Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
ഇനി ധൈര്യമായി സ്നാക്സ് കഴിക്കാം, വയറ് ചാടില്ല
ചാടിയ വയറിന് ഇനി വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാം. അതിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കി തന്നെ നമുക്ക് ചില ഭക്ഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. നിങ്ങളുടെ ഭക്ഷണത്തില്‍ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പലപ്പോഴും വയറ് കുറക്കാന്‍ സഹായിക്കും. സ്നാക്സ് ഉള്‍പ്പടെയുള്ളവ കഴിച്ച് നമുക്ക് അമിതവണ്ണത്തേയും വയറിനേയും കുറക്കാം. ഈ ലഘുഭക്ഷണങ്ങള്‍ നാരുകള്‍, പ്രോട്ടീന്‍, അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്, ഇത് ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്.
നിലക്കടല
നിലക്കടല ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. അവയില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ കൂടുതല്‍ നേരം വയറ് പൂര്‍ണ്ണമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ഇതിലാകട്ടെ കലോറി കുറവാണ്, ഇത് നിങ്ങള്‍ക്ക് നല്ലൊരു സ്നാക്സ് ആയി ഉപയോഗിക്കാവുന്നതാണ്.

മഖാന
മഖാന അഥവാ ഫോക്സ് നട്ട്സ് എന്നും അറിയപ്പെടുന്ന വിത്ത് ആരോഗ്യകരമായ മറ്റൊരു ലഘുഭക്ഷണമാണ് എന്നതില്‍ സംശയം വേണ്ട. അവയില്‍ കലോറി കുറവാണ് എന്ന് മാത്രമല്ല പ്രോട്ടീനും ആന്റിഓക്സിഡന്റും കൂടുതലാണ്. ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വര്‍ധിപ്പിക്കാനും മഖാന സഹായിക്കുന്നു, ശരീരഭാരം കുറയ്ക്കാനുള്ളവര്ക്ക് മികച്ച ഓപ്ഷനാണ് ഇത്. മാത്രമല്ല സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് ചെറുതായി വറുത്ത് കഴിക്കുന്നത് രുചി വര്‍ദ്ധിപ്പിക്കുന്നു.
മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍
പലപ്പോഴും മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അവ എളുപ്പത്തില്‍ ദഹിപ്പിക്കുകയും ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇവ ഉപയോഗിക്കുന്നത് വഴി ആരോഗ്യത്തിനും മുതല്‍ക്കൂട്ടായി മാറുന്നു.
നട്സ്
ബദാം, വാല്‍നട്ട് തുടങ്ങിയ നട്സ് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നല്കുന്ന പോഷക സാന്ദ്രമായ ലഘുഭക്ഷണമാണ്. ദിവസേന ഒരു ചെറിയ കൈ നിറയെ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനുള്ള ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കാരണം നട്ട്സ് ഹൃദയാരോഗ്യ ഗുണങ്ങളും നല്കുന്നു.
പഴങ്ങള്‍
ആപ്പിള്‍, സരസഫലങ്ങള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ വയറു കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച ലഘുഭക്ഷണമാണ്. ഇവയില്‍ കലോറി കുറവാണെങ്കിലും ജലാംശവും നാരുകളും കൂടുതലുള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അധിക കലോറി ഉപയോഗിക്കാതെ തന്നെ മധുരത്തെ പ്രദാനം ചെയ്യുന്നു. ഇവയെല്ലാം തന്നെ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications