും ചെയ്യുന്നു.
എപ്രകാരം തയ്യാറാക്കാം
1 കപ്പ് കാപ്പി തയ്യാറാക്കുക, അതിലേക്ക് ½ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു നുള്ള് കുരുമുളക് പൊടി, ½ ടീസ്പൂണ്‍ കറുവപ്പട്ട പൊടി, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ, അല്പം പാല് എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ചൂടോടെ തന്നെ കുടിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications