Latest Updates
-
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും?
മഴക്കാലം ആരോഗ്യത്തോടൊപ്പം രോഗപ്രതിരോധവും കഞ്ഞിയും കറിയും ശീലമാക്കാം
മഴക്കാലം വീണ്ടും ശക്തി പ്രാപിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ മാറ്റങ്ങളും അത്രയധികം ശ്രദ്ധയോടെ വേണം നാം കണക്കാക്കുന്നതിനും. കാരണം ആരോഗ്യം വളരെയധികം സങ്കീര്‍ണമായ ഒരു കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോവുന്നത്. മഴക്കാലം എപ്പോഴും കഠിനമായ ചൂടില്‍നിന്ന് ആശ്വാസം നല്‍കുമെങ്കിലും പല തരത്തിലുള്ള രോഗാവസ്ഥകളും അണുബാധകളും അസ്വസ്ഥതകളും എല്ലാം കൊണ്ട് പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു സമയമാണ് എന്നതാണ് സത്യം. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് രോഗാവസ്ഥകള്‍ വിടാതെ പിന്തുടരാം.
എന്നാല്‍ മഴക്കാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനും രോഗപ്രതിരോധത്തിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഭക്ഷണം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. മഴക്കാലം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും ഏതൊക്കെ ഭക്ഷണങ്ങളാണ് രോഗപ്രതിരോധത്തിന് ഉത്തമമെന്നും നമുക്ക് നോക്കാം. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.

ഇഞ്ചി, വെളുത്തുള്ളി
രോഗപ്രതിരോധത്തിന് ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും ഇഞ്ചി വെളുത്തുള്ളി മിശ്രിതം. ഇതിലുള്ള ശക്തമായ വിരുദ്ധ ബാഹ്യാവിഷ്കാര ഗുണങ്ങള്‍ തന്നെയാണ് ആരോഗ്യത്തിന് മാറ്റങ്ങള്‍ നല്‍കുന്നത്. ഇത് രോഗപ്രതിരോധ ശേഷിക്കും മികച്ചതാണ് എന്നകാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെ അണുബാധകളെ ചെറുക്കുന്നതിനും മഴക്കാലത്ത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും രോഗപ്രതിരോധം മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് ഇഞ്ചി വെളുത്തുള്ളി. ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇവ ചേര്‍ക്കുന്നത് എന്തുകൊണ്ടും മികച്ച മാറ്റങ്ങള്‍ നല്കുന്നു.
സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക മറ്റ് സിട്രസ് പഴങ്ങള്‍ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് നിങ്ങളുടെ രോഗപ്രതിരോധം മികച്ചതാക്കുന്നത്. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു സിട്രസ് പഴങ്ങള്‍. ഇവ മഴക്കാല രോഗങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് ഇത് വഴി ലഭിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ മാറ്റം.

മുരിങ്ങയില സൂപ്പ്
നമ്മുടെ നാട്ടില്‍ ധാരാളം കാണപ്പെടുന്ന ഒന്നാണ് മുരിങ്ങയില. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മുരിങ്ങയിലയില്‍ കഞ്ഞി വെള്ളം ചേര്‍ത്ത് തിളപ്പിച്ചെടുത്ത് സൂപ്പ് പോലെയാക്കി കഴിക്കുന്നവര്‍ക്ക് മഴക്കാല രോഗാവസ്ഥകളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുരിങ്ങയില വിഭവങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചെറിയ ഉള്ളി നെയ്യില്‍ വഴറ്റി കഴിക്കാം
ആരോഗ്യത്തിന് പണ്ടുള്ളവര്‍ കഴിച്ചിരുന്നതാണ് ചെറിയ ഉള്ളി നെയ്യില്‍ വഴറ്റി തേങ്ങാപ്പാല്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പായസം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും രോഗപ്രതിരോധത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇതതിലുള്ള ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ തന്നെയാണ് രോഗപ്രതിരോധം ഉഷാറാക്കുവന്നത്. ജലദോഷം, ചുമ, പനി എന്നിവയില്‍ നിന്ന് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ചെറിയ ഉള്ളി കൊണ്ട് തയ്യാറാക്കുന്ന ഈ വിഭവം.
ചെറുപയര്‍ കഞ്ഞി
ചെറുപയര്‍ കഞ്ഞി കഴിക്കുന്നതും മഴക്കാലത്തെ ആരോഗ്യത്തെ മികച്ചതാക്കുന്നതാണ്. ചെറുപയറിനൊപ്പം ആവശ്യമെങ്കില്‍ കടലപ്പരിപ്പും ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം കഞ്ഞി രൂപത്തില്‍ തയ്യാറാക്കി അതിലേക്ക അല്പം തേങ്ങ ചിരകിയതും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഉള്ളിയും കറിവേപ്പിലയും അല്പം ചേര്‍ക്കാം. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ഈ സമയം നല്കുന്നു. മാത്രമല്ല ശരീരത്തിലുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
പുഴുക്ക്
മഴക്കാലത്ത് നിര്‍ബന്ധമായും കഞ്ഞിയോടൊപ്പം ചേര്‍ക്കേണ്ട ഒന്നാണ് പലപ്പോഴും പുഴുക്ക്. ഇത് മഴക്കാലത്തുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും തന്നെയാണ് ശരീരത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നത്. ഇത് ശാരീരികോര്‍ജ്ജം വര്ദ്ധിപ്പിക്കുകുയം മഴക്കാലത്ത് ശരീരത്തിനുണ്ടാവുന്ന രോഗപ്രതിരോധ ശേഷിക്കുറവിനെ പരിഹരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications