Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹെൽമെറ്റ് പതിവായി ഉപയോഗിച്ചാൽ മുടി കൊഴിയുമോ?
ഹെൽമെറ്റ് പതിവായി ഉപയോഗിക്കുന്നത് മൂലം കടുത്ത മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവരായിരിക്കാം നിങ്ങളിൽ പലരും. വണ്ടിയിൽ ഒന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ പോലും ഹെൽമെറ്റ് വെയ്ക്കേണ്ടി വരുന്നത് മുടിയുടെ ഉള്ള് കുറയുന്നതിന് കാരണമായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഉണ്ടെന്ന് പറയാം. ഹെൽമെറ്റ് വെയ്ക്കുന്നതുമൂലം പലപ്പോഴും ട്രാക്ഷൻ അലോപേഷ്യ എന്ന രോഗവസ്ഥയ്ക്ക് കാരണമാകുന്നു.

എന്താണ് ട്രാക്ഷൻ അലോപേക്ഷ്യ എന്നും, ഇത് എങ്ങനെ മുടി കൊഴിച്ചിലിന് കാരണമാകുന്നു എന്നും, മറ്റ് എന്തെല്ലാം ഘടകങ്ങളാണ് മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്നത് എന്നും നോക്കാം.
ട്രാക്ഷൻ അലോപേഷ്യ
നമ്മുടെ ഹെയർ സ്റ്റൈലിലെ അപാകതകൾ മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ട്രാക്ഷൻ അലോപേഷ്യ എന്നറിയപ്പെടുന്നത്. മുടി പുറകിലോട്ട് നന്നായി വലിച്ച് കെട്ടി വെയ്ക്കുമ്പോൾ, നനഞ്ഞ മുടി പുറകിലോട്ട് ചീകുമ്പോൾ, മുടി ശക്തിയിൽ വലിക്കുന്നതെല്ലാം നെറ്റി കയറുന്ന പ്രശ്നത്തിലേയ്ക്ക് നയിക്കുന്നു. ഇത് മുടി കൊഴിച്ചിലിനും കാരണമാണ്.
ലക്ഷണങ്ങൾ
മുടിയുടെ ഉള്ള് കുറഞ്ഞ് വരുന്നത്, മുടി പൊട്ടി പോകുന്നത്, സ്കാൾപ്പിൾ തൊടുമ്പോൾ വേദനിക്കുക, തലയിൽ കുരുക്കൾ പൊന്തുന്നത്, ചൊറിച്ചിൽ എന്നിവയെല്ലാം ട്രാക്ഷൻ അലോപേഷ്യയുടെ ലക്ഷണങ്ങളാണ്. തുടക്കത്തില വളരെ കുറച്ച് എന്ന രീതിയിൽ ലക്ഷണങ്ങൾ കാണും. ഇത് കൃത്യമായി ചികിത്സിക്കാതിരിക്കുമ്പോൾ ലക്ഷങ്ങൾ കൂടുകയും, കുടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിന് ഇത് കാരണമാവുകയും ചെയ്യും.
വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
മുടി വലിച്ച് പുറകിലോട്ട് കെട്ടിവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. നനഞ്ഞ മുടി ചീകാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. അമിതമായി ചൂട് മുടിയിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഹെയർ ഡ്രൈയർ എന്നിവ ഉപയോഗിക്കുന്നവർ തലയോട്ടിയിലേയ്ക്ക് ചൂട് അമിതമായി തട്ടാതിരിക്കാൻ ശ്രദ്ധിക്കുക. ഹെയർബാന്റ് ഉപയോഗിക്കുന്നവർ മുടി പുറകിലോട്ട് വലിച്ച് വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ
ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ നല്ലപോലെ ഇറുകിയ ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മുടി വലിച്ച് കെട്ടി വെച്ചതിന് ശേഷം ഹെൽമെറ്റ് വെക്കാതിരിക്കുക. മുടി ലൂസാക്കി ഇടണം. അതുപോലെ, നനഞ്ഞ മുടിയിൽ ഹെൽമെറ്റ് വെക്കുന്നത് ഫംഗൽ ഇൻഫക്ഷൻ വരുന്നതിന് കാരണമാകുന്നു. ഇത് മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കും. ഹെൽമെറ്റിൽ എണ്ണമയം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്ക് ഹെൽമെറ്റ് ക്ലീൻ ചെയ്യാനും മറക്കരുത്. ഹെൽമെറ്റ് വെക്കുന്നതിന് മുൻപ് ഒരു തുണി തലയിൽ കെട്ടുന്നത് നല്ലതാണ്. തലയിൽ ഈർപ്പവും ചെളിയും ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിൽ ചർമ്മ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണിക്കാൻ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
